എങ്ങനെ ജി മെയില്‍ വഴി എസ് എം എസ് അയയ്ക്കാം ?

ഇനി മുതല്‍ ജി മെയില്‍ ചാറ്റ് ഉപയോഗിച്ച് ഇന്ത്യയില്‍ എസ് എം എസ്സുകള്‍ അയയ്ക്കാന്‍ സാധിയ്ക്കും. ഈ സേവനം ഉപയോഗിച്ച് ജി മെയിലില്‍ നിന്ന് ടെക്‌സ്റ്റ് മെസ്സേജുകള്‍ മൊബൈലുകളിലേയ്ക്ക് അയയ്ക്കാന്‍ സാധിയ്ക്കും. മറുപടികള്‍ ജി മെയിലില്‍ ചാറ്റ് മെസ്സേജായി ലഭിയ്ക്കും. എയര്‍സെല്‍, ഐഡിയ, ലൂപ് മൊബൈല്‍, എം ടി എസ്, റിലയന്‍സ്, ടാറ്റാ ഡോകോമോ, ടാറ്റാ ഇന്‍ഡികോം, വോഡാഫോണ്‍ എന്നിങ്ങനെ 8 കമ്പനികളിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകുന്നത്. ഈ സേവനം ഉപയോഗിച്ച് പരമാവധി 50 സൗജന്യ
എസ് എം എസ്സുകള്‍ വരെ ഒരു ദിവസം അയയ്ക്കാം.
എങ്ങനെ ജി മെയില്‍ വഴി എസ് എം എസ് അയയ്ക്കാം
- ജി മെയില്‍ തുറക്കുക
- Search or invite frientdട' കോളത്തില്‍ കോണ്ടാക്റ്റ് നെയിം ടൈപ്പ് ചെയ്യുക. അപ്പോള്‍ വലതു വശത്തായി മറ്റൊരു കോളം വരും.അതില്‍ നിന്ന് എസ് എം എസ് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സാധിയ്ക്കും. ക്ലിക്ക് സെലെക്റ്റ്.
- ചാറ്റ് ലിസ്റ്റില്‍ പ്രസ്തുത കോണ്ടാക്റ്റ് ഉണ്ടെങ്കില്‍ അത് തുറന്ന് ഓപ്ഷന്‍സില്‍ നിന്ന് സെന്‍ഡ് എസ് എം എസ് തിരഞ്ഞെടുക്കാം.
- Send SMS mesagges to the numerber എന്ന ഭാഗത്ത് ഫോണ്‍ നമ്പര്‍ നല്‍കുക.
- ഇനി ഈ സൗകര്യം സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെയും, സേവന ദാതാക്കളുടെയും പട്ടിക പരിശോധിയ്ക്കാനായി ക്ലിക്ക് ചെയ്യുക.
- സേവ് തിരഞ്ഞെടുക്കുക
- ചാറ്റ് ജാലകം തുറന്നു വന്നാല്‍ സന്ദേശം ടൈപ്പ് ചെയ്ത്, എന്റര്‍ അമര്‍ത്തുക.
കഴിഞ്ഞു. സന്ദേശം എത്തേണ്ടിടത്ത് എത്തിക്കാണും.
Comments
Best Mobiles in India


Click it and Unblock the Notifications








