നിങ്ങളുടെ ലാപ്ടോപ്പിലും പിസിയിലും ജിയോ ടിവി ലഭ്യമാക്കുന്നത് എങ്ങനെ?
വീഡിയോ സ്ട്രീമിങ് ആപ്പുകളുടെ ജനപ്രീതി അടുത്ത കാലത്തായി കൂടി വരികയാണ്. മീഡിയാ - സ്ട്രീമിങ് കമ്പനികൾക്ക് പിന്നാലെ ജിയോ എയർടെൽ തുടങ്ങിയ ടെലിക്കോം നെറ്റ്‌വർക്ക് ദാതാക്കളും സിനിമകളും സീരീസുകളും മറ്റ് ടിവി ഷോകളും സ്ട്രീം ചെയ്യുന്ന പുതിയ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചിരുന്നു. ജിയോ ടിവി, ജിയോ സിനിമ എന്നിങ്ങനെ രണ്ട് ആപ്പുകളുമായാണ് ജിയോ സ്ട്രീമിങ് രംഗത്തേക്ക് കടന്ന് വന്നത്. സാധാരണ ജിയോ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലുമാണ് ജിയോ ടിവി ആക്സസ് ലഭിക്കുക. എന്നാൽ ഇതേ ആപ്ലിക്കേഷൻ നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ ഉപയോഗിക്കാൻ പറ്റിയാലോ? ജിയോ ടിവി ആപ്പ് കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ലാപ്‌ടോപ്പിൽ ജിയോ ടിവി ആപ്പ് എങ്ങനെ ലഭ്യമാക്കാം?
മറ്റേതൊരു സ്ട്രീമിങ് പ്ലാറ്റ്‌ഫോമും പോലെ, നൂറ് കണക്കിന് ചാനലുകളും ആയിരക്കണക്കിന് പ്രാദേശിക ഉള്ളടക്കങ്ങളും ആക്‌സസ് ചെയ്യാൻ ജിയോ ടിവി ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. 15 പ്രാദേശിക ഭാഷകളിൽ നിന്നുമുള്ള 822 ചാനലുകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേയിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ജിയോ ടിവി ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാൻ എളുപ്പമാണ്. ലാപ്‌ടോപ്പിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതും ഇത് പോലെ എളുപ്പം ചെയ്യാവുന്നത് തന്നെയാണ്. പക്ഷെ പ്രോസസിൽ വ്യത്യാസമുണ്ട് എന്ന് മാത്രം. നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ ജിയോ ടിവി ആപ്പ് ലഭ്യമാക്കുന്നതിനുള്ള വഴികൾ എന്തൊക്കെയാണ് എന്ന് നോക്കാം.

നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ ജിയോ ടിവി ആപ്പ് ലഭ്യമാക്കുന്നതിന് ചില പ്രീ-റിക്വയർമെന്റ്സ് ഉണ്ട്. ഒരു ജിയോ സിം കാർഡ്, ജിയോ അക്കൗണ്ട് ലോഗിൻ ഐഡി, പാസ്‌വേഡ് എന്നിവ ഉണ്ടെങ്കിൽ മാത്രമെ ലാപ്പിൽ ജിയോ ടിവി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഒപ്പം നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ രണ്ട് ജിബി റാമും വേണം. ഇത്രയും കാര്യങ്ങൾ ഉറപ്പിച്ച ശേഷം കമ്പ്യൂട്ടറിലെ ബയോസ് സെറ്റിങ്സിൽ പോയി വെർച്വലൈസേഷൻ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കണം. ബ്ലൂസ്റ്റാക്ക് പോലുള്ള ഒരു ആൻഡ്രോയിഡ് എമുലേറ്റർ ഡൗൺലോഡ് ചെയ്യുകയും വേണം.

ആൻഡ്രോയിഡ് എമുലേറ്റർ ഉപയോഗിച്ച് ലാപ്‌ടോപ്പിൽ ജിയോ ടിവി കാണുന്നത് എങ്ങനെ?
നിങ്ങളുടെ സിസ്റ്റത്തിൽ ജിയോ ടിവി ആപ്പ് ലഭ്യമാക്കുന്നതിനുള്ള ഒരു മാർഗം ആൻഡ്രോയിഡ് എമുലേറ്റർ ഉപയോഗിക്കുക എന്നതാണ്. നിലവിലുള്ള ആൻഡ്രോയിഡ് എമുലേറ്ററുകളിൽ ഏറ്റവും മികച്ചതും ജനപ്രിയവുമായ ഒന്നാണ് ബ്ലൂസ്റ്റാക്സ്. പിസി ബ്രൗസറിൽ നിന്നും ബ്ലൂസ്റ്റാക്സ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. ലാപ്‌ടോപ്പിൽ ജിയോ ടിവി ലഭിക്കുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ വിശദീകരിക്കുന്നു.
- നിങ്ങളുടെ ലാപ്‌ടോപ്പിൽ ബ്ലൂസ്റ്റാക്സ് ആൻഡ്രോയിഡ് എമുലേറ്റർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- ഇത് നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിനെ നിങ്ങളുടെ ലാപ്ടോപ്പിലേക്ക് ലിങ്ക് ചെയ്യും. ഇപ്പോൾ നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്ന് ഗൂഗിൾ പ്ലേ ആക്‌സസ് ചെയ്യുക.
- ഇനി നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്നും ജിയോ ടിവി ആപ്പ് സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യുക.
- ജിയോ ടിവി ആപ്പ് ഇപ്പോൾ ബ്ലൂസ്റ്റാക്സ്ന്റെ ഹോം സ്ക്രീനിൽ ദൃശ്യമാകും. നിങ്ങളുടെ ഡെസ്ക്ടോപ്പിലേക്ക് ഒരു ഷോർട്കട്ട് നൽകാനും കഴിയും.
- നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്ന് ജിയോ ടിവി ആപ്പിലേക്ക് ലോഗിൻ ചെയ്‌ത് സ്ട്രീമിങ് ആരംഭിക്കുക.
- മെമു എമുലേറ്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി എപികെ ഡൗൺലോഡ് ചെയ്യുക. നിങ്ങൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
- ശെഷം മെമു എമുലേറ്റർ തുറന്ന് എപികെ ബട്ടണിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്കും പോകാം.
- ജിയോ ടിവി ആപ്പിന്റെ എപികെ ഫയലിനായി സെർച്ച് ചെയ്യുക.
- ഈ ഘട്ടത്തിൽ ഫയൽ ഇൻസ്റ്റാൾ ചെയ്യണമോ എന്ന് ഒരു പോപ്പ് അപ്പ് ചോദ്യം വരും. ഓപ്പൺ അമർത്തി എമുലേറ്ററിൽ എപികെ ഇൻസ്റ്റാൾ ചെയ്യുക.
- ഇതോടെ ജിയോ ടിവി ആപ്പ് നിങ്ങളുടെ ലാപ്‌ടോപ്പിൽ ഡൗൺലോഡ് ചെയ്യപ്പെടും, അതിന് ശേഷം നിങ്ങളുടെ ജിയോ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

മെമു എമുലേറ്റർ ഉപയോഗിച്ച് ലാപ്‌ടോപ്പിൽ ജിയോ ടിവി കാണുന്നത് എങ്ങനെ?
ബ്ലൂസ്റ്റാക്സ് ആൻഡ്രോയിഡ് എമുലേറ്ററിന് പുറമെ, നിങ്ങളുടെ ലാപ്‌ടോപ്പിൽ ജിയോ ടിവി ആപ്പ് ലഭിക്കാൻ മെമു എമുലേറ്ററും യൂസ് ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം.

ലാപ്‌ടോപ്പിലെ ജിയോ ടിവി ആപ്പ് ഉപയോഗത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഇടയ്ക്കിടെ ഉയരാറുണ്ട്. അതിൽ ഒന്നാണ് ലാപ്‌ടോപ്പിൽ ജിയോ ടിവിയിൽ നിന്നുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുമോയെന്ന്. ഇല്ല എന്നാണ് ഉത്തരം. നിലവിൽ നിങ്ങളുടെ ലാപ്‌ടോപ്പിൽ ജിയോ ടിവിയിൽ നിന്ന് വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള ഈ ഓപ്ഷൻ ലഭ്യമല്ല. ഈ ഓപ്ഷൻ പക്ഷെ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ജിയോ ടിവിയിൽ കണ്ട് കൊണ്ടിരുന്ന ഒരു വീഡിയോ നിങ്ങളുടെ ലാപ്‌ടോപ്പിലെ റീസന്റ്സ് ആപ്പ് സെക്ഷനിൽ നിന്നും തുടർന്നും കാണാം.

കമ്പ്യൂട്ടർ പ്ലാറ്റ്ഫോമുകൾക്കായി ജിയോ ടിവി ലഭ്യമാണോ എന്നൊരു ചോദ്യവും ഉയരാറുണ്ട്. ജിയോ ടിവിയുടെ പിസി വേർഷനുകൾ നിലവിൽ ഇല്ല എന്നുള്ളതാണ് അറിവ്. സ്‌മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ജിയോ ടിവി ആപ്പ്. മറുവശത്ത്, ജിയോ സിനിമ ആപ്പ് സ്മാർട്ട് ടിവിക്കും പിസിക്കും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ നിങ്ങൾക്ക് ഇപ്പോഴും ജിയോ ടിവി ലഭ്യമാക്കാൻ കഴിയും പക്ഷെ ഒരു ആൻഡ്രോയിഡ് എമുലേറ്റർ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം.

ലാപ്ടോപ്പിൽ ലാൻഡ്‌സ്‌കേപ്പ് മോഡിൽ ജിയോ ടിവി കാണാൻ കഴിയുമോ എന്നാണ് എല്ലാവരും ചോദിക്കുന്ന മറ്റൊരു ചോദ്യം. സാധിക്കും എന്നാണ് മറുപടി. നിങ്ങളുടെ ലാപ്‌ടോപ്പിൽ ജിയോ ടിവി ആപ്പ് ഡൗൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ ആപ്പ് ലഭ്യമാകുന്നത് പോർട്രെയിറ്റ് മോഡിൽ ആയിരിക്കും. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ പ്ലേ ചെയ്തു തുടങ്ങുമ്പോ ഓട്ടോമാറ്റിക്കായി തന്നെ ആപ്പ് ലാൻഡ്‌സ്‌കേപ്പ് മോഡിലേക്ക് മാറും. എപ്പോൾ വേണമെങ്കിലും പോർട്രെയ്‌റ്റിലേക്കോ ലാൻഡ്‌സ്‌കേപ്പ് മോഡിലേക്കോ മാറുന്നതിന് സ്‌ക്രീനിന്റെ വലതുവശത്ത് ഒരു ബട്ടണും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications