സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ക്യാമറയുടെ നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാം... എങ്ങനെ???

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാവില്ല. ഫോണിലെ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രമെടുക്കാത്തവരും ഉണ്ടാവില്ല. എന്നാല്‍ എത്രപേര്‍ക്ക് ക്യാമറ ശരിയായ രീതിയില്‍ എങ്ങനെ ഉപയോഗിക്കണമെന്നറിയാം... ഫോട്ടോഗ്രാഫിയില്‍ അഗ്രഗണ്യരല്ലാത്തവരുടെ കാര്യമാണ് പറയുന്നത്.

ക്യാമറ ആപ്ലിക്കേഷന്‍ ഓണ്‍ചെയ്ത ശേഷം വെറുതെ ക്ലിക് ചെയ്തതുകൊണ്ട് ഫോട്ടോകള്‍ എടുക്കാമെങ്കിലും അത് മികച്ചതാവണമെന്നില്ല. ക്യാമറ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും ക്യാമറ സെറ്റിംഗ്‌സിനെ കുറിച്ചും നന്നായി അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ ഡിജിറ്റല്‍ ക്യാമറകളില്‍ എടുക്കുന്ന ഫോട്ടോകളുടെ നിലവാരം സ്മാര്‍ട്‌ഫോണ്‍ ക്യാമറ ചിത്രങ്ങള്‍ക്കും ലഭിക്കും.

അതുകൊണ്ടുതന്നെ സ്മാര്‍ട്‌ഫോണില്‍ നല്ല ചിത്രങ്ങള്‍ എടുക്കുന്നതെങ്ങനെ എന്നാണ് ചുവടെ വിവരിക്കുന്നത്. അതിനു മുമ്പായി പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ആദ്യം സ്മാര്‍ട്‌ഫോണ്‍ ക്യാമറ ലെന്‍സ് നന്നായി തുടയ്ക്കണം. പലപ്പോഴും ലെന്‍സില്‍ പൊടിപടലങ്ങള്‍ ഉണ്ടാവാം. ഇത് ചിത്രങ്ങളുടെ നിലവാരത്തേയും ബാധിക്കും. മറ്റൊന്ന് ഫോണ്‍ ബാറ്ററിയാണ്. ചാര്‍ജ് കുറവാണെങ്കില്‍ ക്യാമറയുടെ ഫ് ളാഷ് പ്രവര്‍ത്തിക്കണമെന്നില്ല. മറ്റൊന്ന് വെളിച്ചമാണ്. നല്ല രീതിയില്‍ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് നില്‍ക്കണം ഫോട്ടോ എടുക്കുമ്പോള്‍.

ഇനി എങ്ങനെയാണ് മികച്ച ചിത്രങ്ങള്‍ എടുക്കേണ്ടത് എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യമായി ഫോണിലെ ക്യാമറ ആപ്ലിക്കേഷന്‍ തുറന്ന ശേഷം എടുക്കേണ്ട വസ്തു എന്താണോ അത് ഫോക്കസ് ചെയ്യുക.

 

ഇനി മോഡ് തെരഞ്ഞെടുക്കണം. ഓരോ സ്മാര്‍ട്‌ഫോണിന്റെയും നിലവാരമനുസരിച്ച് വ്യത്യസ്ത മോഡുകള്‍ കാണാം. എങ്കിലും മിക്ക സ്മാര്‍ട്‌ഫോണുകളിലും ഓട്ടോ മോഡും നൈറ്റ് മോഡും ഉണ്ടാകും. വെളിച്ചം കുറവുള്ള സമയമാണെങ്കില്‍ നൈറ്റ് മോഡും അല്ലാത്തപ്പോള്‍ ഓട്ടോ മോഡുമാണ് ഉചിതം.

 

മിക്ക സ്മാര്‍ട്‌ഫോണുകളിലും ഉള്ള ഫീച്ചറാണ് ഓട്ടോ ഫോക്കസ്. പകര്‍ത്തേണ്ട വസ്തുവിനു നേരെ ക്യാമറ തിരിച്ചാല്‍ തനിയെ ഫോക്കസ് ചെയ്യുന്ന സംവിധാനമാണ് ഇത്. അതിനായി അല്‍പസമയം ഒബ്ജക്റ്റിനു നേരെ ഫോണ്‍ പിടിച്ചു നില്‍ക്കണം. പച്ച നിറത്തിലുള്ള ചതുരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒബ്ജക്റ്റ് ഫോക്കസ് ചെയ്തു എന്ന് മനസിലാക്കാം.

 

സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ ഫോട്ടോയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സൈസ് തെരഞ്ഞെടുക്കുന്നതാണ്. എപ്പോഴും കൂടിയ സൈസ് വേണം സെലക്റ്റ് ചെയ്യാന്‍. കാരണം ഫോട്ടോ എടുത്ത ശേഷം വേണമെങ്കില്‍ സൈസ് കുറയ്ക്കാം. പക്ഷേ കുറഞ്ഞ സൈസില്‍ ഫോട്ടോ എടുത്താല്‍ അത് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല.

 

സ്മാര്‍ട്‌ഫോണുകളില്‍ വിവിധ ക്യാമറ ഫീച്ചറുകള്‍ ഉണ്ടാവും. നോര്‍മല്‍, സ്‌റ്റെബിലൈസേഷന്‍, HDR തുടങ്ങിയവ. അതില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കണം. നോര്‍മല്‍ എന്നത് സാധാരണ രീതിയില്‍ ഫോട്ടോ എടുക്കാനുള്ളതാണ്. സ്‌റ്റെബിലൈസേഷന്‍ മോഡില്‍ കൈകള്‍ അല്‍പം ഇളകിയാലും ഷേക് ആവാത്ത ഫോട്ടോകള്‍ ലഭിക്കും.

 

എല്ലാ ക്യാമറാ സ്മാര്‍ട്‌ഫോണുകളിലും ഉള്ള സംവിധാനമാണ് ഫ് ളാഷ്. വെളിച്ചം തീരെ കുറവുള്ള സ്ഥലങ്ങളില്‍ ഫ് ളാഷ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഒബ്ജക്റ്റിന്റെ യദാര്‍ഥ നിറമായിരിക്കില്ല ഫ് ളാഷ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുക. അതുകൊണ്ട് വെളിച്ചമുള്ള സ്ഥലങ്ങളില്‍ ഫ് ളാഷ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

 

വളരെ ചെറിയ ഒബ്ജക്റ്റുകള്‍ എടുക്കുമ്പോള്‍ അവ തെളിഞ്ഞു കാണുന്നതിനായി ക്യാമറ പ്രത്യേക രീതിയില്‍ ഉപയോഗിക്കണം. ആദ്യം ഒബ്ജക്റ്റിനടുത്ത് ക്യാമറ കൊണ്ടുവരിക. തുടര്‍ന്ന് ഒബ്ജക്റ്റില്‍ ഫോകസ് അഡ്ജസ്റ്റ് ചെയ്യുക. ഇനി ക്ലിക് ചെയ്താല്‍ ഒബ്ജക്റ്റ് ഒഴികെയുള്ളതെല്ലാം മങ്ങിയായിരിക്കും കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot