വിൻഡോസ് 10 വിൻ‌ഡോസ് 11 ഒഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതെങ്ങനെ?

|

നിരവധി പുതിയ സവിശേഷതകൾ, ഏറ്റവും മികച്ച ഡിസൈൻ, ഗെയിം കേന്ദ്രീകൃത അപ്‌ഡേറ്റുകൾ തുടങ്ങിയ സവിശേഷതകളുമായി പുതിയ വിൻഡോസ് 11 ഒഎസ് ഒടുവിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിങ്ങൾ ഉപയോഗിക്കുന്ന വിൻഡോസ് 10 ഒഎസിൽ നിന്നും വിൻഡോസ് 11 അപ്‌ഡേറ്റ് സൗജന്യമായി ലഭിക്കുന്നതിന് ഒരു വഴിയുണ്ട്. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ പോയാൽ നിങ്ങൾക്കും പുതിയ വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്.

 

വിൻഡോസ് 10 വിൻ‌ഡോസ് 11 ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?

വിൻഡോസ് 10 വിൻ‌ഡോസ് 11 ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?

എല്ലാ വിൻഡോസ് 10 ഉപയോക്താക്കൾക്കും സൗജന്യ അപ്ഡേഷൻ നൽകാൻ മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണ്. മുൻപ്, പുതിയ എഡിഷൻ പ്രഖ്യാപിച്ചപ്പോൾ വിൻഡോസ് 10 എല്ലാ വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്കും അപ്ഡേറ്റ് സൗജന്യമാക്കിയിരുന്നു. ഇപ്പോൾ, എല്ലാ വിൻഡോസ് 10 ഉപയോക്താക്കൾക്കും അവരുടെ പിസികളും ലാപ്ടോപ്പുകളും ഏറ്റവും പുതിയ വിൻഡോസ് എഡിഷനിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയും. നിങ്ങളുടെ പിസിയിൽ വിൻഡോസ് 11 ലഭിക്കുന്നതിനുള്ള വിശദമായ ഘട്ടങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

വിൻ‌ഡോസ് 11 എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വിൻ‌ഡോസ് 11 എങ്ങനെ ഡൗൺലോഡ് ചെയ്യാം?

നിങ്ങളുടെ കംപ്യൂട്ടറിൽ വിൻഡോസ് 11 ലഭിക്കുന്നതിനായി കുറച്ച് കാര്യങ്ങൾ ഉണ്ട്. ആദ്യം, നിങ്ങൾക്ക് 64-ബിറ്റ് സിപിയു, കുറഞ്ഞത് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവ ആവശ്യമാണ്. കൂടാതെ, വിൻഡോസ് 11 ഡൗൺ‌ലോഡ് ചെയ്യുവാൻ നിങ്ങൾക്ക് സ്ഥിരമായ ഒരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. ഈ പറയുന്ന പ്രത്യക്തകൾ ഉണ്ടെങ്കിൽ വിൻഡോസ് 10 ൽ നിന്ന് വിൻഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഔദ്യോഗികമായി ഒരു അറിയിപ്പ് നൽകിയിട്ടും വിൻഡോസ് 11 ഇതുവരെ ലഭ്യമായിട്ടില്ല.

വിൻഡോസ് 11
 

"വിൻഡോസ് 11 ഇതുവരെ ഇല്ലെങ്കിലും ഈ വർഷാവസാനമെങ്കിലും ലഭിക്കുന്നതാണ്'', എന്ന് പറയുന്നു. മൈക്രോസോഫ്റ്റ് സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ പിസി ഹെൽത്ത് ചെക്ക് ആപ്പ് വഴി ഒരാൾക്ക് അവരുടെ സിസ്റ്റം അനുയോജ്യത പരിശോധിക്കാവുന്നതാണ്. കൂടുതൽ പ്രധാനമായി, വിൻഡോസ് 11 ഡൗൺലോഡും അപ്‌ഗ്രേഡും സൗജന്യമാണെന്നും നിങ്ങളിൽ നിന്ന് ഒരു പൈസയും ഈടാക്കില്ലെന്നുമുള്ള കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

പുതിയ സവിശേഷതകളുമായി വിൻഡോസ് 11 പുറത്തിറക്കി

പുതിയ സവിശേഷതകളുമായി വിൻഡോസ് 11 പുറത്തിറക്കി

ഒടുവിൽ പുതിയ വിൻഡോസ് എഡിഷൻ വിൻഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നും നിന്നും ഏറെ പുതുമകളോടെയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയതായി രൂപീകരിച്ച ഐക്കണുകളും റീ-ഡിസൈൻ ചെയ്യ്ത സ്റ്റാർട്ട് മെനുവുമാണ് ഇതിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകൾ. ഏറ്റവും വ്യക്തവും ഹൈലൈറ്റ് ചെയ്യുന്നതുമായ അപ്ഗ്രേഡുകളിൽ ഒന്നാണ് അപ്ഡേറ്റഡ് 'സ്റ്റാർട്ട് മെനു'. കൂടാതെ, മൾട്ടി ടാസ്‌ക് ചെയ്യുന്നതിനും ടാസ്‌ക്കുകൾക്കിടയിൽ മാറുന്നതിനും മൈക്രോസോഫ്റ്റ് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. മൈക്രോസോഫ്റ്റ് ഇപ്പോൾ ആമസോൺ ആപ്സ്റ്റോർ വഴി ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്നതിനുള്ള വഴിയൊരുക്കിയിട്ടുണ്ട്. ഗെയിം കേന്ദ്രീകൃതമായ നിരവധി അപ്ഗ്രേഡുകളുമായാണ് വിൻഡോസ് 11 വരുന്നത്. എക്സ്ബോക്സ് ഗെയിം പാസ് ഉപയോഗിച്ച്, വിൻഡോസ് 11 അപ്‌ഡേറ്റ് ഉപയോഗിച്ച് ഗെയിമർമാർ ഇപ്പോൾ നൂറിലധികം ഗെയിമുകൾ ആക്‌സസ്സുചെയ്യുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തീർച്ചയായും മികച്ചതാണ്, പ്രത്യേകിച്ച് പുതിയ യുഐക്ക്. എന്നാൽ, ഹാൻഡ്സ് ഓൺ എക്സ്‌പീരിയൻസിനായി ഇനിയും കുറച്ച് സമയമെടുക്കും.

Best Mobiles in India

English summary
Windows 11 is officially here, with a slew of new features, a redesigned interface, game-specific updates, and more. If you're on Windows 10, you'll get the Windows 11 upgrade for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X