നിങ്ങൾക്ക് ലഭിച്ച ലിങ്ക് സുരക്ഷിതമാണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം ?

|

സൈബർ കുറ്റവാളികൾ വൈറസുകളും മാൽവെയറുകളും ഉപയോഗിച്ച് ആളുകളുടെ ഡിവൈസുകളിൽ കയറികൂടുവാൻ ലിങ്കുകൾ നിർമ്മിക്കുന്നു. മുമ്പ്, അക്ഷരത്തെറ്റുകളും സന്ദേശങ്ങളിലെ തെറ്റായ വ്യാകരണവും കാരണം സംശയാസ്പദമായ ഒരു ഇ-മെയിൽ അല്ലെങ്കിൽ ലിങ്ക് കണ്ടുപിടിക്കാനും അത് ഒഴിവാക്കാനും എളുപ്പമായിരുന്നു. എന്നാൽ, ഇന്ന് ഈ ഫിഷിംഗ് ഇ-മെയിലുകളുടെയും ലിങ്കുകളുടെയും സ്രഷ്‌ടാക്കൾ കൂടുതൽ ആളുകളെ അവരുടെ വലയിൽ വീഴ്ത്തുന്നതിനായി ലക്ഷ്യമിട്ട് ഏറ്റവും മികച്ച രീതിയിൽ ലിങ്കുകൾ ഉണ്ടാക്കിയെടുക്കുവാൻ പ്രത്യകം ശ്രദ്ധിക്കുന്നു.

ലിങ്ക് ചെക്കേഴ്‌സ്

ഒരു വാചക സന്ദേശത്തിലോ സോഷ്യൽ മീഡിയ വഴിയുള്ള ഇ-മെയിലിലോ, മെസ്സേജിങ് അപ്ലിക്കേഷനുകളിലോ നിങ്ങൾക്ക് ഒരു ലിങ്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ആ ലിങ്ക് പരിശോധകന് ലിങ്ക് സുരക്ഷിതമാണോ അപകടകരമാണോ എന്ന് സ്ഥിരീകരിക്കാൻ വഴികളുണ്ട്, അതിലൊന്നാണ് 'ലിങ്ക് ചെക്കേഴ്‌സ്'. ലിങ്ക് ചെക്കറുകൾ ഏതെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് തോന്നുന്ന ലിങ്കുകൾ വിശകലനം ചെയ്യുകയും, അത്തരത്തിലുള്ള വെബ്സൈറ്റുകൾ, മാൽവെയറുകൾ എന്നിവ പോലുള്ള ലിങ്ക് നിങ്ങളെ കുഴപ്പത്തിലാക്കുമെങ്കിൽ നിങ്ങളെ അറിയിക്കുകയും ചെയ്യും.

 ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില ലിങ്ക് ചെക്കറുകൾ

നിങ്ങളുടെ ഡിവൈസും ഡോക്യൂമെന്റുകളും സുരക്ഷിതമാക്കുവാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില ലിങ്ക് ചെക്കറുകൾ ഇവിടെ നൽകിയിട്ടുണ്ട്:

  • 1. നോർട്ടൻ സേഫ് വെബ്
  • 2. ഗൂഗിൾ ട്രാൻസ്പാരൻസി റിപ്പോർട്ട്
  • 3. യുആർഎൽ വോയ്‌ഡ്‌
  • 4. സ്‌കാൻ യുആർഎൽ
  • 5. ഫിഷ്ടാങ്ക്
  • 6. വൈറസ് ടോട്ടൽ
  • സംശയാസ്‌പദമായ ലിങ്കുകൾ ഒഴിവാക്കുന്നതിനുള്ള പൊതു സുരക്ഷാ നിർദേശങ്ങൾ

    സംശയാസ്‌പദമായ ലിങ്കുകൾ ഒഴിവാക്കുന്നതിനുള്ള പൊതു സുരക്ഷാ നിർദേശങ്ങൾ

    1. യുആർഎൽ വളരെ ചെറുതാണെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് 'CheckShortURL' എന്ന ഓപ്ഷനിൽ ലഭിച്ച ലിങ്ക് പരിശോധിക്കാവുന്നതാണ്. അതിൽ നിന്നും ഈ യുആർഎൽ എവിടെ നിന്നും വന്നുവെന്നും, അത് അപകടകാരിയാണോ എന്നുള്ളതും അറിയുവാൻ സാധിക്കും.
    2. നിങ്ങളുടെ ബാങ്കിൽ നിന്നുള്ളതാണെന്ന് പറയുന്ന ഇ-മെയിലുകൾ തുറക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെട്ട് കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
    3. ഫിഷിംഗ് വെബ്സൈറ്റുകളുടെ അല്ലെങ്കിൽ മാൽവെയറുകളുടെ ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിനായി ലിങ്കുകൾ ഡീകോഡ് ചെയ്യാൻ ഒരു യുആർഎൽ ഡീകോഡർ ഉപയോഗിക്കുക. യുആർഎൽ ഡീകോഡിംഗ് ഡിവൈസ് ഈ ലിങ്കിൻറെ യഥാർത്ഥ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തും.
    4. നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാൽവെയർ കടക്കുന്നത് തടയുവാൻ ആൻറിവൈറസ് അല്ലെങ്കിൽ ആൻറിമാൽവെയറിൽ 'ആക്റ്റീവ് ഓർ റിയൽടൈം സ്‌കാനിങ്' ഓപ്ഷൻ ഓൺ ചെയ്യ്തിടുക.
    5. ഏറ്റവും പുതിയ വൈറസ് ഉപയോഗിച്ച് നിങ്ങളുടെ ആന്റിവൈറസ് അല്ലെങ്കിൽ‌ ആൻറിമാൽവെയർ‌ സോഫ്റ്റ്‌വെയർ‌ അപ്ഡേറ്റ് ചെയ്യുക. അതുവഴി നിങ്ങളുടെ ഡിവൈസിനെ ബാധിച്ചേക്കാവുന്ന ഏറ്റവും പുതിയ ഭീഷണികൾ‌ തടയാനാകും. സോഫ്റ്റ്വെയർ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് വഴി നിങ്ങളുടെ കംപ്യൂട്ടറിൻറെ സുരക്ഷാ ഉറപ്പാക്കാനാകും.

    നോക്കിയ ജി 20 സ്മാർട്ഫോണിൻറെ പ്രീ-ഓർഡർ ജൂലൈ 7 ന് ഇന്ത്യയിൽ ആരംഭിക്കുംനോക്കിയ ജി 20 സ്മാർട്ഫോണിൻറെ പ്രീ-ഓർഡർ ജൂലൈ 7 ന് ഇന്ത്യയിൽ ആരംഭിക്കും

Best Mobiles in India

English summary
Because of the mistakes and bad grammar in the messages, it was previously easy to spot a fake email or link. Today, the designers of phishing emails and unsolicited links try to make them appear as legitimate as possible in order to persuade more people to click on their links.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X