Home
How to

ഇനി ക്രെഡിറ്റ് കാർഡ് വഴിയും ​ഗൂ​ഗിൾ പേ പ്രവർത്തിപ്പിക്കാം; എങ്ങനെയെന്ന് നോക്കാം

ഈ ഡിജിറ്റൽ യു​ഗത്തിൽ ഇപ്പോൾ കൈയ്യിൽ പണം കൊണ്ട് നൽക്കുന്നവർ വളരെ കുറവാണ്. നിലവിൽ ഭൂരിഭാ​ഗം ആളുകളും പണമിടപാടുകൾക്കായി ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ സർവ്വീസുകളെയാണ് ആശ്രയിക്കുന്നത്. നമ്മുടെ ബാങ്കിൽ ഉണ്ടായിരുന്ന പണമാണ് നമ്മൾ യുപിഐ ഇടപാടുകളിൽ നമ്മൾ ചിലവാക്കുന്നത്.

എന്നാൽ ഇപ്പോൾ നമ്മുക്ക് ക്രെഡിറ്റ് കാർഡിലൂടെ യുപിഐ വഴി പണം അടക്കാനുള്ള ഓപ്ഷനും ലഭിച്ചിരിക്കുകയാണ്. അടുത്തിടക്കാണ് ഇതിനായുള്ള ഫീച്ചർ അവതരിപ്പിച്ചത്. നിലവിൽ, ഈ ഫീച്ചർ നിർദ്ദിഷ്ട ബാങ്കുകൾ നൽകുന്ന റൂപേ ക്രെഡിറ്റ് കാർഡുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ ഇതിലും വിപുലമായ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ​ഗൂ​ഗിൾ പേയിൽ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാം എന്ന് നമ്മുക്ക് പരിശോധിക്കാം.

ഇനി ക്രെഡിറ്റ് കാർഡ് വഴിയും ​ഗൂ​ഗിൾ പേ പ്രവർത്തിപ്പിക്കാം

ഇതിനായി നിങ്ങളുടെ പക്കൽ ആക്ടീവ് ആയിട്ടുള്ള ​ഗൂ​ഗിൾ പേ ആക്കൗണ്ടും നിർദ്ദിഷ്ട ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാർഡും ഉണ്ടായിരിക്കണം. നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ സജീവവും ബാങ്കിൽ രജിസ്റ്റർ ചെയ്തതുമായിരിക്കണം. ഇൻർനെറ്റ് കണക്ഷനും ഉണ്ടായിരിക്കേണ്ടതാണ്. ഇതെല്ലാം ഉണ്ടെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡിന്റെ സേവനം ​ഗൂ​ഗിൾ പേ വഴി ആസ്വദിക്കാവുന്നതാണ്.

ആദ്യം തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണിലെ ​ഗൂ​ഗിൾ പേ ആപ്പ് തുറക്കുക. ശേഷം സെറ്റിം​ഗ്സ് മാറ്റുവനായി നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിൽ നിന്ന് റൂപേ ക്രെഡിറ്റ് കാർഡ് ചേർക്കുന്നതിനുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ശേഷം ഈ സർവ്വീസിനെ പിന്തുണയ്‌ക്കുന്ന ബാങ്കുകളുടെ പട്ടികയിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. അവസാനമായി ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുക.

ഇനി ക്രെഡിറ്റ് കാർഡ് വഴിയും ​ഗൂ​ഗിൾ പേ പ്രവർത്തിപ്പിക്കാം

ഇത് നടപടികൾ പൂർത്തിയായാൽ നിങ്ങൾ വിജയകരമായി ക്രെഡിറ്റ് കാർഡ് ​ഗൂ​ഗിൾ പേയുമായി ലിങ്ക് ചെയ്തു എന്നാണ് അർത്ഥം. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകു.

അധികം വൈകാതെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡും ഈ സേവനത്തിന് കീഴിൽ വരും. നിലവിൽ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇനി ഈ സേവനം ഉപയോ​ഗിച്ച് എങ്ങനെ പേയ്മെന്റ് നടത്താൻ സാധിക്കും എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ​ഗൂ​ഗിൾ പേ ആപ്പ് തുറക്കുക. ഏത് രീതിയിലാണ് പേയ്മെന്റ് നടത്തുക എന്ന് തിരഞ്ഞെടുക്കു. നമ്പർ നൽകിയും ക്യൂആർ കോഡ് സ്കാൻ ചെയ്തും ഉപഭോക്താക്കൾക്ക് പേയ്മെന്റ് നടത്താവുന്നതാണ്.

ഇതിന് ശേഷം എത്ര തുക അയക്കണം എന്ന് ടൈപ്പ് ചെയ്യുക. പീന്നിട് പേയ്മെന്റ് എങ്ങനെ നടത്തണം എന്ന ഓപ്ഷൻ ലഭ്യമാകും. ഇതിൽ നിന്ന് ക്രെഡിറ്റ് കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് ശേഷം വരുന്ന ഓപ്ഷനിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പിൻ നൽകുക. ശേഷം നിങ്ങളുടെ ​ഗൂ​ഗിൾ പേ പിന്നും നൽകേണ്ടതാണ്. ഇത്രയും ലളിതമായ പാത പിൻതുടർന്നാൽ സു​ഗമമായി ക്രെഡിറ്റ് കാർഡ് സർവ്വീസ് യുപിഐയിലൂടെ ആസ്വദിക്കാവുന്നതാണ്.

അതിനിടെ പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനുള്ള സൗകര്യവും കഴിഞ്ഞ ദിവസം പ്രാവർത്തികമാക്കിയിരുന്നു. ഇതിലൂടെ പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ഇന്ത്യയിൽ യുപിഐ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. നേരത്തെ ഇന്ത്യൻ നമ്പറുകൾക്ക് മാത്രമായിരുന്നു യുപിഐ ഇടപാടുകൾ അനുവദിച്ചിരുന്നത്. ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ ആണ് ഇതിനായുള്ള സൗകര്യം ആദ്യം ലഭിക്കുക. ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇത്തവണ ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഈ സംവിധാനം വിദേശികൾക്കും പ്രവാസികൾക്കുമായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. ബെംഗളൂരു, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ് ഈ സേവനം ആദ്യഘട്ടത്തിൽ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
Now we also have the option to pay with a credit card through UPI. The feature for this has been introduced here. Currently, this feature is limited to RuPay credit cards issued by specific banks. It is hoped that more extensive services will be available in the coming years. Let's check how to use a credit card in Google Pay.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X