ആപ്പിൾ വാച്ച് ഉപയോഗിച്ച് ഓക്‌സിജൻ ലെവൽ എങ്ങനെ പരിശോധിക്കാം?

|

സ്മാർട്ട് വാച്ചുകളുടെ പ്രീമിയം നിർമ്മാതാക്കളിൽ ഒരാളാണ് ആപ്പിൾ. പുതിയ ഐഫോണുകൾക്കൊപ്പം എല്ലാ വർഷവും ഇത് നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് വാച്ച് പുറത്തിറക്കുന്നു. അവസാനമായി, ആപ്പിൾ വാച്ച് സീരീസ് 6, ഐഫോൺ 12 സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം അവതരിപ്പിച്ചു. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗിനായുള്ള എസ്‌പി‌ഒ 2 സെൻസർ ഉൾപ്പെടെയുള്ള നൂതന സവിശേഷതകളോടെയാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. ഈ കോവിഡ് സമയത്ത് രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ അറിയുവാൻ ഒരു ഡിവൈസ് സൂക്ഷിക്കേണ്ടത് വളരെ നിർണായകമാണ്. കൂടാതെ, പലരും ഇതിനായി ഒരു ഓക്സിമീറ്റർ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത്, SpO2 സവിശേഷതയുള്ള സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും ജനശ്രദ്ധ നേടുവാൻ തുടങ്ങിയിട്ടുണ്ട്. ഈ സെൻസർ സവിശേഷതയുള്ള ഒന്നാണ് ആപ്പിൾ വാച്ച് സീരീസ് 6. ഈ ആപ്പിൾ സ്മാർട്ട് വാച്ച് ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളവ് എങ്ങനെ അളക്കാമെന്ന് നമുക്ക് ഇവിടെ വിശദമായി നോക്കാം.

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഓക്‌സിജൻ ലെവൽ എങ്ങനെ പരിശോധിക്കാം?

സ്മാർട്ട് വാച്ചുകൾ അല്ലെങ്കിൽ സ്മാർട്ട് ബാൻഡുകൾ ഉപയോഗിച്ച് ഓക്സിജൻ സാച്ചുറേഷൻ അളവ് അളക്കുന്നതിന് മുമ്പ്, ആ സ്മാർട്ട് വാച്ച് നിങ്ങളുടെ കൈയിൽ ശരിയായി മൗണ്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കൃത്യമായ ഫലത്തിനായി അനക്കമൊന്നും കൂടാതെ നിങ്ങളുടെ കൈ ഒരു പരന്ന പ്രതലത്തിലാണെന്ന് ഉറപ്പാക്കുക. കുലുക്കം, പച്ചകുത്തൽ, കൈയിലെ മുടി, കുറഞ്ഞ താപനില, അനുചിതമായ വസ്ത്രം എന്നിവ സ്മാർട്ട് വാച്ചിൻറെ ഫലത്തെ ബാധിച്ചേക്കാം.

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഓക്സിജൻറെ അളവ് എങ്ങനെ അളക്കാം?

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഓക്സിജൻറെ അളവ് എങ്ങനെ അളക്കാം?

ആപ്പിൾ വാച്ച് ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻറെ അളവ് അറിയാൻ ചില മുൻവ്യവസ്ഥകൾ ഉണ്ട്. ബ്ലഡ് ഓക്സിജൻ ആപ്ലിക്കേഷൻ ഐഒഎസിൻറെ ഏറ്റവും പുതിയ ആവർത്തനത്തോടുകൂടിയ ഐഫോൺ 6 എസ് അല്ലെങ്കിൽ പിന്നീട് വന്നിട്ടുള്ള എഡിഷൻ ഏറ്റവും പുതിയ ആപ്പിൾ വാച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം എഡിഷനൊപ്പം ഒരു ആപ്പിൾ വാച്ച് സീരീസ് 6 എന്നിവ ഇതിൽ ഉൾപ്പെടുന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് ബ്ലഡ് ഓക്സിജൻ അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയില്ല.

ബ്ലഡ് ഓക്സിജൻ ആപ്ലിക്കേഷൻ

ബ്ലഡ് ഓക്സിജൻ ആപ്ലിക്കേഷൻ ക്രമീകരിക്കുന്നതാണ് അടുത്ത ഘട്ടം. നിങ്ങളുടെ ഐഫോൺ തുറന്ന് ഹെൽത്ത് അപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ഓൺ-സ്ക്രീൻ ഘട്ടങ്ങൾ പിന്തുടർന്ന് ബ്രൗസ് ടാബിൽ ക്ലിക്ക് ചെയ്ത് റെസ്പിറേറ്ററി -> ബ്ലഡ് ഓക്സിജൻ -> സെറ്റ്-അപ്പ് ബ്ലഡ് ഓക്സിജൻ ഓപ്ഷനിലേക്ക് പോകുക. നിങ്ങളുടെ ഐഫോണിൽ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, രക്തത്തിലെ ഓക്സിജൻറെ അളവ് അളക്കാൻ ബ്ലഡ് ഓക്സിജൻ അപ്ലിക്കേഷൻ തുറക്കുക.

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഓക്‌സിജൻ ലെവൽ എങ്ങനെ പരിശോധിക്കാം?

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഓക്‌സിജൻ ലെവൽ എങ്ങനെ പരിശോധിക്കാം?

  • ഘട്ടം 1: നിങ്ങൾ ആദ്യം ആപ്പിൾ വാച്ച് സീരീസ് 6 സ്മാർട്ട് വാച്ച് കൈയിൽ ധരിക്കുക.
  • ഘട്ടം 2: നിങ്ങളുടെ ആപ്പിൾ വാച്ചിൽ ബ്ലഡ് ഓക്സിജൻ അപ്ലിക്കേഷൻ തുറക്കുക.
  • ഘട്ടം 3: ആപ്പിൾ വാച്ച് ഡിസ്പ്ലേ കാണുന്ന രീതിയിൽ നിങ്ങളുടെ കൈ ഒരു മേശയിലോ ഏതെങ്കിലും പരന്ന പ്രതലത്തിലോ വെക്കുക.
  • ഘട്ടം 4: 'സ്റ്റാർട്ട്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ നീരിക്ഷിക്കുവാൻ നിങ്ങളുടെ കൈ 15 സെക്കൻഡ് അനക്കമില്ലാതെ പിടിക്കുക.
  • ഘട്ടം 5: അവസാനം, നിങ്ങൾക്ക് ഫലം ലഭിക്കുമ്പോൾ, 'ഡൺ' ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
Apple is a high-end smartwatch manufacturer. Every year in the third quarter, it debuts its next-generation smartwatch alongside the new iPhones. Finally, Apple unveiled the Apple Watch Range 6 as well as the iPhone 12 series of devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X