വാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും അടിപൊളി ഫീച്ചറുകളാണ് വാട്സ്ആപ്പിനെ ജനപ്രിയമാക്കുന്നത്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതും വാട്സ്ആപ്പിന്റെ രീതിയാണ്. ഇക്കൂട്ടത്തിൽ വാട്സ്ആപ്പ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ഫീച്ചർ. 32 അംഗങ്ങൾക്ക് വരെ ഒരു സമയം വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ കഴിയും. അടുത്ത കാലത്ത് വാട്സ്ആപ്പ് കൊണ്ട് വന്ന ഏറ്റവും യൂസ്ഫുൾ ആയ ഫീച്ചറുകളിൽ ഒന്ന് കൂടിയാണിത്. ആൻഡ്രോയിഡിലും ഐഒഎസിലും ഈ പുതിയ ഫീച്ചറിന് സപ്പോർട്ട് ലഭിക്കും. വാട്സ്ആപ്പിൽ അപ്‌ഡേറ്റ് ചെയ്‌ത ഗ്രൂപ്പ് കോൾ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

വോയ്‌സ് കോളുകൾ

ഈ ഫീച്ചർ വോയ്‌സ് കോളുകൾക്ക് മാത്രമുള്ളതാണ്, വീഡിയോ കോളുകൾക്ക് ഈ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിൽ സപ്പോർട്ട് ലഭിക്കില്ല എന്ന് മനസിലാക്കണം. ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കുമ്പോൾ മികച്ച ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പിക്കേണ്ടതുണ്ട്. കോളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ഇന്റർനെറ്റ് കണക്ഷൻ മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്. വാട്സ്ആപ്പ് ഗ്രൂപ്പ് കോളിന്റെ ക്വാളിറ്റി നിർണയിക്കപ്പെടുന്നത് പങ്കെടുക്കുന്നവരിൽ ഏറ്റവും ദുർബലമായ കണക്ഷൻ അടിസ്ഥാനമാക്കിയാണ് എന്നതിനാലാണ് ഇത്.

ബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽ

ഗ്രൂപ്പ്

നിങ്ങൾക്ക് ഒരു ഗ്രൂപ്പ് വോയ്‌സ് കോളിനെ വീഡിയോ കോളിലേക്ക് കൺവേർട്ട് ചെയ്യാൻ കഴിയില്ല. കൂടാതെ ഒരു ഗ്രൂപ്പ് വോയ്‌സ് കോളിനിടയിൽ നിന്നും നിങ്ങൾക്ക് ഒരു കോൺടാക്‌റ്റ് നീക്കം ചെയ്യാൻ കഴിയില്ല. കോളിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യാൻ അംഗങ്ങൾ തന്നെ സ്വയം കോൾ കട്ട് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ബ്ലോക്ക്
 

നിങ്ങൾ ബ്ലോക്ക് ചെയ്ത ഒരാളുമായി നിങ്ങൾക്ക് ഗ്രൂപ്പ് വോയ്സ് കോളിൽ പങ്കെടുക്കാൻ കഴിയും. അതേ സമയം നിങ്ങൾ ബ്ലോക്ക് ചെയ്തതോ, നിങ്ങളെ ബ്ലോക്ക് ചെയ്തതോ ആയ ആളുകളെ നിങ്ങൾക്ക് കോളിൽ ആഡ് ചെയ്യാൻ കഴിയില്ല. ബ്ലോക്ക് ചെയ്‌ത കോൺടാക്‌റ്റുമായി ഒരു ഉപയോക്താവ് കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ കോൾ അവഗണിക്കേണ്ടതുണ്ട്.

ഇൻഫിനിക്‌സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംഇൻഫിനിക്‌സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഗ്രൂപ്പ് ചാറ്റിൽ നിന്നും ഗ്രൂപ്പ് വോയ്സ് കോൾ ചെയ്യുന്നതെങ്ങനെ

ഗ്രൂപ്പ് ചാറ്റിൽ നിന്നും ഗ്രൂപ്പ് വോയ്സ് കോൾ ചെയ്യുന്നതെങ്ങനെ

 • ഇതിനായി ആദ്യം വോയ്‌സ് കോൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക.
 • നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ 33 അല്ലെങ്കിൽ അതിൽ കൂടുതൽ പേർ അംഗങ്ങളായിട്ടുണ്ടെങ്കിൽ ഗ്രൂപ്പ് കോൾ ബട്ടണിൽ ടാപ്പ് ചെയ്യുക.
 • നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ 32 അല്ലെങ്കിൽ അതിൽ കുറവ് അംഗങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ വോയ്‌സ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ഓപ്ഷൻ കൺഫേം ചെയ്യുക.
 • കോൾ ആൻസർ ചെയ്യുന്ന ആദ്യ ഏഴ് അംഗങ്ങൾക്ക് മാത്രമാണ് കോളിൽ ജോയിൻ ചെയ്യാൻ കഴിയുകയുള്ളൂ.
 • ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമാണ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
 • കോളിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന കോണ്ടാക്റ്റുകൾ കണ്ടെത്തി വോയ്‌സ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • വ്യക്തിഗത ചാറ്റുകളിൽ നിന്ന് ഗ്രൂപ്പ് വോയ്സ് കോളുകൾ വിളിക്കാം

  വ്യക്തിഗത ചാറ്റുകളിൽ നിന്ന് ഗ്രൂപ്പ് വോയ്സ് കോളുകൾ വിളിക്കാം

  • നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ ഒരാളുമായുള്ള ചാറ്റ് ഓപ്പൺ ചെയ്യുക.
  • വോയ്‌സ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • കോൺടാക്റ്റ് കോൾ സ്വീകരിക്കുമ്പോൾ ആഡ് പാർട്ടിസിപ്പന്റ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് ഓപ്പൺ ചെയ്യുക.
  • നിങ്ങൾ കോളിലേക്ക് ആഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തി ആഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • നിങ്ങൾക്ക് കൂടുതൽ കോൺടാക്റ്റുകൾ ചേർക്കണമെങ്കിൽ ആഡ് പാർട്ടിസിപ്പന്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

   പുതിയ വാട്സ്ആപ്പ് ഫീച്ചറുകൾ

   പുതിയ വാട്സ്ആപ്പ് ഫീച്ചറുകൾ

   ഗ്രൂപ്പ് വോയ്സ് കോളുകൾക്ക് ഒപ്പം മറ്റ് ചില ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചറുകൾ എല്ലാ യൂസേഴ്സിനും ലഭ്യമാകും. നിലവിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി ഏതാനും പുതിയ ഫീച്ചറുകളും വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫീച്ചറുകൾ വരും ആഴ്‌ചകളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. എല്ലാ ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകുന്ന ഫീച്ചറുകളാണ് ഇവയെല്ലാം. റിയാക്ഷൻസ്, 2 ടിബി ഫയൽ ട്രാൻസ്ഫർ, ഗ്രൂപ്പ് അഡ്മിനുള്ള കൂടുതൽ അധികാരങ്ങൾ എന്നിവയാണ് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഫീച്ചറുകൾ. വാട്സ്ആപ്പിൽ ലഭ്യമാകുന്ന പുതിയ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

   കമ്മ്യൂണിറ്റീസ് ഫീച്ചർ

   കമ്മ്യൂണിറ്റീസ് ഫീച്ചർ

   വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് കമ്മ്യൂണിറ്റീസ് ഫീച്ചർ. ഒരുപാട് ഗ്രൂപ്പുകൾ ഒന്നിച്ച് ചേരുന്ന വലിയൊരു ഗ്രൂപ്പ് എന്ന നിലയിലാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചർ പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റികളുടെ റീച്ച് സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പുകളേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. സമാനമായ താത്പര്യങ്ങൾ ഉള്ളവർക്കും, പരസ്പരം പരിചയം ഉള്ളവർക്കും ഇടയിൽ വിവിധ ഗ്രൂപ്പുകളെ കണക്റ്റ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഒരുപാട് വാട്സ്ആപ്പ് ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നു എന്നതാണ് കമ്മ്യൂണിറ്റീസ് ഫീച്ചറിന്റെ പ്രത്യേകത. എല്ലാ കമ്മ്യൂണിറ്റികളിലും അതിലെ ഗ്രൂപ്പുകളുടെ വിവരങ്ങളും മറ്റും ലഭ്യമാണ്. ആളുകൾക്ക് അംഗമാകണോ വേണ്ടയോ എന്നും തീരുമാനിക്കാൻ കഴിയും.

   റെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾറെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

   റിയാക്ഷൻസ് ഫീച്ചർ

   റിയാക്ഷൻസ് ഫീച്ചർ

   ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ പ്രചോദനം ഉൾക്കൊണ്ട് വാട്സ്ആപ്പ് കൊണ്ട് വരുന്ന പുതിയ ഫീച്ചർ ആണ് റിയാക്ഷൻസ്. മുൻകാലങ്ങളിൽ, മിക്ക ഉപയോക്താക്കളും ടെക്‌സ്‌റ്റുകളോടും മീഡിയകളോടും പ്രതികരിക്കാൻ തിരിച്ചും മെസേജുകൾ അയച്ചിരുന്നു. ഉപയോക്താക്കൾക്ക് ഇമോജികൾ ഉപയോഗിച്ച് അതേ മെസേജിനോട് പ്രതികരിക്കാൻ കഴിയുന്നതാണ് റിയാക്ഷൻസ് ഫീച്ചർ. യൂസേഴ്സിന് അവരുടെ അഭിപ്രായം വേഗത്തിൽ ഷെയർ ചെയ്യാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

   ഫയൽ ഷെയറിങും അഡ്മിൻ കൺട്രോൾസും

   ഫയൽ ഷെയറിങും അഡ്മിൻ കൺട്രോൾസും

   ഫയൽ ഷെയറിങ് ഫീച്ചറിന്റെ പരിധിയിൽ വലിയ മാറ്റം വരുത്തുകയാണ് വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റിൽ രണ്ട് ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കും. കൂടുതൽ സൈസ് ഉള്ള ഫയലുകളും മറ്റും കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയാണ് പുതിയ ഫീച്ചർ എന്ന് വാട്സ്ആപ്പ് പറയുന്നു. അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പുകളിൽ കൂടുതൽ അധികാരം നൽകുകയാണ് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റിലൂടെ. ചാറ്റുകളിൽ നിന്നും മോശം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയും.

   10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
What makes WhatsApp popular is its user-friendly interface and features. WhatsApp also introduces new features from time to time. One of the latest features introduced by WhatsApp is the WhatsApp Group Call feature. 32 members can attend WhatsApp group calls at a time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X