മെമ്മറി കാര്‍ഡ് ഉപയോഗിക്കുന്നതെങ്ങനെ?

Posted By: Staff

മെമ്മറി കാര്‍ഡ് ഉപയോഗിക്കുന്നതെങ്ങനെ?

മൊബൈലുകളും ക്യാമറകളും തുടങ്ങി അതിലും ചെറിയ എംപി3 പ്ലെയറുകള്‍ വരെ മെമ്മറി കാര്‍ഡ് പിന്തുണയോടെയാണ് എത്താറുള്ളത്. എന്താണ് എസ്ഡി മെമ്മറി കാര്‍ഡ്? സെക്യൂര്‍ ഡിജിറ്റല്‍ മെമ്മറി കാര്‍ഡ് എന്നാണ് എസ്ഡി മെമ്മറി കാര്‍ഡിന്റെ പൂര്‍ണ്ണ രൂപം. പോര്‍ട്ടബിള്‍ ഉപകരണങ്ങളില്‍ അധിക സ്റ്റോറേജ്  നല്‍കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. 512 എംബി മാത്രം ഇന്‍ബില്‍റ്റ് മെമ്മറിയുള്ള ഉത്പന്നങ്ങളില്‍ 16ജിബിയോളം മെമ്മറി ഉയര്‍ത്താന്‍ ഇത്തരത്തിലൊരു മെമ്മറി കാര്‍ഡ് മതി.

എസ്ഡി മെമ്മറി കാര്‍ഡ് ഒരു പിസിയില്‍ എങ്ങനെ കണക്റ്റ് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.

  • കമ്പ്യൂട്ടറിന്റെ മെമ്മറി കാര്‍ഡ് സ്ലോട്ടില്‍ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഉള്‍പ്പെടുത്തുക.

പിസികളും ലാപ്‌ടോപുകളും മറ്റ് കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും ഇപ്പോള്‍ എസ്ഡി കാര്‍ഡ് സ്ലോട്ട് സഹിതമാണ് എത്തുന്നത്. എസ്ഡി സ്ലോട്ട് ഇല്ലാത്ത മോഡലാണെങ്കില്‍ ഒരു എസ്ഡി കാര്‍ഡ് റീഡര്‍ വേറെ വാങ്ങേണ്ടി വരും. സ്ലോട്ടില്‍ മെമ്മറി കാര്‍ഡ് ഇടുമ്പോള്‍ നിങ്ങളുടെ കാര്‍ഡിനെ സിസ്റ്റം മനസ്സിലാക്കും.

  • My Computerല്‍ Removable Disk ഓപ്ഷനിലാകും നിങ്ങളുടെ മെമ്മറി കാര്‍ഡ് ഉണ്ടാകുക. റിമൂവബിള്‍ ഡിസ്‌ക് ഓപ്ഷന്‍ ഡബിള്‍ ക്ലിക് ചെയ്ത് ഓപണ്‍ ചെയ്യുക.
 
  • ഇനി എസ്ഡി കാര്‍ഡിലേക്ക് സിസ്റ്റത്തിലെ ഏതെങ്കിലും ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ അത് ഏത് ഡ്രൈവിലാണെന്ന് കണ്ടെത്തി ഫയല്‍ തെരഞ്ഞെടുക്കുക.
 
  • ഫയലിന്റെ കോപ്പിയെടുത്ത് റീമൂവബിള്‍ ഡിസ്‌കിലേക്ക് പേസ്റ്റ് ചെയ്യുക.
 
  • ഫയല്‍ പൂര്‍ണ്ണമായും എസ്ഡി കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ആകും വരെ കാത്തിരിക്കുക.
 
  • ട്രാന്‍സ്ഫറിംഗ് പൂര്‍ത്തിയായാല്‍ റിമൂവബിള്‍ ഡിസ്‌ക് ഓപ്ഷനില്‍  Right Click ചെയ്ത് Eject ക്ലിക് ചെയ്യുക. ഇപ്പോള്‍ മെമ്മറി കാര്‍ഡ് സുരക്ഷിതമായി പുറത്തെടുക്കാം. എപ്പോഴും ഇജക്റ്റ് ചെയ്ത് മെമ്മറി കാര്‍ഡ് പുറത്തെടുക്കാന്‍ നോക്കണം.

മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot