എങ്ങനെ അവ്യക്തമായ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോ എടുക്കാം

Posted By: Staff

എങ്ങനെ അവ്യക്തമായ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോ എടുക്കാം

നമ്മള്‍ ഉദ്ദേശിയ്ക്കുന്ന വസ്തുവോ വ്യക്തിയോ പൂര്‍ണമായ ഫോക്കസിലും, പശ്ചാത്തലം അവ്യക്തവുമായ ചിത്രങ്ങളുടെ ഭംഗി അപാരമായി തോന്നിയിട്ടില്ലേ. മാനുവല്‍ ഫോക്കസ് ഉള്ള ഒരു ഡിജിറ്റല്‍ ക്യാമറയിലോ, ഫിലിം ക്യാമറയിലോ ഇത്തരം ചിത്രങ്ങളെടുക്കാന്‍ സാധിയ്ക്കും.കുറഞ്ഞ ഡെപ്ത് ഓഫ് ഫീല്‍ഡും, സെലക്ടീവ് ഫോക്കസിങ്ങും, നമ്മള്‍ ലക്ഷ്യം വയ്ക്കുന്ന വസ്തുവിലേക്ക് കാണുന്നവരുടെ ശ്രദ്ധ ആകര്‍ഷിയ്ക്കാന്‍ സഹായിക്കും. പശ്ചാത്തലത്തിലെ അല്പം അസ്വസ്ഥത ഉളവാക്കുന്ന കാഴ്ചകള്‍  ഒഴിവാക്കി ചിത്രം മനോഹരമാക്കാന്‍ ഈ ഔട്ട്  ഓഫ് ഫോക്കസ് അവ്യക്തതയ്ക്ക് കഴിയും.

  • നമ്മുടെ സബ്ജക്ടിനെ പശ്ചാത്തലത്തില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുക. സബ്ജക്ടും പശ്ചാത്തലവും തമ്മിലുള്ള അകലം വര്‍ദ്ധിയ്ക്കുമ്പോള്‍ പശ്ചാത്തലത്തിന്റെ വ്യക്തത കുറയും.

  • ക്യാമറ സബ്ജക്ടിനോട് കൂടുതല്‍ അടുപ്പിയ്ക്കുക. എന്നിട്ട് വസ്തുവില്‍ ഫോക്കസ് ചെയ്യുമ്പോള്‍ പശ്ചാത്തലം സ്വാഭാവികമായും ഔട്ട് ഓഫ് ഫോക്കസ് ആകും.

  • അപേര്‍ച്ചര്‍ വൈഡ് ആക്കി വയ്ക്കുക. f/1.8,f/2,f/2.8 തുടങ്ങിയ വൈഡ് ആയ അപേര്‍ച്ചറുകള്‍ ഉപയോഗിച്ചാല്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് കുറയ്ക്കാന്‍ സാധിയ്ക്കും.

  • സബ്ജക്ടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഫോക്കസ് ചെയ്യുക. ഉദാഹരണത്തിന് കണ്ണ്, പൂവിന്റെ മധ്യഭാഗം തുടങ്ങിയവ ഫോക്കസ് ചെയ്യുക. കുറഞ്ഞ ഡെപ്ത് ഓഫ് ഫീല്‍ഡ,് സബജക്ടിനെ കൂടുതല്‍ തെളിവുറ്റതാക്കുകയും പശ്ചാത്തലത്തെ അവ്യക്തമാക്കുകയും ചെയ്യും.

ടിപ്‌സ്

കൂടുതല്‍ ഫോക്കല്‍ ദൂരമുള്ള ലെന്‍സ് ഉപയോഗിയ്ക്കുക.ഒരു  28 എംഎം-135 എംഎം സൂം ലെന്‍സിന് ഇത്തരത്തില്‍ പശ്ചാത്തലത്തെ ഭംഗിയായി അവ്യക്തമാക്കി ചിത്രത്തെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സാധിയ്ക്കും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot