ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

|

ക്രെഡിറ്റ് കാര്‍ഡുകള്‍ എന്താണെന്ന് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അത് എല്ലാവർക്കും സുപരിചിതമായ കാര്യം തന്നെയാണ്. അക്കൗണ്ടില്‍ പണമില്ലെങ്കിലും അത്യാവശ്യം ഷോപ്പിംഗിനും ചികിത്സാ ചെലവിനുമൊക്കെ ക്രെഡിറ്റ് കാര്‍ഡ് വഴി ഇതിനുള്ള ചിലവ് നടത്താം. എന്നാല്‍ എന്തിനും ക്രെഡിറ്റ് കാര്‍ഡിന്റെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തിക ബാധ്യതകളിലേക്കാവും നമ്മെ നയിക്കുക. എന്നിരുന്നാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ ശ്രദ്ധിക്കുന്നത് ഒരുപക്ഷെ നമ്മളെ സാമ്പത്തിക ബാധ്യതകളിലേക്ക് പോകുന്നത് തടയുവാൻ കഴിയും.

1. എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാൻ പാടില്ല
 

1. എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാൻ പാടില്ല

എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ ക്രെഡിറ്റ് കാര്‍ഡിനെ കാണാതിരിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഏകദേശം മൂന്നു മാസത്തെ വരുമാനത്തിന് തുല്യമായ തുക മാറ്റി വെക്കുക. ഇതൊരു സ്ഥിര നിക്ഷേമായോ പണമായോ സൂക്ഷിക്കാം. അത്യാവശ്യ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് കൃത്യ സമയത്ത് തിരികെ അടയ്ക്കാന്‍ കഴിയണമെന്നില്ല. ഇത് വന്‍ പലിശ നല്‍കാന്‍ ഇടയാക്കുകയും സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

2. സ്റ്റോര്‍ക്ക് മാര്‍ക്കറ്റിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്

2. സ്റ്റോര്‍ക്ക് മാര്‍ക്കറ്റിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തല്‍ക്കാലത്തേക്ക് കുറച്ച് ഓഹരികള്‍ വാങ്ങാം പിന്നീട് വില ഉയരുമ്പോള്‍ വിറ്റ് ലാഭമെടുക്കുകയും തുക തിരിച്ചയക്കുകയും ചെയ്യാമെന്ന ചിന്ത മണ്ടത്തരമാണ്. ഓഹരി വിലയില്‍ ഇടിവ് ഉണ്ടായാല്‍ നിങ്ങളുടെ പദ്ധതികളെല്ലാം തന്നെ ഇല്ലാതാകുകയും തുടർന്ന് കടത്തിലാവുകയും ചെയ്യുന്നു. ക്രെഡിറ്റ് കാര്‍ഡിലൂടെ ഉപയോഗിക്കുന്ന പണത്തിന് യഥാസമയം തിരിച്ചടച്ചില്ലെങ്കില്‍ വലിയ പലിശയുണ്ടാകും എന്ന കാര്യം തീർച്ചയാണ്.

3. ഷോപ്പിംഗ് നടത്തുമ്പോൾ പ്രത്യകം ശ്രദ്ധ പുലർത്തുക

3. ഷോപ്പിംഗ് നടത്തുമ്പോൾ പ്രത്യകം ശ്രദ്ധ പുലർത്തുക

വിപണിയില്‍ പലതരത്തിലുള്ള ഓഫറുകള്‍ കാണുമ്പോൾ നിങ്ങളുടെ വരുമാനം എത്രയെന്നപോലും ചിന്തിക്കാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താന്‍ തുനിയരുത്. ഓരോ തവണയും എത്ര രൂപയുടെ പര്‍ച്ചേസ് നടത്തിയെന്ന് കൃത്യമായ കണക്ക് മനസ്സില്‍ വെച്ച് വേണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍. സമയത്ത് തിരിച്ചടക്കാനായില്ലെങ്കില്‍ വലിയൊരു കടബാധ്യതയായിരിക്കും നിങ്ങൾക്ക് കിട്ടുന്നത്.

4. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കരുത്
 

4. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കരുത്

എടിഎമ്മുകളില്‍ നിന്ന് നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാവും എന്നത് കൊണ്ടുതന്നെ പലരും ഇതിനായി ശ്രമിച്ചിട്ടുണ്ടാകും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു പോലെ ഉപയോഗിച്ചാല്‍ നിങ്ങള്‍ പിന്‍വലിച്ച തുകയ്ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് നല്‍കേണ്ടതായി വരും.

5. സുരക്ഷിതത്വം എപ്പോഴും ഉറപ്പ് വരുത്തുക

5. സുരക്ഷിതത്വം എപ്പോഴും ഉറപ്പ് വരുത്തുക

ടു ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ പോലുള്ള നിയന്ത്രണങ്ങള്‍ കാര്‍ഡ് ഉപയോഗത്തെ സുരക്ഷിതമാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് അകത്തുള്ള കമ്പനികള്‍ക്ക് മാത്രമേ ഇത് ബാധകമാകുന്നുള്ളൂ എന്ന് പലര്‍ക്കുമറിയില്ല. രാജ്യാന്തര തലത്തിലുള്ള വെബ്‌സൈറ്റുകളില്‍ ഇടപാട് നടത്തുമ്പോള്‍ ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും എക്പയറി ഡേറ്റും സിവിവി നമ്പരും നല്‍കിയാല്‍ മതിയാകും. ഇതിലൂടെ തട്ടിപ്പിന് ഇരയായേക്കാം. വിശ്വാസ്യതയുള്ള ഇടങ്ങളില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുക.

ക്രെഡിറ്റ് കാർഡുകൾ

നിങ്ങളുടെ ധനകാര്യങ്ങൾ നിയന്ത്രിക്കാനും ക്രെഡിറ്റ് ചരിത്രം സൃഷ്ടിക്കാനും സഹായിക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഒരു ഉപയോഗപ്രദമായ ഒരു വസ്തുവാണ്. നിങ്ങൾക്ക് ലഭിക്കുന്ന ക്രെഡിറ്റ് കാർഡിനെ ആശ്രയിച്ച്, ഇത് ഫ്രോഡ് ആൻഡ് പർച്ചേസ് പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്തേക്കാം, പണത്തിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, അത് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാകും. അതിനാൽ, ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്? നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ കഴിയുന്ന നാല് വഴികൾ എന്നത്: ക്രെഡിറ്റ് നിർമ്മിക്കുക, പ്രതിഫലം നേടുക, കടം വീട്ടുക, വാങ്ങലിന് ധനസഹായം നൽകുക എന്നിങ്ങനെയാണ്.

Most Read Articles
Best Mobiles in India

English summary
Credit cards can be a useful tool to help you manage your finances and build your credit history. And depending on the credit card you can get, it may offer fraud and purchase protection, and unlike cash, if your card is lost or stolen, it can easily be replaced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X