എങ്ങനെ ഹിഡന്‍ പാസ്സ് വേഡുകള്‍ വായിച്ചെടുക്കാം ?

Posted By: Super

എങ്ങനെ ഹിഡന്‍ പാസ്സ് വേഡുകള്‍  വായിച്ചെടുക്കാം ?

എല്ലാ ബ്രൌസറുകളിലും പാസ്സ് വേഡുകള്‍ സേവ് ചെയ്യാനുള്ള സൌകര്യമുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ഏതെങ്കിലും സൈറ്റില്‍ പാസ്സ് വേഡ്  നല്‍കുമ്പോള്‍ ആ പാസ്സ് വേഡ്  ഓര്‍ത്തു വയ്ക്കണോ എന്ന് ബ്രൌസര്‍ ചോദിക്കുന്നത്. സ്വകാര്യ കമ്പ്യൂട്ടറുകളില്‍ സൌകര്യാര്‍ത്ഥം പലരും പാസ് വേഡുകള്‍ ഇപ്രകാരം സേവ് ചെയ്യാറുണ്ട്. അത്ര സുരക്ഷിതമല്ലെങ്കിലും പലപ്പോഴും ഇത് ഒത്തിരി സമയം ലാഭിക്കാന്‍ സഹായിക്കും. ഇനി ഇങ്ങനെ സേവ് ചെയ്തു വച്ച പാസ്സ് വേഡ്  നമ്മള്‍ മറന്നു പോയാലോ? എന്തെങ്കിലും ആവശ്യ സമയത്ത്  ബ്രൌസര്‍ ക്രാഷ് ആയാല്‍ പിന്നെ കുടുങ്ങി എന്ന് തന്നെ പറയാം. വെബ് സൈറ്റുകളില്‍ കൊടുക്കുന്ന പാസ്സ് വേഡ്  ടൈപ്പ് ചെയ്യുമ്പോള്‍ ബുള്ളെറ്റ്, സ്റ്റാര്‍ തുടങ്ങിയ ഏതെങ്കിലും സിമ്പലുകള്‍ മാത്രമല്ലേ കാണാനാകൂ. വേണമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് ആ സേവ് ചെയ്യപ്പെട്ട പാസ്സ് വേഡ്  അങ്ങനെ തന്നെ കാണാനാകും. അതിനായി,

  •     വെബ് സൈറ്റിന്റെ ലോഗ് ഇന്‍ പേജ് തുറക്കുക.

  •     ബ്രൌസറില്‍ പാസ്സ് വേഡ്  സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ഓട്ടോമാറ്റിക്കായി അത് വരും.
  •     ഇനി പാസ്സ് വേഡ്  ഓപ്ഷനില്‍ പോയി സിമ്പലുകളായി വന്നിരിക്കുന്ന പാസ്സ് വേഡ്  മൌസ് ഉപയോഗിച്ച് സെലക്ട്‌ ചെയ്യുക. എന്നിട്ട് അവിടെ  റൈറ്റ് ക്ലിക്ക് ചെയ്ത്  Inspect Element ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  •     അപ്പോള്‍ ആ പേജിന്റെ കോഡിംഗ് രേഖപ്പെടുത്തിയ ഒരു ഷീറ്റ് വരും. അതില്‍ പാസ്സ് വേഡ്  എന്ന ലേബല്‍ തിരയുക.

  •     അതില്‍ input type = "password " കാണാം.

  •     input type = "password " കണ്ടെത്തിയാല്‍ അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

  •     ഇനി password എന്നതിന് പകരം അവിടെ text  എന്ന് ടൈപ്പ് ചെയ്യുക . ശേഷം എന്റര്‍ അമര്‍ത്തുക.
  •      കറുത്ത കുത്തുകള്‍ക്ക്‌ പകരം ഇപ്പോള്‍  നമ്മള്‍ സേവ് ചെയ്ത പാസ്സ് വേഡ്   ടെക്സ്റ്റ് ഫോര്‍മാറ്റില്‍ കാണാം.

അടുത്ത തവണ ലോഗ് ഇന്‍ ചെയ്യാന്‍ തുടങ്ങുമ്പോഴും കുത്തുകളായി മാത്രമേ ഈ പാസ്സ് വേഡ്  കാണാനാകൂ. മുകളില്‍ പറഞ്ഞ മാര്‍ഗം ആവര്‍ത്തിച്ചാല്‍ വീണ്ടും  പാസ്സ് വേഡ്  വായിച്ചെടുക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot