എങ്ങനെ ഒരു മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്യാം?

Posted By: Staff

എങ്ങനെ ഒരു മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്യാം?

പലപ്പോഴും നമ്മളെ ചുറ്റിക്കുന്ന ഒരു കാര്യമാണ് അറിയാത്ത നമ്പരുകളില്‍ നിന്നും പതിവായെത്തുന്ന മിസ്സ്ഡ് കോള്‍സ്. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു തലവേദന തന്നെയാണ്. കോളോ, മിസ്സ്ഡ് കോളോ വരുന്ന സ്ഥലത്തേക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടില്ലേ? അറിയാവുന്ന വല്ലവരും കളിപ്പിക്കുകയാണെങ്കില്‍ എളുപ്പം പിടിക്കുകയും ചെയ്യാം. അപ്പോള്‍ വിളി വരുന്ന വഴിയറിയണം. കണ്ടുപിടിക്കാം.

താഴെ പറയുന്ന വെബ് സൈറ്റുകളുപയോഗിച്ച് എളുപ്പത്തില്‍ ഇത് സാധ്യമാകും.

ഇന്‍ഫോര്‍മേഷന്‍ മാഡ്‌നെസ്സ്, ഭാരതീയ മൊബൈല്‍ തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഇങ്ങനെയൊരു സേവനം ലഭ്യമാക്കുന്നത്. ഈ വെബ്‌സൈറ്റുകളില്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍ സേവന ദാതാക്കളുടെയും ഉപയോഗത്തിലുള്ള നമ്പരുകളുടെയും വിവരങ്ങളുണ്ട്. ഇന്‍ഫോര്‍മേഷന്‍ മാഡ്‌നെസ്സ് ആണ് കൂട്ടത്തില്‍ ഏറ്റവും പുതിയ നമ്പരുകളുടെ വരെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റ്.

മൊബൈല്‍ ഡയറക്ടറി ഇന്ത്യ എന്ന സൈറ്റില്‍ മൊബൈല്‍ നമ്പറിനു പുറമേ വാഹന നമ്പര്‍, എസ് റ്റി ഡി കോഡ്, ഐ പി വിലാസം, ലാന്‍ഡ് നമ്പര്‍ തുടങ്ങിയവയൊക്കെ ട്രേസ് ചെയ്യാനുള്ള മാര്‍ഗമുണ്ട്. എന്ത് കണ്ടുപിടിക്കണോ അതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള സൈറ്റാണിതെന്ന പ്രത്യേകതയുമുണ്ട്.

സൈറ്റില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കേണ്ട ഭാഗത്ത് നമ്പര്‍ കൊടുക്കുക. സെര്‍ച്ച് ചെയ്യുക. സേവന ദാതാവിനെയും ലൊക്കേഷനേയും കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി നിങ്ങള്‍ക്ക് മു്മ്പിലെത്തും. ഇനി മിസ്സ്ഡ് കോള്‍ വരുമ്പോള്‍ ഒരു കൈ നോക്കാം, അല്ലേ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot