ഗൂഗിൾ അസിസ്റ്റന്റിനോട് ഇനി മുതൽ മലയാളത്തിലും സംസാരിക്കാം

|

നിങ്ങളുടെ ഗൂഗിൾ അസിസ്റ്റന്റിന്റെ ഭാഷ മാറ്റാൻ‌ കഴിയും, അല്ലെങ്കിൽ‌ അസിസ്റ്റന്റുമായി രണ്ട് ഭാഷകളിൽ‌ സംസാരിക്കുന്നതിന് ഒരു അധിക ഭാഷ ചേർ‌ക്കാനും സാധിക്കും. നിങ്ങളുടെ അസിസ്റ്റന്റിന്റെ ഭാഷയിലേക്കുള്ള മാറ്റങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലിങ്കുചെയ്തിരിക്കുന്ന എല്ലാ ഗൂഗിൾ ഹോം, ഗൂഗിൾ നെസ്റ്റ് ഉപകരണങ്ങളെയും ബാധിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ പെഴ്‌സണല്‍ അസിസ്റ്റന്റിന് കൂടുതല്‍ മനുഷ്യഭാവം കൈവരുന്നു.

ആമസോണ്‍ അലക്‌സ

എതിരാളികളായ ആമസോണ്‍ അലക്‌സ, ആപ്പിളിന്റെ സിറി എന്നിവയ്ക്ക് കടുത്ത മല്‍സരം സൃഷ്ടിച്ചുകൊണ്ടാണ് അസിസ്റ്റന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഗൂഗിള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൂടുതല്‍ പുതിയ വോയ്‌സുകള്‍, മനുഷ്യരെപ്പോലെ സംസാരം തുടര്‍ന്ന് മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ്, ഉപയോക്താവിന് വേണ്ടി ഫോണ്‍ കോളുകള്‍ വരെ നടത്താനുള്ള സൗകര്യം തുടങ്ങിയ പുതിയ സവിശേഷതകളിലൂടെ മനുഷ്യരായ പെഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഈ സംവിധാനം.

ഗൂഗിള്‍ അസിസ്റ്റന്റ്

ഇത്തരത്തിലുള്ള പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുകയാണ് ഗൂഗിള്‍ അസിസ്റ്റന്റ്. നമ്മുടെയെല്ലാം സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിളിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. ഇപ്പോള്‍ മലയാള ഭാഷയിലും ഗൂഗിള്‍ അസിസ്റ്റന്റിനോട് സംസാരിക്കാം. നമ്മള്‍ പറയുന്നതിനോട് കൃത്യമായ ഉത്തരങ്ങള്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിനോട് മലയാളം പറയുന്നതും അതിനുള്ള ഉത്തരം ലഭിക്കുന്നതും കൗതുകമുണർത്തുന്ന ഒരു കാര്യമായിരിക്കും എന്നത് തീർച്ചയാണ്.

ഗൂഗിള്‍ അസിസ്റ്റന്റിനോട് മലയാളം പറയുന്നതെങ്ങനെയെന്ന് നോക്കാം

ഗൂഗിള്‍ അസിസ്റ്റന്റിനോട് മലയാളം പറയുന്നതെങ്ങനെയെന്ന് നോക്കാം

1. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഹോം ബട്ടനില്‍ അല്‍പ നേരം വിരലമര്‍ത്തുക. അപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറന്നുവരും.

2. മലയാളത്തില്‍ സംസാരിക്കാമോ ? എന്ന് ചോദിക്കുക.

3. ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഭാഷ മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും.

4. ഇനി നിങ്ങള്‍ക്ക് ഓരോ കാര്യങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിച്ചു തുടങ്ങാം.

ഗൂഗിള്‍ അസിസ്റ്റന്റ് മലയാളത്തില്‍

ഗൂഗിള്‍ അസിസ്റ്റന്റ് മലയാളത്തില്‍ സംസാരിക്കാന്‍ പഠിച്ചുതുടങ്ങുന്നതേയുള്ളൂ. അതിന്റെ പരിമിതികള്‍ ഗൂഗിള്‍ അസിസ്റ്റന്റിനുണ്ട്. അതുകൊണ്ടുതന്നെ ചില ചോദ്യങ്ങള്‍ക്ക് 'എനിക്ക് മനസിലാവുന്നില്ല' എന്ന മറുപടിയാണ് ഗൂഗിള്‍ അസിസ്റ്റന്റ് നല്‍കുന്നത്. സ്ത്രീ-പുരുഷ ശബ്ദങ്ങളുള്‍പ്പടെ ആറ് ശബ്ദങ്ങളാണ് ഗൂഗിള്‍ അസിസ്റ്റന്റില്‍ പുതുതായി വരുന്നത്. ഇതിലെ മള്‍ട്ടിപ്പിള്‍ ആക്ഷന്‍ ഫീച്ചറിലൂടെ വ്യത്യസ്തമായ കാര്യങ്ങള്‍ ഒരേ സമയം ചോദിക്കാം. "പ്ലീസ്", "താങ്ക്യൂ" തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനം നൽകുന്നു.

പുതിയ മാറ്റങ്ങളിലൂടെ ഗൂഗിള്‍ അസിസ്റ്റന്റ്

അലകസയെ മറികടന്ന് 5,000 ത്തോളം ഡിവൈസുകള്‍ ഇത് പിന്തുണയ്ക്കുന്നുണ്ട്. എയര്‍ കണ്ടീഷനിംഗ്, എയര്‍ പ്യൂരിഫയര്‍, കോഫി മേക്കര്‍, ഫാന്‍, കെറ്റില്‍, ഓവന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഡിവൈസുകൾ ഗൂഗിള്‍ അസിസ്റ്റന്റ് വഴി നിയന്ത്രിക്കാനാകും. ആമസോണിന്റെ അലക്‌സയായിരുന്നു പെഴ്‌സണല്‍ അസിസ്റ്റന്റ് രംഗത്തെ താരം. പുതിയ മാറ്റങ്ങളോടെ അലക്‌സയെയും മറികടക്കുന്ന പ്രത്യേകതകള്‍ ഗൂഗിള്‍ അസിസ്റ്റന്റിന് സ്വന്തമായി. ഇത്തരത്തിലുള്ള പുതിയ മാറ്റങ്ങളിലൂടെ അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുകയാണ് ഗൂഗിള്‍ അസിസ്റ്റന്റ്.

Best Mobiles in India

English summary
You can change the language of your Google Assistant, or you can add an additional language to speak with your assistant in two languages. Changes to your assistant's language will affect all Google Home and Google Nest devices linked to your account. Google's personal assistant, Google Assistant, is becoming more human.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X