പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് എങ്ങനെ ഡേറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം?

By GizBot Bureau
|

നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അത് ഉപയോഗിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ പഴയ ഫോണിലെ എല്ലാ ഡേറ്റകളും ഈ പുതിയ ഫോണിലേക്കു കൈമാറാന്‍ ആദ്യം തന്നെ ശ്രദ്ധിക്കണം.

പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് എങ്ങനെ ഡേറ്റകള്‍ ട്രാന്‍സ്ഫര്‍ ചെ

 

എന്നാല്‍ അത് എങ്ങനെ കൃത്യമായി ചെയ്യാമെന്ന് ഞങ്ങളുടെ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നതാണ്. കോണ്‍ടാക്റ്റുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍, ഫോട്ടോ ഗ്യാലറി, ഹോം സ്‌ക്രീനില്‍ ഐക്കണുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് നിങ്ങളുടെ പുതിയ ഫോണില്‍ ചെയ്യേണ്ടത്.

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഫോണിലേക്കോ ഐഫോണില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണിലേക്കോ മാറാന്‍ ഈ ടിപ്‌സ് നിങ്ങളെ ഏറെ സഹായിക്കുന്നതാണ്. വരൂ ഓരോന്നായി നമുക്കിവിടെ നോക്കാം....

1. എല്ലാ ഡേറ്റയും ഉടന്‍ തന്നെ പുതിയ ഫോണിലേക്കു മാറ്റാന്‍

1. എല്ലാ ഡേറ്റയും ഉടന്‍ തന്നെ പുതിയ ഫോണിലേക്കു മാറ്റാന്‍

എല്ലാ ഡേറ്റും ഒരുമിച്ചു മാറ്റാന്‍ ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷനെ പരിചയപ്പെടുത്തുകയാണ്. 'Mobikin Trasnfer for mobile' എന്ന ആപ്പ് വ്യത്യസ്ഥ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും. അതായത് ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ് എന്നിവയില്‍.

മെബിക്വിക് എങ്ങനെ ഫോണില്‍ പിന്തുണയ്ക്കുന്നു.

. ആന്‍ഡ്രോയിഡില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് എസ്എംഎസ്, കോള്‍ ലോഗുകള്‍, വീഡികള്‍, ഫോട്ടോകള്‍, ഈബുക്കുകള്‍, ആപ്‌സുകള്‍ എന്നിവ ആന്‍ഡ്രോയിഡില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് കൈമാറാം.

. കോണ്‍ടാക്റ്റുകള്‍, കലണ്ടറുകള്‍, ബുക്ക്മാര്‍ക്കുകള്‍, ഈബുക്കുകള്‍ എന്നിവ ഐഒഎസില്‍ നിന്നും ഐഒഎസിലേക്ക് കൈമാറാം.

. കോണ്‍ടാക്റ്റുകള്‍, എസ്എംഎസ്, മ്യൂസിക്, വീഡിയോകള്‍, ഫോട്ടോകള്‍ എന്നി ഐഒഎസില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് കൈമാറാം.

മെബിക്വിക് ഒരിക്കലും നിങ്ങളുടെ ഡേറ്റ ശേഖരിക്കുകയുമില്ല ഇത് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യവുമില്ല.

2. കോണ്‍ടാക്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍

2. കോണ്‍ടാക്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍

പുതിയ ഡിവൈസിലേക്ക് ആദ്യം മാറ്റേണ്ടത് കോണ്‍ടാക്റ്റുകളാണ്. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിപവധി ഓപ്ഷനുകള്‍ ഇവിടെ ഉണ്ട്. ആദ്യം ചെയ്യേണ്ടത് 'Cloud synchronization' ആണ്.

അത് എങ്ങനെ ചെയ്യാാമെന്നു നോക്കാം. ഗൂഗിള്‍ അക്കൗണ്ട് Sync ചെയ്യാന്‍.

. Settings> Account> Google എന്നതിലേക്ക് ആദ്യം പോകുക.

. Contact Sync ഓണാക്കുക.

. എല്ലാം പ്രവര്‍ത്തിക്കുന്നുണ്ടേ എന്ന് പരിശോധിക്കുക. എങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഉടന്‍ തന്നെ പരിശോധിച്ചിരിക്കണം.

3. ആന്‍ഡ്രോയിഡില്‍ നിന്നും ഐഫോണിലേക്ക് കോണ്‍ടാക്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍.
 

3. ആന്‍ഡ്രോയിഡില്‍ നിന്നും ഐഫോണിലേക്ക് കോണ്‍ടാക്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍.

. Settings ലേക്കു പോകുക.

. Mail, contacts, calendar എന്നതിന്റെ കീഴില്‍ Add another Account എന്നു കാണാം.

ഗൂഗിള്‍ മികച്ച ഒരു ചോയിസ് ആണ്. മുകളില്‍ പറഞ്ഞതു പോലെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സമന്വയിപ്പിക്കുക. കുറച്ചു സമയത്തിനകം നിങ്ങളുടെ ഗൂഗിള്‍ കോണ്‍ടാക്റ്റുകള്‍ അഡ്രസ് ബുക്കില്‍ ദൃശ്യമാകും.

നിങ്ങളുടെ അക്കൗണ്ട് അവലോകനത്തില്‍, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ജിമെയില്‍ ആയി പ്രവര്‍ത്തിക്കും. ഇനി ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും ഐഫോണിലേക്ക് ഏതാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതെന്ന് ഇവിടെ നിന്നും തിരഞ്ഞെടുക്കാം.

4. എസ്എംഎസ് ആന്‍ഡ്രോയിഡിലേക്ക് മാറ്റാന്‍

4. എസ്എംഎസ് ആന്‍ഡ്രോയിഡിലേക്ക് മാറ്റാന്‍

ഫ്രീ എസ്എംഎസ് ബാക്കപ്പ് ആപ്പ്, എസ്എംഎസ് ബാക്കപ്പ് ആന്റ് റീസ്റ്റോര്‍ എന്നീ ആപ്പുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. എസ്എംഎസ് XML ഫയല്‍ ഫോര്‍മാറ്റില്‍ ശേഖരിച്ചിരിക്കുന്നതിനാല്‍ ബ്ലൂട്ടൂത്ത് വഴിയും എസ്എംഎസ് ട്രാന്‍സ്ഫര്‍ ചെയ്യാം. കൂടാതെ ബാക്കപ്പ് ഫയല്‍ ഈമെയില്‍ വഴിയോ അല്ലെങ്കില്‍ ക്ലൗഡില്‍ ബാക്കപ്പ് ചെയ്ത് അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ബാക്കപ്പ് ചെയ്തവ തീര്‍ച്ചയായും പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. അത് ആരംഭിക്കുമ്പോള്‍, അത് ഓട്ടോമാറ്റിക്കായി സമര്‍പ്പിച്ച ഫയലുകള്‍ കണ്ടെത്തുകയും എസ്എംഎസ് സന്ദേശങ്ങള്‍ പു:സ്ഥാപിക്കുകയും ചെയ്യും.

5. വാട്ട്‌സാപ്പ് ചാറ്റ് പുതിയ ഫോണിലേക്കു മാറ്റാന്‍

5. വാട്ട്‌സാപ്പ് ചാറ്റ് പുതിയ ഫോണിലേക്കു മാറ്റാന്‍

. ആദ്യം പുതിയ ഫോണില്‍ വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

. ആദ്യം പുതിയ ഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതിനു മുന്‍പ് പുതിയ സ്മാര്‍ട്ട്‌ഫോണില്‍ പഴയ ഉപകരണങ്ങളില്‍ നിന്നുളള ബാക്കപ്പ് ഫോള്‍ഡര്‍ മാറ്റിസ്ഥാപിക്കുക. ഇതിന് ഒരു അധിക ആപ്പ് അല്ലെങ്കില്‍ മൂന്നാം-പാര്‍ട്ടി ടൂളുകള്‍ ആവശ്യമില്ല.

നിര്‍ഭാഗ്യവശാല്‍ ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്ക് അല്ലെങ്കില്‍ ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണിലേക്ക് വാട്ട്‌സാപ്പ് ചാറ്റുകള്‍ കൈമാറാന്‍ മാര്‍ഗ്ഗം ഒന്നും തന്നെ നല്‍കിയിട്ടില്ല. ഐഫോണില്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ ഐക്ലൗഡില്‍ സേവ് ചെയ്യുന്നു, എന്നാല്‍ ഇത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലേക്ക് ആക്‌സസ് ചെയ്യാന്‍ കഴിയില്ല.

 6. ഫോട്ടോകള്‍ പുതിയ ഫോണിലേക്കു മാറ്റാന്‍

6. ഫോട്ടോകള്‍ പുതിയ ഫോണിലേക്കു മാറ്റാന്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യുന്നതിന് ലളിതമായ മാര്‍ഗ്ഗം ക്ലൗഡിലെ ഓട്ടോമാറ്റിക് ബാക്കപ്പാണ്. സ്മാര്‍ട്ട്‌ഫോണ്‍ വയര്‍ലെസ് ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഫോട്ടോകള്‍, ഡ്രോപ്പ്‌ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ പ്ലസ് പോലുളള ആപ്ലിക്കേഷനുകള്‍ എന്നിവ ഓട്ടോമാറ്റിക്കായി സമന്വയിപ്പിക്കുന്നു. അതിനാല്‍ മൊബൈല്‍ ഡേറ്റ വോളിയം ഒഴിവാക്കി, ചിത്രങ്ങളുടെ അപ്‌ലോഡ് പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും പുതിയ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്ലൗഡില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടാതെ രണ്ട് സ്മാര്‍ട്ട്‌ഫോണിലും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ടെങ്കില്‍, എസ്ഡി കാര്‍ഡിലെ ചിത്രങ്ങള്‍ ബാക്കപ്പ് ചെയ്യുകയും അവയെ പുതിയ ഉപകരണങ്ങളിലേക്ക് പു:സ്ഥാപിക്കുകയും ചെയ്യും.

 7. ആപ്പുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍

7. ആപ്പുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍

ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച് പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലേക്ക് ലോഡ് ചെയ്യുമ്പോള്‍ ഉടന്‍ തന്നെ നിങ്ങള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ശ്രമിക്കും. ഗൂഗിളിന്റെ ബാക്കപ്പ് സംവിധാനം നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളിലും പ്രയോഗിക്കാനാകില്ല. അതിനാല്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്നും മറ്റു ആന്‍ഡ്രോയിഡിലേക്ക് ഡേറ്റ ട്രാസ്ഫര്‍ ചെയ്യണമെങ്കുല്‍ Titanium, Helium എന്ന മറ്റു ബാക്കപ്പുകള്‍ ഉപയോഗിക്കണം. അതിനു ശേഷം നിങ്ങള്‍ ഒന്നു കൂടി സെറ്റിംഗ്‌സ്, സ്‌റ്റോര്‍ഡ് അക്കൗണ്ട്, ഗെയിം സ്റ്റാര്‍ട്ട്‌സ് എന്നിവ ചെയ്യുക. അപ്പോള്‍ ആപ്‌സ് ഉപയോഗിക്കാന്‍ തയ്യാറായിരിക്കും.

നിങ്ങള്‍ക്ക് 8ജിബി റാം ഫോണുകള്‍ ആവശ്യമില്ലാത്തതിന്റെ കാരണങ്ങള്‍..!

Most Read Articles
Best Mobiles in India

Read more about:
English summary
How to transfer data from your old phone to new Phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more