വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താന്‍ എളുപ്പ വഴി!

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താം.

|

യാതൊരു മുന്‍പരിജയവുമില്ലാത്ത പലരില്‍ നിന്നും നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് ലഭിക്കാറുണ്ടാകും. അതില്‍ പലതും സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം യദാര്‍ഥ പ്രൊഫൈലുകളാണൊ എന്ന് ഉറപ്പുപറയാനാകുമോ. ഒരിക്കലുമില്ല. മാത്രമല്ല, വ്യാജ പ്രൊഫൈലുകള്‍ ധാരാളം ഉണ്ടാവുകയും ചെയ്യും.

 

ജിയോ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു, 309 രൂപ മുതല്‍!ജിയോ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു, 309 രൂപ മുതല്‍!

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താന്‍ എളുപ്പ വഴി!

ചിലപ്പോള്‍ ഈ വ്യാജന്‍മാര്‍ ചാറ്റിംഗിലൂടെ നിങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തേക്കാം. അപരിചിതരെ ഫേസ്ബുക്ക് സുഹൃദ്‌വൃന്ദത്തില്‍ ചേര്‍ക്കുമ്പോള്‍ അങ്ങേയറ്റം സൂക്ഷിക്കുക എന്നതുമാമ്രാണ് ഇത് തടയാനുള്ള പ്രതിവിധ.

എങ്ങനെയാണ് ഒരു പ്രൊഫൈല്‍ വ്യാജമാണോ എന്ന് തിരിച്ചറിയുന്നത്.

അതിനുള്ള ഏതാനും മാര്‍ഗങ്ങളാണ് ചുവടെ കൊടുക്കുന്നത്.

പ്രൊഫൈല്‍ ഫോട്ടോ

പ്രൊഫൈല്‍ ഫോട്ടോ

ആദ്യമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ച വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ പരിശോധിക്കണം. അശ് ളീല ചിത്രങ്ങളോ പാവകളുടെ ചിത്രങ്ങളോ ഒക്കെ ആണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളതെങ്കില്‍ അത് വ്യാജനാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ ഇന്ത്യ വഴി ജിയോ 4ജി ലാപ്‌ടോപ്പ് വാങ്ങാം!ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ ഇന്ത്യ വഴി ജിയോ 4ജി ലാപ്‌ടോപ്പ് വാങ്ങാം!

എബൗട് അസ്

എബൗട് അസ്

ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരടെയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ ആവ്യക്തിയുടെ പ്രൊഫൈല്‍ തുറന്ന് എബൗട് അസ് (About US) എന്ന വിഭാഗം പരിശോധിക്കുക. ആ വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ യാതൊരു വിവരവും (പഠിച്ച സ്‌കൂള്‍, കോളേജ്, സിറ്റി) ഇല്ലെങ്കില്‍ ആ പ്രൊഫൈല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

ടൈം ലൈന്‍
 

ടൈം ലൈന്‍

ചിലര്‍ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തതിനാലാകാം പ്രൊഫൈലില്‍ അതു നല്‍കാത്തത്. അതുകൊണ്ടുതന്നെ അടുത്തപടി ടൈം ലൈന്‍ പരിശോധിക്കുക എന്നതാണ്. ആ വയക്തിയുടെ പോസ്റ്റുകളും ഷെയറുകളും നോക്കിയാല്‍ ഏകദേശ ധാരണ ലഭിക്കും.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍

കമന്റുകളും ലൈക്കുകലും.

കമന്റുകളും ലൈക്കുകലും.

അടുത്തതായി ആ വ്യക്തിയുടെ പോസ്റ്റ്ുകള്‍ക്ക് ലഭിച്ച ലൈകുകളും കമന്റുകളും ഷെയറുകളും നോക്കുക. മാന്യമായ രീതിയിലും ഗൗരവമുള്ളതുമായ പോസ്റ്റുകളും കമന്റുകളുമാണ് അതില്‍ കാണുന്നതെങ്കില്‍ അത് ശരിയായ പ്രൊഫൈല്‍തന്നെ ആയിരിക്കും. മാറിച്ചാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.

ഫോട്ടോ ആല്‍ബം

ഫോട്ടോ ആല്‍ബം

അടുത്തതായി ഫോട്ടോ ആല്‍ബം പരിശോധിക്കാം. ആ വ്യക്തിയുടെ ഫോട്ടോകളില്‍ നിന്ന് എത്തരത്തിലുള്ള ആളാണെന്ന് ഏകദേശ രൂപം ലഭിക്കും. എന്നാല്‍ പ്രൈവസി സെറ്റിംഗ്‌സ് 'പബഌക്' ആക്കിയവരുടെ ആല്‍ബങ്ങള്‍ മാത്രമെ കാണാന്‍ സാധിക്കു.

മ്യൂച്വല്‍ ഫ്രണ്ട്‌സ്

മ്യൂച്വല്‍ ഫ്രണ്ട്‌സ്

ഇനി നോക്കേണ്ടത് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായി ഏതെങ്കിലും സുഹൃത്തുക്കള്‍ (മ്യൂച്വല്‍ ഫ്രണ്ട്‌സ്) ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടോ എന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രൊഫൈലിന്റെ സാധുത പരിശോധിക്കാവുന്നതാണ്.

ഗൂഗിള്‍ സര്‍ച്ച് എളുപ്പമാക്കാം ഈ ടിപ്‌സിലൂടെ!ഗൂഗിള്‍ സര്‍ച്ച് എളുപ്പമാക്കാം ഈ ടിപ്‌സിലൂടെ!

Best Mobiles in India

English summary
Facebook has put together a social network of over a billion people. Some of those people do not have the best interests of their fellow humans at heart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X