വാട്ട്സ്ആപ്പിൽ നിന്നും നിങ്ങളുടെ ചാറ്റുകൾ ടെലിഗ്രാമിലേക്ക് എങ്ങനെ മാറ്റം?

|

നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും സോഷ്യൽ മീഡിയ ആപ്പിൽ നിന്ന് ചാറ്റുകൾ മാറ്റുന്നതിനുള്ള ഒരു ഓപ്ഷൻ ടെലഗ്രാം പുറത്തിറക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പിൻറെ പുതിയ പ്രൈവസി പോളിസി സ്വകാര്യതയെ കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ ഉയരുകയും സർക്കാർ ഇടപെടലുകൾ നടത്തിയതിനെയും തുടർന്ന് നിരവധി ഉപയോക്താക്കൾ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുവാൻ ഉപയോക്താക്കൾ നിർബന്ധിതരായി. ഈ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്കും വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നത് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന കാര്യം അംഗീകൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മെസേജിംഗ് ആപ്പ് ഇപ്പോഴും അധികൃതരുമായി അത്ര സുഖത്തിലല്ല. നിങ്ങൾ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ ഈ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ചാറ്റുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെലഗ്രാമിലേക്ക് നിഷ്പ്രയാസം മാറ്റം.

വാട്ട്സ്ആപ്പിൽ നിന്നും നിങ്ങളുടെ ചാറ്റുകൾ ടെലിഗ്രാമിലേക്ക് എങ്ങനെ മാറ്റം?

വാട്ട്സ്ആപ്പിൽ നിന്നും നിങ്ങളുടെ ചാറ്റുകൾ ടെലിഗ്രാമിലേക്ക് എങ്ങനെ മാറ്റം?

  • നിങ്ങളുടെ വാട്ട്സ്ആപ്പ് തുറക്കുക.
  • നിങ്ങൾ മറ്റൊന്നിലേക്ക് മാറ്റുവാൻ ആഗ്രഹിക്കുന്ന വാട്ട്സ്ആപ്പിലെ ഒരു ചാറ്റ് തിരഞ്ഞെടുക്കുക.
  • മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ കാണുന്ന ഷെയർമെനുവിലെ Export Chat > Telegram എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • മീഡിയ ഉപയോഗിച്ചോ അല്ലാതെയോ ചാറ്റുകൾ റീസ്‌റ്റോർ ചെയ്യണമോയെന്ന് ഉപയോക്താക്കളോട് ചോദിക്കും. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാം.
  • അതുപോലെ, ഉപയോക്താക്കൾക്ക് തന്നിരിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് ഐഒഎസിൽ വാട്ട്സ്ആപ്പിൽ നിന്നും ഒരു ചാറ്റ് നീക്കാൻ ചെയ്യുവാൻ കഴിയും:

    അതുപോലെ, ഉപയോക്താക്കൾക്ക് തന്നിരിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് ഐഒഎസിൽ വാട്ട്സ്ആപ്പിൽ നിന്നും ഒരു ചാറ്റ് നീക്കാൻ ചെയ്യുവാൻ കഴിയും:

    • നിങ്ങളുടെ വാട്ട്സ്ആപ്പ് തുറക്കുക.
    • നിങ്ങൾ മറ്റൊന്നിലേക്ക് മാറ്റുവാൻ ആഗ്രഹിക്കുന്ന വാട്ട്സ്ആപ്പിലെ ഒരു ചാറ്റ് തിരഞ്ഞെടുക്കുക.
    • വാട്ട്സ്ആപ്പിൽ 'Contact Info' അല്ലെങ്കിൽ 'Group info' എന്ന പേജ് തുറക്കുക.
    • 'Export Chat' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
    • ഷെയർ മെനുവിൽ കാണുന്ന 'Telegram' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
    • വാട്ട്സ്ആപ്പിൽ നിന്നും നിങ്ങളുടെ ചാറ്റുകൾ ടെലിഗ്രാമിലേക്ക് എങ്ങനെ മാറ്റം?
       

      ലഭിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും മറ്റും കൂടുതൽ സ്പേസ് ഉപയോഗിക്കുന്നില്ലെന്ന് ടെലിഗ്രാം പറഞ്ഞു. Settings > Data and Storage > Storage Usage എന്ന ഓപ്ഷനിലേക്ക് പോയി ഉപയോക്താക്കൾക്ക് കൂടുതൽ സ്പേസ് നേടാനാകും. ടെലിഗ്രാം ഉപയോക്താക്കൾ ടെലിഗ്രാമിൽ ഡിഫോൾട്ട് ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്തിട്ടില്ലെന്നും സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നതിന് ഉപയോക്താക്കൾ 'സീക്രട്ട് കോൺവെർസേഷൻ' പ്രാപ്തമാക്കേണ്ടതുണ്ടെന്നുമുള്ള കാര്യം ടെലിഗ്രാം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.

      വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോൺടാക്റ്റുകൾ മറ്റൊന്നിലേക്ക് നീക്കം ചെയ്യുവാൻ സിഗ്നൽ ഉപയോക്താക്കളെ സഹായിക്കുന്നു

      ഒരു ലിങ്ക് അയച്ചുകൊണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോൺടാക്റ്റുകൾ മറ്റൊന്നിലേക്ക് നീക്കം ചെയ്യുവാൻ സിഗ്നൽ ഉപയോക്താക്കളെ സഹായിക്കുന്നു. നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാനാകുമെന്നത് ഇവിടെ നൽകിയിട്ടുണ്ട്:

      • നിങ്ങളുടെ സിഗ്നൽ ആപ്പ് തുറക്കുക
      • മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക.
      • ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക.
      • ഈ പുതിയ ഗ്രൂപ്പിന് ഒരു പേര് നൽകുക.
      • സിഗ്നൽ ഗ്രൂപ്പ് ചാറ്റിൽ നിങ്ങൾക്ക് ആവശ്യമുള്ള കോൺടാക്റ്റുകൾ നൽകുക.
      • എന്നിട്ട്, പുതിയ സിഗ്നൽ ഗ്രൂപ്പിലേക്ക് പോകുക.
      • മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക.
      • 'Settings' ക്ലിക്ക് ചെയ്യുക, എന്നിട്ട് ഗ്രൂപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      • ഗ്രൂപ്പ് ലിങ്ക് ഓണാക്കി ഷെറിങ് ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത് 'Active' ചെയ്യുക.
      • വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലേക്ക് പോയി ഗ്രൂപ്പ് ലിങ്ക് 'Paste' ചെയ്യുക.
      • ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ലിങ്കുകൾ മാറ്റുവാനോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കാനോ സിഗ്നലിൽ സാധിക്കും. പുതിയ അംഗങ്ങൾ ചേരുന്നതിന് മുമ്പ് ഒരു ഗ്രൂപ്പ് അഡ്മിനിൽ നിന്ന് ആവശ്യമുള്ള ക്രമീകരണങ്ങൾ ഉപയോക്താക്കൾക്ക് മാറ്റാനും കഴിയും.

Best Mobiles in India

English summary
Telegram just added the ability to transfer chats from any social media app as well as media. Many users have migrated to alternatives such as Telegram and Signal as a result of WhatsApp's new privacy policy, which has sparked debate and prompted government involvement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X