മെസഞ്ചറിന് മിഴിവേകാൻ ഷോർട്ട്കട്ട്സ് ഓപ്ഷനുകളുമായി മെറ്റ

|

ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗം കൂടുതൽ എളുപ്പവും ആസ്വാദ്യകരവും ആക്കുന്നതിന് പുതിയ ഷോർട്ട്കട്ട്സ് കൊണ്ട് വന്നിരിക്കുകയാണ് മെറ്റ. ഒരു പ്രത്യേക ഗ്രൂപ്പിലെ എല്ലാവരെയും അഭിസംബോധന ചെയ്യാനും സൈലന്റ് മെസേജുകൾ അയയ്‌ക്കാനും ജിഐഎഫുകൾ എളുപ്പത്തിൽ ഷെയർ ചെയ്യാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്നവയാണ് കമ്പനി കൊണ്ട് വന്ന പുതിയ ഷോർട്ട്കട്ട്സ് ഓപ്ഷനുകൾ. ഫേസ്ബുക്ക് മെസഞ്ചറിലെ ഈ പുതിയ ഷോർട്ട്കട്ട്സ് ഓപ്ഷനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

മെസഞ്ചർ

മെസഞ്ചർ ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾക്കായാണ് കമ്പനി പുതിയ ഷോർട്ട്കട്ട്സ് ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നത്. മെസഞ്ചർ ഉപയോഗം കൂടുതൽ അസ്വദിക്കാൻ ഈ ഷോർട്ട്കട്ട്സ് സഹായിക്കും. ഈ പുതിയ ഫീച്ചറുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ തങ്ങളുടെ മെസഞ്ചർ ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതിയാകും. ഈ പുതിയ ഷോർട്ട്കട്ട്സ് ഓപ്ഷനുകളുടെ പ്രവർത്തനം അടക്കമുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെ

മെസഞ്ചറിൽ സൈലന്റ് മെസേജസ് അയക്കുന്നത് എങ്ങനെ

മെസഞ്ചറിൽ സൈലന്റ് മെസേജസ് അയക്കുന്നത് എങ്ങനെ

സൈലന്റ് മെസേജുകൾ, പേര് സൂചിപ്പിക്കുന്നത് പോലെ, നോട്ടിഫിക്കേഷൻ ശബ്ദമില്ലാതെ മെസേജുകൾ അയയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ആണിത്. സൈലന്റ് മെസേജുകൾ അയയ്‌ക്കാൻ, ചുവടെയുള്ള ഘട്ടങ്ങൾ പാലിച്ചാൽ മതിയാകും. മെസഞ്ചറിലെ ഏതെങ്കിലും ചാറ്റ് വിൻഡോ തുറന്ന് നിങ്ങളുടെ സന്ദേശത്തിന് മുമ്പ് '/silent' എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. നോട്ടിഫിക്കേഷൻ ശബ്ദം ഇല്ലാതെ തന്നെ സ്വീകർത്താവിന് ആ മെസേജ് ലഭിക്കും.

ഒരു ഗ്രൂപ്പിലെ എല്ലാവരേയും അഭിസംബോധന ചെയ്യാം

ഒരു ഗ്രൂപ്പിലെ എല്ലാവരേയും അഭിസംബോധന ചെയ്യാം

ഗ്രൂപ്പ് ചാറ്റിൽ ആരെയെങ്കിലും പരാമർശിക്കാനും അവരെ ഹൈലൈറ്റ് ചെയ്യാനും ഉള്ള ഓപ്ഷൻ ഇപ്പോൾ തന്നെ ഫേസ്ബുക്ക് മെസഞ്ചറിൽ ലഭ്യമാണ്. ഇപ്പോൾ ഗ്രൂപ്പിലെ എല്ലാവരെയും ഒരേ സമയം അഭിസംബോധന ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഓപ്ഷനും മെറ്റ കൊണ്ട് വന്നിരിക്കുകയാണ്. ഇതിനായി മെസഞ്ചറിൽ @Everyone എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അത് ഗ്രൂപ്പിലെ എല്ലാവരെയും നോട്ടിഫൈ ചെയ്യാൻ സഹായിക്കും.

ടോറന്റിങിനുള്ള മികച്ച വിപിഎൻ ഏത്: വേഗത, സ്വകാര്യത, സപ്പോർട്ട് എന്നിവ അടക്കം അറിയേണ്ടതെല്ലാംടോറന്റിങിനുള്ള മികച്ച വിപിഎൻ ഏത്: വേഗത, സ്വകാര്യത, സപ്പോർട്ട് എന്നിവ അടക്കം അറിയേണ്ടതെല്ലാം

ജിഫുകൾ എളുപ്പത്തിൽ കണ്ടെത്താം, ഷെയർ ചെയ്യാം

ജിഫുകൾ എളുപ്പത്തിൽ കണ്ടെത്താം, ഷെയർ ചെയ്യാം

ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന്റെ ഐഒഎസ് പതിപ്പിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ലളിതമായ ഒരു ഷോർട്ട്കട്ട് ഉപയോഗിച്ച് മികച്ച ജിഫ് എളുപ്പത്തിൽ കണ്ടെത്താനും ഷെയർ ചെയ്യാനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. മെസഞ്ചറിൽ /gif എന്ന് ടൈപ്പ് ചെയ്ത ശേഷം അനുബന്ധമായ ടോപ്പിക്കും ടൈപ്പ് ചെയ്താൽ മതിയാകും. ഫേസ്ബുക്ക് മെസഞ്ചറിന്റെ ഏതാനും പുതിയ ഫീച്ചറുകളെക്കുറിച്ച് കൂടി അറിയാൻ തുടർന്ന് വായിക്കുക.

ഫേസ്ബുക്ക് മെസഞ്ചറിന്റെ പുതിയ ഫീച്ചറുകൾ

ഫേസ്ബുക്ക് മെസഞ്ചറിന്റെ പുതിയ ഫീച്ചറുകൾ

സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ

പേയ്‌മെന്റുകൾ ഡിവൈഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ. കൂട്ടുകാർ പുറത്ത് നിന്നും ഭക്ഷണം കഴിക്കുകയോ ചുറ്റിയടിക്കുകയോ ചെയ്യുമ്പോൾ മിക്കവാറും ഒരാളായിരിക്കും പണം ചിലവിടുന്നത്. അവസാനം ആകെ ചിലവായ തുക തുല്യമായി വിഭജിച്ച് നമ്മുടെ വിഹിതം ചിലവാക്കിയ ആൾക്ക് നൽകുകയും ചെയ്യും. ഇത് ചെയ്യാനായി ഫേസ്ബുക്ക് മെസഞ്ചർ കൊണ്ട് വന്ന അടിപൊളി ഫീച്ചർ ആണ് സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ. ഫീച്ചർ ഉപയോഗിച്ച് ഓരോരുത്തരും നൽകണ്ട വിഹിതം ഗ്രൂപ്പിൽ തന്നെ പറയാൻ കഴിയും എന്നതാണ് പ്രധാന പ്രത്യേകത.

ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാംഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാം

ഫീച്ചർ

ഈ ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾ ഗ്രൂപ്പ് ചാറ്റിലെ + ഐക്കൺ ടാപ്പ് ചെയ്‌ത് പേയ്‌മെന്റ് ടാബ് തിരഞ്ഞെടുക്കണം. ശേഷം ഗെറ്റ് സ്റ്റാർട്ടഡ് ബട്ടണിൽ ടാപ്പ് ചെയ്യണം. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരുടെ ബിൽ ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിൽ തുല്യമായി വിഭജിക്കാൻ സാധിക്കും. ഓരോരുത്തരും നൽകേണ്ടത് വ്യത്യസ്തമായ ഷെയറുകൾ ആണെങ്കിൽ അങ്ങനെയും വിഭജിക്കാൻ സാധിക്കും. ഇതിന് വേണ്ടിയുള്ള കസ്റ്റമൈസേഷൻ ഓപ്ഷനും സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചറിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും നൽകേണ്ട തുകയും കസ്റ്റമൈസ് ചെയ്യാം. അവർക്ക് വ്യക്തിഗതമായി മെസേജ് അയയ്ക്കാനും അവരുടെ പേയ്‌മെന്റ് വിശദാംശങ്ങൾ കൺഫേം ചെയ്യാനും റിക്വസ്റ്റ് ചെയ്യാനും കഴിയും.

വോയ്സ് മെസേജ് ഫീച്ചർ

വോയ്സ് മെസേജ് ഫീച്ചർ

മെസഞ്ചറിൽ ഒരു മിനിറ്റ് ദൈർഘ്യം ഉള്ള വോയ്സ് മെസേജുകൾ മാത്രമായിരുന്നു, നേരത്തെ അയയ്ക്കാൻ കഴിഞ്ഞിരുന്നത്. ആ ദൈർഘ്യ പരിധി 30 മിനിറ്റായി ഉയർത്തുകയാണ് മെറ്റ. അര മണിക്കൂർ നീളുന്ന ശബ്ദ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്നത് ചിലർക്ക് അനുഗ്രഹവും മറ്റ് ചിലർക്ക് ഉപദ്രവവും ആയിരിക്കും. കാരണം ചില ആളുകൾ റെക്കോർഡിങ് നിർത്തില്ല എന്നത് തന്നെ. നീളമുള്ള വോയ്‌സ് നോട്ടുകൾ കേൾക്കേണ്ടി വരുന്നത് ശരിക്കും മടുപ്പുളവാക്കുന്ന കാര്യമാണ്.

ആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാംആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാം

ഫേസ്ബുക്ക്

ഫേസ്ബുക്ക് മെസഞ്ചറിലെ വോയ്സ് മെസേജുകൾക്ക് കൂടുതൽ ഓപ്ഷനുകളും മെറ്റ കൊണ്ട് വന്നിട്ടുണ്ട്. ഒരു വോയ്‌സ് മെസേജ് അയയ്‌ക്കുന്നതിന് മുമ്പ് പോസ് ചെയ്യാനോ പ്രിവ്യൂ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ റെക്കോർഡ് ചെയ്യുന്നത് തുടരാനോ ഒക്കെ ഇനി മെസഞ്ചർ ഉപയോക്താക്കളെ അനുവദിക്കും. വോയ്സ് റെക്കോർഡിങിനിടെ ഇത്തരം ഓപ്ഷനുകൾ ലഭിക്കുന്നത് ഏറെ ഉപകാരപ്രദമെന്ന് തന്നെ പറയാൻ കഴിയും.

വാനിഷ് മോഡ്

വാനിഷ് മോഡ്

വാട്സ്ആപ്പിലേത് പോലെയുള്ള ഫീച്ചറുകളും ഫേസ്ബുക്ക് മെസഞ്ചറിലേക്ക് കൊണ്ട് വരികയാണ് മെറ്റ. ഇതിൽ ഒന്നാണ് വാനിഷ് മോഡ്. മെസേജുകൾ കണ്ട ഉടനേ തന്നെ ഡിലീറ്റ് ആക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് വാനിഷ് മോഡ്. ഉപയോക്താക്കൾക്ക് അപ്രത്യക്ഷമാകുന്ന മീമുകൾ, ജിഐഎഫ് ഫയലുകൾ, സ്റ്റിക്കറുകൾ അല്ലെങ്കിൽ റിയാക്ഷൻസ് എന്നിവയും അയയ്‌ക്കാൻ കഴിയും. വാനിഷ് മോഡ് ഓണാക്കാൻ, നിങ്ങളുടെ മൊബൈലിൽ നിലവിലുള്ള ഒരു ചാറ്റ് ത്രെഡ് തുറന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ മാത്രം മതി. ഒരു വട്ടം കൂടി മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ വാനിഷ് മോഡ് ഓഫ് ആകുകയും ചെയ്യും.

ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്

Best Mobiles in India

English summary
Meta has come up with new shortcuts to make using Facebook Messenger easier and more enjoyable. The company's new shortcuts options allow users to address a specific group, send silent messages, and easily share GIFs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X