സ്മാര്‍ട്ട്‌ഫോണിലും എടുക്കാം, പനോരമ ചിത്രങ്ങള്‍...

Posted By:

മൊബൈല്‍ ഫോണ്‍ വിപണിയില്‍ സ്മാര്‍ട്ട് ഫോണുകളുടെ മത്സരം വര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ കമ്പനികള്‍ വിവിധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. വ്യത്യസ്തമായ നിരവധി ആപ്ലിക്കേഷനുകള്‍ നല്‍കിയും ഡിസൈനുകള്‍ മാറ്റിയുമെല്ലാമായിരുന്നു വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പല കമ്പനികളും ശ്രമിച്ചിരുന്നത്. ഇക്കൂട്ടത്തില്‍ വ്യത്യസ്തമായ പരീക്ഷണവുമായാണ് നോക്കിയ ലൂമിയ രംഗത്തെത്തിയത്. 41 മെഗാപിക്‌സലുള്ള കാമറാ ഫോണുമായിട്ടായിരുന്നു ലൂമിയ 1020 ഇറക്കിയത്. ഇതിനുപിന്നാലെ കാമറയിലെ വൈവിധ്യങ്ങളുമായി നിരവധി ഫോണുകള്‍ ഇറങ്ങി. അതിലൊന്നാണ്‌ പനോരമ മോഡ്.

വിയിക്കുക: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൈക്രോമാക്‌സ്, കാര്‍ബണ്‍ സ്മാര്‍ട്ട് ഫോണുകള്‍

ഡിജിറ്റല്‍ കാമറകളില്‍ പൊതുവായി കാണ്ടുവരുന്ന സംവിധാനമാണിത്. സാധാരണ മൊബൈല്‍ കാമറകളില്‍ ഒരു നിശ്ചിത പരിധിക്കുള്ളില്‍ മാത്രമെ ചിത്രങ്ങള്‍ പതിയുകയുള്ളു. എന്നാല്‍ പനോരമാ മോഡില്‍ 360 ഡിഗ്രിയില്‍ ചിത്രങ്ങള്‍ എടുക്കാം എന്നതാണ് പ്രത്യേകത. അതായത് നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാടും ഒറ്റഷോട്ടില്‍ പകര്‍ത്താം. നീളമേറിയതോ ഇയരമുള്ളതോ ആയ ചിത്രങ്ങളെടുക്കാനാണ് പനോരമ മോഡ് ഇപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും പനോരമ മോഡ് ഉണ്ട്. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഉപയോഗം സംബന്ധിച്ച് അവ്യക്തതകളുണ്ട്.

സ്മാര്‍ട്ട് ഫോണുകളിലെ പനോരമ മോഡ്‌ ഉപയോഗിക്കേണ്ട വിധം.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാമറ ഓണ്‍ ചെയ്തശേഷം ഷൂട്ടിംഗ് മോഡിലേക്കു പോവുക. അതില്‍ കാണുന്ന പനോരമ മോഡ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ചിത്രമെടുക്കാനുള്ള ബട്ടണ്‍ ക്ലിക് ചെയ്തശേഷം ശേഷം കാമറ പതിയെ ചലിപ്പിക്കുക. എടുക്കേണ്ട ചിത്രത്തിന്റെ സ്വഭാവമനുസരിച്ച് ഇടത്തുനിന്ന് വലത്തോട്ടോ മുകളില്‍നിന്നു താഴേക്കോ ചലിപ്പിക്കാം. നിര്‍ത്തേണ്ടിടത്തെത്തുമ്പോള്‍ വീണ്ടും കാമറ ബട്ടണ്‍ അമര്‍ത്തുക. ഇതോടെ ഫോട്ടോകള്‍ പതിഞ്ഞിരിക്കും.

ഐ ഫോണുകളില്‍ പനോരമ ഫോട്ടോ എടുക്കുന്ന രീതിയില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. ഇതില്‍ കാമറ ഓണ്‍ ചെയ്തശേഷം മുകളിലുള്ള ഓപ്ഷന്‍ ബട്ടണില്‍ അമര്‍ത്തുക
ഗ്രിഡ്, എച്ച്.ഡി.ആര്‍. എന്നീ ഓപ്ഷനുകള്‍ക്കടിയിലായി പനോരമ എന്ന ബട്ടണ്‍ കാണാം. അതില്‍ അമര്‍ത്തുക. അപ്പോള്‍ നിര്‍ദേശങ്ങള്‍ എഴുതിയ ഒരു ബോക്‌സ് കാണാം. അതിനു നടുവിലായി ഒരു വരയും ആരോമാര്‍ക്കും ഉണ്ടാകും. താഴേയുള്ള കാമറ ബട്ടണില്‍ അമര്‍ത്തിയശേഷം ആരോമാര്‍ക്ക് സൂചിപ്പിക്കുന്ന ദിശയിലേക്ക് ഫോണ്‍ പതിയെ നീക്കുക. ആരോമാര്‍ക്ക് വരയുടെ നടുവിലെത്തുമ്പോള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കാനായി നിര്‍ദേശം ലഭിക്കും. 240 ഡിഗ്രിയില്‍ ഫോണ്‍ ചലിപ്പിച്ചുകഴിയുമ്പോള്‍ ഫോട്ടോ കാമറയില്‍ പതിഞ്ഞിരിക്കും. 240 ഡിഗ്രിയില്‍ ഫോട്ടോ ആവശ്യമില്ലെങ്കില്‍ നിര്‍ത്തേണ്ടിടത്തുവച്ച് കാമറ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഇടത്തുനിന്ന് വലത്തോട്ടാണ് ഫോട്ടോ എടുക്കേണ്ടതെങ്കില്‍ അതും ആരോമാര്‍ക്ക് ഉപയോഗിച്ച് ക്രമീകരിക്കാവുന്നതാണ്. പനോരമ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പതുക്കെയായിരിക്കണം കാമറ ചലിപ്പിക്കേണ്ടത് അതിവേഗത്തില്‍ കൈകാര്യം ചെയ്താല്‍ അപൂര്‍ണമായ ചിത്രങ്ങളായിരിക്കും ലഭിക്കുക.

തെറ്റായ രീതിയില്‍ എടുത്ത ചില പനോരമ ചിത്രങ്ങള്‍ ഇതാ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Wrong Panorama Photos

കടല്‍ക്കരയിലൂടെ ഓടുന്ന നായയുടെ ഉടല്‍ ചിത്രത്തിലില്ല. വേഗത്തില്‍ കാമറ ചലിപ്പിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Wrong Panorama Photos

നിരവധി ചിത്രങ്ങള്‍ കൂട്ടിയോചിപ്പിച്ചാണ് പനോരമ ചിത്രങ്ങള്‍ ലഭ്യമാവുന്നത്. അതുകൊണ്ടുതന്നെ ഒരേ വേഗതയില്‍ കാമറ ചലിപ്പിച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ മുറിഞ്ഞുപോകും.

Wrong Panorama Photos

ഒരുപാട് ഉടലുകള്‍ ചേര്‍ത്തുവച്ച രൂപത്തിലാണ് പൂച്ചയുടെ ചിത്രം പതിഞ്ഞത്.

Wrong Panorama Photos

ഈ ചിത്രത്തിലും വികൃതമായ രൂപമാണ് പതിഞ്ഞത്.

Wrong Panorama Photos

ശരിയായ രീതിയില്‍ എടുത്തില്ലെങ്കില്‍ പനോരമ ചിത്രങ്ങള്‍ കാഴ്ചയ്ക്ക് അരോചകത്വമുണ്ടാക്കും.

Wrong Panorama Photos

തല മുറിഞ്ഞുപോയി ഈ ചിത്രത്തില്‍

Wrong Panorama Photos

ഇത്തരം ഫോട്ടോകള്‍ എടുക്കാന്‍ പനോരമ മോഡിന്റെ ആവശ്യമില്ല.

Wrong Panorama Photos

തെറ്റായ രീതിയില്‍ എടുത്ത മറ്റൊരു ചിത്രം

Wrong Panorama Photos

ഇവിടെയും മുഖം രണ്ടായി

Wrong Panorama Photos

ചിത്രത്തില്‍ വ്യായാമം ചെയ്യുന്ന കുട്ടിയുടെ ഉടലിന്റെ നീളം കൂടി

Wrong Panorama Photos

സയാമീസ് ഇരട്ടകളെപ്പോലെയായി

Wrong Panorama Photos

ഉടല്‍ മുറിഞ്ഞുപോയ നിലയില്‍

Wrong Panorama Photos

സ്ഥാനം മാറിയ കൈകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്ട്‌ഫോണിലും എടുക്കാം, പനോരമ ചിത്രങ്ങള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot