നിങ്ങളുടെ ലാപ്‌ടോപ്പിൽ അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ മീറ്റ് എങ്ങനെ ഉപയോഗിക്കാം?

|

ജനപ്രിയ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂഗിൾ മീറ്റ്. എല്ലാ ഗൂഗിൾ അപ്ലിക്കേഷനുകളെയും പോലെ, ഗൂഗിൾ മീറ്റിലും നിരവധി സവിശേഷതകളും മെച്ചപ്പെടുത്തിയ പ്രൈവസി അപ്‌ഗ്രേഡുകളും ഉൾപ്പെടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിൾ മീറ്റ് ലഭ്യമാണ്. നിങ്ങളുടെ പിസി, ലാപ്‌ടോപ്പ് എന്നിവയിൽ ഗൂഗിൾ മീറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യ്ത് ഉപയോഗപ്പെടുത്തമെന്ന് ഇവിടെ നോക്കാം.

 

ഗൂഗിൾ മീറ്റ് പിസിയിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഗൂഗിൾ മീറ്റ് പിസിയിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ജി-മെയിൽ, ഹാങ്ങ്ഔട്ട്സ് മുതലായവ പോലെതന്നെ ഗൂഗിൾ മീറ്റ് മറ്റുള്ള ഗൂഗിൾ സേവനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ പിസിയിലേക്കോ അല്ലെങ്കിൽ ലാപ്ടോപ്പിലേക്കോ ഗൂഗിൾ മീറ്റ് ആക്സസ് ചെയ്യണമെങ്കിൽ അതിനായി പുതിയൊരു സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യേണ്ടതില്ല. പകരം, നിങ്ങൾക്ക് ഇത് ഗൂഗിൾ ക്രോമിൽ അല്ലെങ്കിൽ 'മീറ്റ്.ഗൂഗിൾ.കോം' വഴി ആക്സസ് ചെയ്യാൻ കഴിയും. കൂടാതെ, ഗൂഗിൾ ജി-മെയിൽ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ഗൂഗിൾ മീറ്റ് സംയോജിപ്പിച്ചു. ഇതിൽ നിന്ന് ലളിതമായി ഈ സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.

ആപ്പിൾ ഐഫോൺ ബാറ്ററിയുടെ ആരോഗ്യ നിലയും ബാറ്ററി ഉപഭോഗവും എങ്ങനെ പരിശോധിക്കാം?ആപ്പിൾ ഐഫോൺ ബാറ്ററിയുടെ ആരോഗ്യ നിലയും ബാറ്ററി ഉപഭോഗവും എങ്ങനെ പരിശോധിക്കാം?

പിസി, ലാപ്‌ടോപ്പ് എന്നിവയിൽ ഗൂഗിൾ മീറ്റ് എങ്ങനെ ഉപയോഗിക്കാം
 

പിസി, ലാപ്‌ടോപ്പ് എന്നിവയിൽ ഗൂഗിൾ മീറ്റ് എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ പിസിയിലോ ലാപ്‌ടോപ്പിലോ ഗൂഗിൾ മീറ്റ് ആക്‌സസ് ചെയ്യ്ത് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് ഇവിടെ വിശദമായി നോക്കാം.

 • ഘട്ടം 1: നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്നോ പിസിയിൽ നിന്നോ ക്രോം അല്ലെങ്കിൽ മറ്റേതെങ്കിലും ബ്രൗസർ തുറക്കുക. എന്നിട്ട്, ജി-മെയിൽ തുറന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
 • ഘട്ടം 2: അടുത്തതായി, ചുവടെ ഇടത് കോണിൽ നിങ്ങൾക്ക് ഗൂഗിൾ മീറ്റ് തുറക്കാൻ കഴിയും. നിങ്ങൾക്ക് ഇവിടെ ഒരു മീറ്റിംഗ് ആരംഭിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചേരാൻ ക്ഷണിക്കാം.
 • ഘട്ടം 3: ഗൂഗിൾ മീറ്റിൽ ഇതിനകം ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു മീറ്റിംഗിൽ നിങ്ങൾക്ക് ജോയിൻ ചെയ്യണമെന്ന് കരുതുക. ഇതിനായി, നിങ്ങളുടെ ജി-മെയിലിൽ മീറ്റിംഗ് ജോയിൻ ചെയ്യുന്നതിനായുള്ള ഒരു ലിങ്ക് ഉണ്ടെന്ന് ഉറപ്പാക്കി അതിൽ ക്ലിക്ക് ചെയ്യുക. ഗൂഗിൾ മീറ്റിലേക്ക് നയിക്കുന്ന ഒരു വിൻഡോ തുറക്കുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും.
 • പിസി, ലാപ്‌ടോപ്പുകളിൽ ഓൺലൈൻ ക്ലാസുകൾക്കായി ഗൂഗിൾ മീറ്റ് എങ്ങനെ ആക്‌സസ് ചെയ്യാം?

  പിസി, ലാപ്‌ടോപ്പുകളിൽ ഓൺലൈൻ ക്ലാസുകൾക്കായി ഗൂഗിൾ മീറ്റ് എങ്ങനെ ആക്‌സസ് ചെയ്യാം?

  നിങ്ങൾ ഒരു വിദ്യാർത്ഥിയാണെന്നും ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും കരുതുക. അതിനായി നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഈ പറയുന്നവയാണ്.

  • ഘട്ടം 1: classroom.google.com തുറന്ന് ക്ലാസ് റൂം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക, അത് name@yourschool.edu പോലെ കാണപ്പെടും.
  • ഘട്ടം 2: അടുത്തതായി, നിങ്ങളുടെ അധ്യാപകൻ നൽകിയ ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ പിസിയിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ആക്സസ് ചെയ്യ്ത് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.
  • ക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

   പിസികൾക്കും, ലാപ്‌ടോപ്പുകൾക്കുമായി ഗൂഗിൾ മീറ്റ്

   പിസികൾക്കും, ലാപ്‌ടോപ്പുകൾക്കുമായി ഗൂഗിൾ മീറ്റ്

   വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ പിസികളും ലാപ്ടോപ്പുകളും ചെറിയ റിമോട്ട് വർക്ക് സ്റ്റേഷനുകളായി പ്രവർത്തിക്കുന്നു. വീഡിയോ കോൺഫറൻസിംഗ് പുതിയ മാനദണ്ഡമായി തുടരുന്നു, ഒപ്പം ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ അവയുടെ സവിശേഷതകൾക്കും മെച്ചപ്പെട്ട സ്വകാര്യതയ്ക്കും ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ പി‌സിയിൽ‌ ഇപ്പോൾ‌ ഗൂഗിൾ മീറ്റിലേക്ക് ആക്‌സസ് ഉള്ളതിനാൽ‌ ഇനി മുതൽ‌ ഈ സേവനം ഉപയോഗിക്കുന്നത് തുടരാം.

Most Read Articles
Best Mobiles in India

English summary
One of the most popular videos conferencing programs is Google Meet. Google Meet, like all Google apps, comes with a slew of new features and increased privacy protections. Google Meet is available for Android and iOS users on all major platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X