നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ഗൂഗിള്‍ കോണ്‍ടാക്റ്റുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് മാറ്റുന്നത് എങ്ങനെയാണെന്നാണ് പരിശോധിക്കുന്നത്.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

ഇത് എങ്ങനെയന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയന്ന് നോക്കാം.
ഐട്യൂണ്‍സ് തുറന്ന് ഐഫോണിനെ ആദ്യം തന്നെ യുഎസ്ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഐഫോണിലെ ഐട്യൂണ്‍സില്‍ ഉളള ഇന്‍ഫോ ടാബിന് കീഴിലുളള Sync Contacts with Google Contacts എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

നിങ്ങള്‍ ഇവിടെ ജിമെയില്‍ യൂസര്‍നേമും പാസ്‌വേഡും നല്‍കേണ്ടതായി വരും. തുടര്‍ന്ന് നിങ്ങളുടെ ജിമെയില്‍ തുറന്ന് Gmail > Contacts എന്നതിലേക്ക് പോകുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് കോണ്‍ടാക്റ്റുകള്‍ ജിമെയില്‍ കോണ്‍ടാക്റ്റുകളിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തതായി കാണാം.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

നിങ്ങളുടെ ഐഫോണിലെ പ്രധാന ഡാറ്റകള്‍ ഐക്ലൗഡിലാണ് ബാക്ക്അപ്പ് എടുത്തിട്ടുളളതെങ്കില്‍, നിങ്ങളുടെ ഐക്ലൗഡ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

ഇവിടെ നിങ്ങള്‍ Contacts ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഐക്ലൗഡില്‍ ബാക്ക്അപ്പ് എടുത്തിരിക്കുന്ന ഐഫോണ്‍ കോണ്‍ടാക്റ്റുകള്‍ കാണാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

എല്ലാ കോണ്‍ടാക്റ്റുകളും സെലക്ട് ചെയ്യുന്നതിനായി Ctrl + A എന്നത് അമര്‍ത്തുക, തുടര്‍ന്ന് താഴെ ഇടത് വശത്തുളള Settings എന്നതില്‍ ക്ലിക്ക് ചെയ്ത് 'Export vCard...' എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

നിങ്ങളുടെ ജിമെയിലിലേക്ക് പോയി Gmail > Contacts എന്നത് പരിശോധിക്കുക.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

തുടര്‍ന്ന് ‘Import Contacts...' എന്നത് ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ എക്‌സ്‌പോര്‍ട്ട് ചെയ്ത vCard ഫയല്‍ തിരഞ്ഞെടുത്ത് Import എന്നത് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ എല്ലാ ഐഫോണ്‍ കോണ്‍ടാക്റ്റുകളും ഗൂഗിള്‍ കോണ്‍ടാക്റ്റുകളില്‍ ലഭിക്കുന്നതാണ്.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ Menu > Settings > Accounts and Sync എന്നതിലേക്ക് പോകുക. Add Account എന്നത് ടാപ് ചെയ്ത് Google എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

എന്നിട്ട് സൈന്‍ ഇന്‍ എന്നത് ടാപ് ചെയ്ത്, നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ സിങ്ക് ചെയ്ത ജിമെയില്‍ അക്കൗണ്ട് തുറക്കുക.

നിങ്ങളുടെ ഐഫോണ്‍ കോണ്‍ടാക്റ്റുകളെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറ്റുന്നതെങ്ങനെ...!

കുറച്ച് നേരം കാത്തിരുന്ന ശേഷം, ‘Sync Contacts' എന്നത് ടിക്ക് ചെയ്ത് Finish എന്നതില്‍ ടാപ് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How To Transfer And Sync Your iPhone Contacts With Android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot