സാംസങ് ഗാലക്‌സി എസ് 3 യില്‍ സ്മാര്‍ട്ട് സ്‌റ്റേ എങ്ങനെ ഉപയോഗിയ്ക്കാം?

Posted By: Staff

സാംസങ് ഗാലക്‌സി എസ് 3 യില്‍ സ്മാര്‍ട്ട് സ്‌റ്റേ എങ്ങനെ ഉപയോഗിയ്ക്കാം?

സാംസങ് ഗാലക്‌സി എസ് 3 യുടെ സ്‌ക്രീന്‍ വളരെ മനോഹരമാണ്. തെളിമയുള്ള വലിയ സ്‌ക്രീനാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. മറ്റ് പല ഫോണുകളിലെയും പോലെ ചുറ്റുപാടുമുള്ള പ്രകാശത്തിന്റെ അളവ് അനുസരിച്ച് സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്സ് ക്രമീകരിയ്ക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം ഈ സാംസങ്ങിലുമുണ്ട്. എന്നാല്‍ ഈ സംവിധാനം എപ്പോഴും ഒരേ പോലെ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കാറില്ല. അവിടെയാണ് സ്മാര്‍ട്ട് സ്റ്റേ എന്ന കിടിലന്‍ ഓപ്ഷനുമായി  ഗാലക്‌സി എസ് 3 യുടെ വരവ്. ആന്‍ഡ്രോയ്ഡ് 4.0 ലെ മുഖം തിരിച്ചറിയാനുള്ള സംവിധാനത്തിന്റെ കുറേ കൂടി വളര്‍ന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. നമ്മള്‍ സ്‌ക്രീനിലേയ്ക്ക് നോക്കുന്ന സമയത്ത് അത് മനസ്സിലാക്കി സ്‌ക്രീനിനെ മികച്ച രീതിയില്‍ പ്രകാശമാനമാക്കുകയും, അല്ലാത്ത സമയങ്ങളില്‍  സ്‌ക്രീനിലെ വെളിച്ചം പരമാവധി കുറയ്ക്കുകയുമാണ് ഈ ഓപ്ഷന്റെ ധര്‍മ്മം.  മുന്‍ക്യാമറ ഉപയോഗിച്ചാണ് ഫോണ്‍ ഉപയോക്താവിന്റെ ചലനങ്ങള്‍ നിരീക്ഷിയ്ക്കുന്നത്.

എങ്ങനെ സ്മാര്‍ട്ട് സ്‌റ്റേ ഉപയോഗിയ്ക്കാം എന്നു നോക്കാം

സെറ്റിംഗ്‌സ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് സ്‌റ്റേ ക്രമീകരിയ്ക്കുന്നത്.

 • നോട്ടിഫിക്കേഷന്‍ ഡ്രോയര്‍ താഴേയ്ക്ക് വലിയ്ക്കുക.

 •  സെറ്റിംഗ്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക

 • ഡിസ്‌പ്ലേ തിരഞ്ഞെടുക്കുക

 • താഴേയ്ക്ക് വരുമ്പോള്‍ സ്മാര്‍ട്ട് സ്‌റ്റേ ഓപ്ഷന്‍ കാണാം. അതിനൊപ്പമുള്ള കളത്തില്‍ ശരിയടയാളം ഇടുക.
 • സ്മാര്‍ട്ട് സ്‌റ്റേ ആക്റ്റീവ് ആയിക്കഴിഞ്ഞു.

അപ്പോള്‍ ഒരു ചെറിയ ജാലകം പ്രത്യക്ഷപ്പെടും. അതില്‍ എപ്പോഴൊക്കെ സ്മാര്‍ട്ട് സ്‌റ്റേ പ്രവര്‍ത്തിയ്ക്കില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.

 • മുന്‍ക്യാമറയ്ക്ക് മുഖം കാണാന്‍ കഴിയാത്തപ്പോള്‍

 • ഫോണ്‍ ഇരുട്ടില്‍ ഉപയോഗിയ്ക്കുമ്പോള്‍

 • സ്‌കൈപ്പ്, ഗൂഗിള്‍ ഹാങ് ഔട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ക്യാമറ ഉപയോഗത്തിലിരിയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍

സ്‌ക്രീന്‍ ടൈം ഔട്ട് എങ്ങനെ ക്രമീകരിയ്ക്കാം

നമ്മള്‍ സെറ്റ് ചയ്യുന്ന സ്‌ക്രീന്‍ ടൈം ഔട്ട് സമയപരിധി ആകുമ്പോള്‍ സ്മാര്‍ട്ട് സ്‌റ്റേ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും.

 • ആദ്യം ഡിസ്‌പ്ലേ സെറ്റിംഗ്‌സ് തുറക്കുക

 • സ്‌ക്രീന്‍ ടൈം ഔട്ട് ടാബില്‍ ക്ലിക്ക് ചെയ്യുക
 • 15 സെക്കന്റ് മുതല്‍ 10 മിനിറ്റ് വരെയുള്ള സമയപരിധിയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുക.

സ്മാര്‍ട്ട് സ്റ്റേ ഉപയോഗം

സ്‌ക്രീന്‍ ടൈം ഔട്ട് സമയപരിധി കഴിയുമ്പോള്‍ സ്മാര്‍ട്ട് സ്‌റ്റേ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും.ആദ്യം ഒരു ചെറിയ കൃഷ്ണമണി ഐക്കണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സ്മാര്‍ട്ട് സ്‌റ്റേ നിങ്ങളെ തിരയുകയാണ്. കണ്ടുപിടിച്ചാല്‍ സ്‌ക്രീനില്‍ നട്ടുച്ച. ഇല്ലെങ്കില്‍ പതിയെ രാത്രിയാകും. ഇങ്ങനെ ബാറ്ററിയെ ഒരു പരിധി വരെ കാക്കാം.

ഹോ...മനുഷ്യന്റെ തല! അപാരം....

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot