ഫെയ്‌സ്ബുക്കില്‍ പോകാതെ ക്രോംപേജില്‍ സ്റ്റാറ്റസ് കാണാം

By Super
|
ഫെയ്‌സ്ബുക്കില്‍ പോകാതെ ക്രോംപേജില്‍ സ്റ്റാറ്റസ് കാണാം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ എപ്പോഴും ആശ്രയിക്കുന്നവരാണോ നിങ്ങള്‍? ദിവസവും ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ അറിയണമെന്നാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൈറ്റില്‍ പോകാതെ തന്നെ ഫോണിലെ ക്രോം വെബ്‌പേജില്‍ വെച്ച് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകള്‍ കാണാം. ക്രോം ബ്രൗസറില്‍ ലഭ്യമായ മൈസ്റ്റാറ്റസ്ബാര്‍ എന്ന എക്‌സ്റ്റന്‍ഷനാണ് ഇതിന് സഹായിക്കുന്നത്. ഈ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ വേറെ ടാബില്‍ ഫെയ്‌സ്ബുക്ക് പേജ് തുറന്നു വെച്ച് ജോലി ചെയ്യേണ്ട ആവശ്യവുമില്ല.

 

ക്രോം ബ്രൗസറില്‍ ഏറ്റവും താഴെയായി ഓരോ പേജിലും നീല നിറത്തിലുള്ള സ്റ്റാറ്റസ് ബാറായാണ് മൈസ്റ്റാറ്റസ് ബാര്‍ കാണപ്പെടുക. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ എളുപ്പം ലഭ്യമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ എക്സ്റ്റന്‍ഷനാണിത്. ക്രോംപേജില്‍ നിന്ന് വേണമെങ്കില്‍ ഫെയ്‌സ്ബുക്കിലേക്ക് നേരിട്ടെത്താനും ഈ ആപ്ലിക്കേഷന്‍ മതി.

ക്രോം എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?

  • ക്രോം വെബ് സ്‌റ്റോറില്‍ പോകുക

  • മൈസ്റ്റാറ്റസ്ബാര്‍ എക്‌സ്റ്റന്‍ഷന്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുക.

  • എക്‌സ്റ്റന്‍ഷന്‍-മൈസ്റ്റാറ്റസ്ബാര്‍-ഇന്‍സ്റ്റാള്‍ ചെയ്യുക.

  • 'ആഡ് റ്റു ക്രോം ബട്ടണില്‍' ക്ലിക് ചെയ്യുക

  • ഒരു പുതിയ ടാബ് ഓപണായി വരും

  • എവിടെ കാണുന്ന 'ലോഗ് ഇന്‍ റ്റു ഫെയ്‌സ്ബുക്ക്' എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക. പേജിന്റെ ഇടതുഭാഗത്ത് അടിയിലായാണ് ഇത് കാണുക.

  • പോപ് അപ് ലോഡ് ചെയ്യുമ്പോള്‍ വീണ്ടും 'ലോഗിന്‍ വിത്ത് ഫെയ്‌സ്ബുക്ക്' ക്ലിക് ചെയ്യുക.

  • ഇപ്പോള്‍ മൈസ്റ്റാറ്റസ്ബാര്‍ എക്‌സ്റ്റന്‍ഷന്‍ ചില അനുവാദങ്ങള്‍ ചോദിക്കുന്നത് കാണാം.

  • ഇന്‍ബോക്‌സ്, ന്യൂസ്ഫീഡ് പോസ്റ്റുകള്‍, ഫ്രന്റ് റിക്വസ്റ്റ്, നോട്ടിഫിക്കേഷന്‍ എന്നിവ ആക്‌സസ് ചെയ്യാനുള്ള അനുമതിയാണ് ഇത് ചോദിക്കുന്നത്.

നിങ്ങള്‍ക്കിഷ്ടമുള്ള ഓപ്ഷനുകളില്‍ ക്ലിക് ചെയ്ത ശേഷം പെര്‍മിഷന്‍ നല്‍കിയാല്‍ പിന്നീട് ക്രോംബ്രൗസര്‍ ഓപണ്‍ ചെയ്യുമ്പോള്‍ ആ പേജിന്റെ താഴെയായി സ്റ്റാറ്റസ്ബാര്‍ കാണാനാകും. ഈ ആപ്ലിക്കേഷന് അനുമതി നല്‍കിയാല്‍ ഇത് പരസ്യങ്ങളും പോസ്റ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. വോളില്‍ പരസ്യം പോസ്റ്റ് ചെയ്യുന്നത് നിങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഡിലീറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് അത് ഡിലീറ്റ് ചെയ്യാവുന്നതുമാണ്.

ഫെയ്‌സ്ബുക്ക് പേജ് തുറക്കാതെ തന്നെ നിങ്ങള്‍ക്ക് വന്ന ന്യൂസ്ഫീഡുകള്‍, ഫ്രന്റ് റിക്വസ്റ്റുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ കാണാനുള്ള മികച്ചൊരു സഹായിയാണ് മൈസ്റ്റാറ്റസ്ബാര്‍. ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കും ഇന്‍സ്റ്റാള്‍ ചെയ്യാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X