സ്‌കൈപ് സൗണ്ടും നോട്ടിഫിക്കേഷനും ടേണ്‍ ഓഫ് ചെയ്യാന്‍

Posted By: Staff

സ്‌കൈപ് സൗണ്ടും നോട്ടിഫിക്കേഷനും ടേണ്‍ ഓഫ് ചെയ്യാന്‍

ചാറ്റിംഗ്, ഇന്റര്‍നെറ്റ് കോളിംഗ് എന്നിവയ്ക്കായി സ്‌കൈപ് സോഫ്റ്റ്‌വെയറിനെ ഉപയോഗിക്കുന്നവരായിരിക്കും നിങ്ങളില്‍ പലരും. സ്‌കൈപ്-സ്‌കൈപ്  ചാറ്റിംഗിനും സ്‌കൈപ്-ഫോണ്‍ കോളിംഗിനും സ്‌കൈപ്-സ്‌കൈപ് കോളിംഗിനുമെല്ലാം പ്രവാസികളുള്‍പ്പടെ വലിയൊരു വിഭാഗം ഈ ഇന്റര്‍നെറ്റ് ടെലിഫോണി സേവനത്തെ ഉപയോഗിക്കുന്നുണ്ട്.

സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക ശബ്ദം സ്‌കൈപില്‍ നിന്നുണ്ടാകാറുണ്ട്. കൂടാതെ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റിലെ ഏതെങ്കിലും ഒരാള്‍ ഓണ്‍ലൈന്‍ ആയാല്‍ അതും ഒരു ശബ്ദത്തിന്റേയും പോപ് അപ് വിന്‍ഡോയുടേയും സഹായത്തോടെയാകും സ്‌കൈപ് നോട്ടിഫൈ ചെയ്യുന്നത്. ഓഫീസുകളില്‍ ഇരുന്ന്  സ്‌കൈപ്പ് സേവനം ഉപയോഗിക്കുന്നവര്‍ക്കും അല്ലെങ്കില്‍ യാത്രക്കിടയില്‍ സൈന്‍ ഇന്‍ ചെയ്യുന്നവര്‍ക്കും ഈ ശബ്ദം അരോചകമായി തോന്നിയേക്കാം.

സിസ്റ്റത്തിന്റെ മൊത്തം വോള്യം മ്യൂട്ട് ഓപ്ഷനില്‍ വെയ്ക്കാം എങ്കിലും സ്‌കൈപ് സൗണ്ടും പോപ് അപ് വിന്‍ഡോയും ടേണ്‍ ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ ഒരു  ഉപയോക്താവ് എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ടതാണ്.

  • സ്‌കൈപില്‍ സെന്‍ ഇന്‍ ചെയ്യുക
 
  • മെനുബാറിലെ Toolsലെ Optionsല്‍ പോകുക
 
  • ഓപ്ഷന്‍സിലെ Notification ടാബില്‍ ക്ലിക് ചെയ്യുക
 
  • നോട്ടിഫിക്കേഷന്‍ ടാബില്‍ വെച്ച് സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വന്നാല്‍ സൗണ്ട്, പോപ് അപ് വിന്‍ഡോ എന്നിവ വരുന്ന ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാം.

സൈന്‍ ഇന്‍ ചെയ്യുമ്പോഴുള്ള സൗണ്ട് ടേണ്‍ ഓഫ് ചെയ്യണമെന്നുണ്ടോ?

  • Notoficationsനില്‍ ഉള്ള Details ഓപ്ഷനില്‍ പോയി അതും ടേണ്‍ ഓഫ് ചെയ്യാനാകും.

മാക്, വിന്‍ഡോസ് സിസ്റ്റങ്ങളില്‍ ഏകദേശം ഒരേ പോലെയാണ് ഈ സെറ്റിംഗ്‌സ് ഉള്ളത്.

സ്‌കൈപിലെ എല്ലാവിധ ശബ്ദങ്ങളും ഡിസേബിള്‍/എനേബിള്‍ ചെയ്യാം

  • സ്‌കൈപിലെ എല്ലാവിധ ശബ്ദങ്ങളും ഡിസേബിള്‍/എനേബിള്‍ ചെയ്യാനും നോട്ടിഫിക്കേഷന്‍ ബാറില്‍ ഓപ്ഷനുണ്ട്. അതിന് നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സിലെ Sounds ഓപ്ഷനില്‍ ക്ലിക് ചെയ്ത് mute all sounds ബട്ടണില്‍ ക്ലിക് ചെയ്താല്‍ മതി.

ഇനി സൗണ്ട് കസ്റ്റമൈസ് ചെയ്യാനും മാര്‍ഗ്ഗമുണ്ട്.

  • Sounds ഓപ്ഷനില്‍ തന്നെയുള്ള Events സെലക്റ്റ് ചെയ്ത് ഏത് സൗണ്ടുകളാണ് കസ്റ്റമൈസ് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുക. പിന്നീട് ഡ്രോപ് മെനുവില്‍ നിന്ന്  സൗണ്ട് സെലക്റ്റ് ചെയ്യാം. അവ പ്രിവ്യു ചെയ്ത് നോക്കാനും സാധിക്കും.
 
  • കുറേ മാറ്റങ്ങള്‍ വരുത്തി, വീണ്ടും പഴയ പടിയാകണം എന്നുണ്ടെങ്കില്‍ reset to default ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot