സ്മാര്‍ട്‌ഫോണുകളില്‍ സ്‌ക്രീന്‍ ഷോട് എടുക്കുന്നതെങ്ങനെ???

By Bijesh
|

പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറിലോ സ്മാര്‍ട്‌ഫോണിലോ ഉള്ള ചിത്രങ്ങള്‍ അത്യാവശ്യമായി ഉപയോഗിക്കേണ്ടി വരും. സാധാരണ ചിത്രങ്ങള്‍ ആണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളും ഉണ്ടാവാം.

 

ഉദാഹരണത്തിന് നിങ്ങളുടെ ഇ മെയിലില്‍ വന്ന ഒരു കുറിപ്പ്. വെറുതെ മൈക്രോസോഫ്റ്റ് വേഡ്, ഓഫീസ് തുടങ്ങിയ ഫോര്‍മാറ്റുകളിലാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ വെറുതെ കംപോസ് ചെയ്തിരിക്കുകയാണെങ്കിലോ.

ഇത്തരം അവസരങ്ങളില്‍ ആണ് സ്‌ക്രീന്‍ ഷോട്ടിന്റെ ഗുണം. കമ്പ്യൂട്ടറിന്റെയോ സ്മാര്‍ട്‌ഫോണിന്റെയോ സ്‌ക്രീനില്‍ പതിയുന്നതെന്തും സേവ് ചെയ്യാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

കമ്പ്യൂട്ടറില്‍ ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ സ്മാര്‍ട്‌ഫോണിലോ. അതും എളുപ്പമാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, ബ്ലാക്‌ബെറി, വിന്‍ഡോസ് എന്നീ ഫോണുകളില്‍ എങ്ങനെ സ്‌ക്രീന്‍ ഷോട് എടുക്കാം എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനായി താഴെ കൊടുത്തിരിക്കുന്ന സചിത്ര വിവരണം ശ്രദ്ധിക്കുക. (താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളില്‍ ഇത് പ്രവര്‍ത്തിക്കണമെന്നില്ല.)

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ആദ്യം ഫോണ്‍ അണ്‍ലോക് ചെയ്യുക

 

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

എന്താണോ പകര്‍ത്തേണ്ടത് അത് ഓപ്പണ്‍ ചെയ്യുക

 

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ഇനി പവര്‍ ബട്ടണും വോള്യം കുറയ്ക്കുന്നതിനുള്ള ബട്ടണും ഒരുമിച്ചമര്‍ത്തുക (സാംസങ്ങ് ഗാലക്‌സി ഒഴികെയുള്ള ഫോണുകള്‍)

 

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍
 

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

സാംസങ്ങ് ഗാലക്‌സി ഹാന്‍ഡ് സെറ്റില്‍ പവര്‍ ബട്ടണും ഹോം കീയും ഒരുമിച്ചമര്‍ത്തണം.

 

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍

ഈ ചിത്രങ്ങള്‍ ഗാലറിക്കകത്ത് സ്‌ക്രീന്‍ ഷോട് എന്ന പ്രത്യേക ഫോള്‍ഡറില്‍ കാണാം.

 

ഐ ഫോണ്‍

ഐ ഫോണ്‍

എടുക്കേണ്ട ചിത്രം ഓപ്പണ്‍ ചെയ്യുക

 

ഐ ഫോണ്‍

ഐ ഫോണ്‍

പവര്‍ ബട്ടണും ഹോം കീയും ഒരുമിച്ചമര്‍ത്തുക

 

ഐ ഫോണ്‍

ഐ ഫോണ്‍

ഫോട്ടോസിനകത്ത് ചിത്രങ്ങള്‍ സേവ് ചെയ്യപ്പെടും.

 

വിന്‍ഡോസ് ഫോണ്‍ (വിന്‍ഡോസ് ഫോണ്‍ 8-ല്‍ മാത്രമെ പ്രവര്‍ത്തിക്കു)

വിന്‍ഡോസ് ഫോണ്‍ (വിന്‍ഡോസ് ഫോണ്‍ 8-ല്‍ മാത്രമെ പ്രവര്‍ത്തിക്കു)

പവര്‍ കീയും വിന്‍ഡോസ് കീയും ഒരുമിച്ചമര്‍ത്തിയാല്‍ മതി

 

ബ്ലാക്‌ബെറി 10

ബ്ലാക്‌ബെറി 10

മുകളിലേക്കും താഴേക്കുമുള്ള കീ മാറി മാറി അമര്‍ത്തിയാല്‍ മതി. ബ്ലാക്‌ബെറി 10 ഒ.എസില്‍ മാത്രമെ ഇത് പ്രവര്‍ത്തിക്കു. മറ്റു ബ്ലാക്‌ബെറി ഫോണുകളില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

 

 

 

സ്മാര്‍ട്‌ഫോണുകളില്‍ സ്‌ക്രീന്‍ ഷോട് എടുക്കുന്നതെങ്ങനെ???
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X