പേറ്റിഎം ഇന്‍ബോക്‌സ് വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം?

Posted By: Samuel P Mohan

ദേശി ഇലക്ട്രണിക് പേയ്‌മെന്റും, ഈ-കൊമേഴ്‌സ് ബ്രാന്‍ഡ് പേയ്‌മെന്റും ഇന്‍ബോക്‌സുമായി സ്വന്തം ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു.

പേറ്റിഎം ഇന്‍ബോക്‌സ് വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം?

മറ്റു മെസേജിങ്ങ് ആപ്ലിക്കേഷനെ പോലെ തന്നെ എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതും കൂടാതെ അവരുടെ സ്വന്തം ക്യാമറയം ചിത്രങ്ങളും വീഡിയോകളും അവരുടെ കോണ്ടാക്ടുമായി ഷെയര്‍ ചെയ്യാനും കഴിയും. ചാറ്റിങ്ങ് കൂടാതെ നിങ്ങള്‍ക്ക് പീര്‍-യു-പീര്‍ പേയ്‌മെന്റുകള്‍ നടത്താനും സാധിക്കുന്നു.

പേറ്റിഎം ഇന്‍ബോക്‌സ് ആപ്‌സ് മൂന്നു ടാബുകള്‍ വഴിയാണ് എത്തിയിരിക്കുന്നത്, അതായത് നോട്ടിഫിക്കേഷന്‍, ഓര്‍ഡറുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ. നോട്ടിഫിക്കേഷന്‍ ടാബുകളിലൂടെ എല്ലാ വിഭാഗങ്ങളിലും ഉളള ക്യാഷ് ബാക്ക് ഓഫര്‍ കാണിക്കുന്നു. എന്നാല്‍ ഓര്‍ഡറുകള്‍ വഴി ഉപയോക്താവിന് അവരുടെ പാക്കേജിന്റെ സ്റ്റാറ്റസ് കാണാം.

പേറ്റിഎം ഇന്‍ബോക്‌സ് സവിശേഷത ഉപയോഗിക്കാന്‍ കഴിയുന്ന നടപടിക്രമങ്ങള്‍ താഴെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ പേറ്റിഎം ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക, അതു വഴി നിങ്ങളുടെ ആപ്ലിക്കേഷന്‍ പേജില്‍ പുതിയ ഇന്‍ബോക്‌സ് ലഭിക്കും.

സ്‌റ്റെപ്പ് 2

ഇനി ചുവടെ വലതു ഭാഗത്തെ കോണിലെ ഫ്‌ളോട്ടിംഗ് ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക. അവിടെ നിങ്ങളുടെ ഫോണ്‍ ബുക്കില്‍ പേറ്റിഎം ഉപയോഗിക്കുന്ന എല്ലാ കോണ്ടാക്ടുകളേയും കാണാം. ഐഒഎസ് ഉപയോഗിച്ച് ഓണാക്കത്തതിനാല്‍ ഐഫോണ്‍ ഉപയോഗിക്കുന്ന കോണ്ടാക്ടുകളെ നിങ്ങള്‍ കാണില്ല.

സ്‌റ്റെപ്പ് 3

നിങ്ങള്‍ ചാറ്റ് ചെയ്യാന്‍ അല്ലെങ്കില്‍ നിങ്ങള്‍ പണം കൈമാറാന്‍ ആഗ്രഹിക്കുന്ന കോണ്ടാക്ടിനെ ടാപ്പു ചെയ്യുക. നിങ്ങള്‍ക്ക് ചാറ്റിങ്ങ് ചെയ്യാനോ പണം കൈമാറാനോ സാധിക്കും. നിങ്ങള്‍ ഒന്നും തന്നെ കണ്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് Settings> App permissions> Contacts and enable the option for Paytm എന്നു ചെയ്യുക.

കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോളുമായി വോഡാഫോണ്‍!

സ്‌റ്റെപ്പ് 4

ഇനി കീബോര്‍ഡിനു താഴെ ഈ ഓപ്ഷനുകള്‍ ലഭ്യമാകുന്നു, അതായത് ക്യാമറ, ഗ്യാലറി, അഭ്യര്‍ത്ഥന, സെന്‍ഡ് മണി, ലൊക്കേഷന്‍ എന്നിങ്ങനെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
PayTM has introduced its own chat feature with the inbox with end-to-end encrypted and has its own camera to share images and videos with their contacts. Check out how to send and receive money through this Inbox app

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot