പുതിയ ജി മെയില്‍ ടാബ് എങ്ങനെ ഉപയോഗിക്കാം...

Posted By:

ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി മെയിലുകള്‍ നമുക്ക് ദിവസവും ലഭിക്കാറുണ്ട്. ഇവയെല്ലാം ഇന്‍ബോക്‌സില്‍ നിറയുന്നത് പ്രയാസം സൃഷ്ടിക്കാറുമുണ്ട്. ഇതിനു പരിഹാരവുമായാണ് ജി-മെയില്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. നമുക്ക് വരുന്ന മെയിലുകളെ തരംതിരിക്കാനും അതുവഴി ഇന്‍ബോക്‌സില്‍ മെയിലുകള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ലക്ഷ്യംവച്ചാണ് പുതിയ പരിഷ്‌കാരം. അതിനായി മെയിലുകളെ പ്രൈമറി, സോഷ്യല്‍, പ്രമോഷന്‍, അപ്‌ഡേറ്റ്‌സ്, ഫോറംസ് എന്നിങ്ങനെ തരംതിരിക്കുകയാണ് ചെയ്യുന്നത്.

പുതിയ ജി മെയില്‍ ടാബ് എങ്ങനെ ഉപയോഗിക്കാം...

പ്രൈമറി വിഭാഗത്തില്‍ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ളതും മറ്റു പ്രധാനപ്പെട്ടതായി നമ്മള്‍ നിര്‍ദേശിക്കുന്ന സന്ദേശങ്ങളാണ് ഉള്‍ക്കൊള്ളുക. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്, മീഡിയ ഷെയറിംഗ് സൈറ്റ്, ഓണ്‍ലൈന്‍ ഡേറ്റിംഗ് സര്‍വീസ് തുടങ്ങിയവയില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകളാണ് സോഷ്യല്‍ എന്ന വിഭാഗത്തില്‍ പ്രത്യക്ഷപ്പെടുക. ഡീലുകള്‍, ഓഫറുകള്‍ തുടങ്ങിയ പ്രെമോഷണല്‍ മെയിലുകള്‍ പ്രമോഷന്‍സ് എന്ന വിഭാഗത്തിലുമാണ് വരിക. അപ്‌ഡേറ്റില്‍ റെസീപ്റ്റുകള്‍ ബില്ലുകള്‍ തുടങ്ങിയവയും ഫോറത്തില്‍ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ ഡിസ്‌കഷന്‍ ബോര്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള സന്ദേശങ്ങളും.

പുതിയ ജി മെയില്‍ ടാബ് എങ്ങനെ ഉപയോഗിക്കാം...

പുതിയ സംവിധാനം എങ്ങനെ ഉപയോഗിക്കാം

ജി മെയില്‍ തുറക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ പ്രൈമറി, സോഷ്യല്‍, പ്രമോഷന്‍, അപ്‌ഡേറ്റ്‌സ്, ഫോറം എന്നിങ്ങനെ എഴുതിയ ഒരു ടാബ് പ്രത്യക്ഷപ്പെടും. ഈ ടാബില്‍ നമുക്ക് ആവശ്യമുള്ള ഓപ്ഷനുകള്‍ എഡിറ്റ് ചെയ്യാം. അതിനായി ടാബിനു വലതുഭാഗത്തുള്ള പ്ലസ് ബട്ടണ്‍ ക്ലിക് ചെയ്യണം. അപ്പോള്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകള്‍ ലഭ്യമാവും. തുടര്‍ന്ന് സേവ് ചെയ്യുക. ഇത്രയുമായാല്‍ പുതിയ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും.

പുതിയ ജി മെയില്‍ ടാബ് എങ്ങനെ ഉപയോഗിക്കാം...

ഇനി പ്രൈമറി വിഭാഗത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും മെയിലുകള്‍ മറ്റു വിഭാഗങ്ങളിലേക്കോ തിരിച്ചോ മാറ്റണങ്കെില്‍ മെയിലില്‍ റൈറ്റ് ക്ലിക് ചെയ്താല്‍ അതിനുള്ള ഓപ്ഷന്‍ ലഭിക്കും.
എന്നിരുന്നാലും പുതിയരീതിയുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നു തോന്നുന്നവര്‍ക്ക് പഴയ രീതിയിലേക്കു തന്നെ മടങ്ങുകയും ചെയ്യാം. ഇതിനായി ടാബിനു വലതുവശത്തുള്ള പ്ലസ് ബട്ടണില്‍ ക്ലിക് ചെയ്താല്‍ മതി. തുടര്‍ന്ന് പൈമറി ഒഴികെയുള്ള എല്ലാ വിഭാഗങ്ങളും ഒഴിവാക്കാം.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot