കമ്പ്യൂട്ടറിലെ ഫയലുകള്‍ ബ്ലൂടൂത്ത് വഴി മൊബൈലിലേക്ക് അയയ്ക്കാം

Posted By: Staff

കമ്പ്യൂട്ടറിലെ ഫയലുകള്‍ ബ്ലൂടൂത്ത് വഴി മൊബൈലിലേക്ക് അയയ്ക്കാം

നിങ്ങളുടെ ലാപ്‌ടോപിലെ പാട്ടുകള്‍ ഫോണില്‍ റിംഗ്‌ടോണായി ഉപയോഗിക്കാം. വേണമെങ്കില്‍ സിസ്റ്റത്തിലെ ഫോട്ടോകളും ഫോണിലേക്ക് മാറ്റാം. അതിന് ഡാറ്റാ കേബിളിന്റെ ആവശ്യമൊന്നും ഇല്ല, സിസ്റ്റത്തിലും ഫോണിലും ബ്ലൂടൂത്ത് ടെക്‌നോളജി പിന്തുണ ഉണ്ടായാല്‍ മാത്രം മതി.

ഫയലുകള്‍ എങ്ങനെ സിസ്റ്റത്തില്‍ നിന്ന് ബ്ലൂടൂത്ത് വഴി ഫോണിലെത്തിക്കാമെന്ന് നോക്കാം

 • ബ്ലൂടൂത്ത് ടെക്‌നോളജി പിന്തുണയുള്ള ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക, എന്നിട്ട് ബ്ലൂടൂത്ത് ആക്റ്റിവേറ്റ് ചെയ്യുക.
 
 • മൊബൈലിലെ ബ്ലൂടൂത്തും ഓണ്‍ ചെയ്യുക. സെറ്റിംഗ്‌സ്, കണക്റ്റിവിറ്റി മെനു എന്നിവയിലാണ് ബ്ലൂടൂത്ത് ഓപ്ഷന്‍ ഉണ്ടാവുക.
 
 • രണ്ട് ഉപകരണത്തിന്റേയും ബ്ലൂടൂത്ത് ഓപ്ഷനില്‍ പോയി രണ്ട് ഡിവൈസും വിസിബിള്‍ മോഡിലല്ലേ ഉള്ളതെന്ന് ഉറപ്പുവരുത്തിയ ശേഷം കമ്പ്യൂട്ടറിനേയും മൊബൈലിനേയും പരസ്പരം ബന്ധിപ്പിക്കുക (പെയര്‍ ചെയ്യുക).
 
 • മൊബൈലില്‍ നിന്ന് കമ്പ്യൂട്ടര്‍ ഡിവൈസിനെ സെര്‍ച്ച് ചെയ്ത് തെരഞ്ഞെടുക്കുക.
 
 • ഒരു പാസ്‌വേഡ് അതില്‍ എന്റര്‍ ചെയ്ത് വീണ്ടും തുടരുക. ഇതേ പാസ്‌വേഡ് തന്നെയാണ് മറ്റേ ഉപകരണത്തിലും ടൈപ്പ് ചെയ്യേണ്ടത്.
 
 • ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമായോ അല്ലെങ്കില്‍ സ്‌ക്രീന്‍ ഇല്ലാത്ത മറ്റെന്തെങ്കിലും ഉപകരണവുമായോ ആണ് പെയര്‍ ചെയ്യുന്നതെങ്കില്‍ പാസ്‌വേഡ് 0000 എന്നോ അല്ലെങ്കില്‍ ഡിവൈസ് മാന്വലില്‍ നല്‍കിയിരിക്കുന്നതോ ആയിരിക്കും.
 
 • രണ്ട് ഉപകരണങ്ങളും പെയര്‍ ആയാല്‍ പിന്നീട് ഫയലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.
 
 • മൊബൈലിലേക്ക് ഫയല്‍ അയയ്ക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. അതില്‍ ഒന്ന് സിസ്റ്റത്തിലെ ഫയല്‍ കോപ്പി ചെയ്ത് പിന്നീട് മൈ കമ്പ്യൂട്ടറിലോ മൈ ബ്ലൂടൂത്ത് പ്ലേസസിലോ കാണുന്ന മൊബൈല്‍ ഡിവൈസിലെത്തി ഫോണിലേക്ക് ഫയല്‍ പേസ്റ്റ് ചെയ്യുകയാണ്. മറ്റൊന്ന് കോപ്പി ചെയ്യേണ്ട ഫയലില്‍ റൈറ്റ് ക്ലിക് ചെയ്ത് send to-bluetooth device-mobile phone name ഓപ്ഷന്‍ വഴി മൊബൈലിലേക്ക് കോപ്പി ചെയ്യാം.
 
 • ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വേളയില്‍ ട്രാന്‍സ്ഫറിംഗ് പുരോഗമിക്കുന്നു എന്ന് കാണിക്കുന്ന സിഗ്നല്‍ കാണാനാകും. ട്രാന്‍സ്ഫറിംഗ് പൂര്‍ത്തിയായാല്‍ അത് സ്‌ക്രീനില്‍ വ്യക്തമാകും.
 
 • ഇപ്പോള്‍ ഫയല്‍ ട്രാന്‍സ്ഫറിംഗ് പൂര്‍ത്തിയായി.
 
 • പിന്നീട് രണ്ട് ഉപകരണങ്ങളിലേയും ബ്ലൂടൂത്ത് ടേണ്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot