യൂട്യൂബിലെ 'ഓട്ടോപ്ലേ ഫീച്ചര്‍' എങ്ങനെ ഓഫ് ചെയ്യാം?

By GizBot Bureau
|

ഒരു വലിയ വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ദിവസേന യൂട്യൂബ് ആക്‌സസ് ചെയ്യുന്നത്. യൂട്യൂബ് എന്നു പറയുന്നത് ഇപ്പോള്‍ ഒരു വിപുലമായ പ്ലാറ്റ്‌ഫോമാണ്. കൂടാതെ അതില്‍ ബ്രൗസ് ചെയ്യുന്നതിന് ധാരാളം ഉളളടക്കങ്ങളും ഉണ്ട്.

യൂട്യൂബിലെ 'ഓട്ടോപ്ലേ ഫീച്ചര്‍' എങ്ങനെ ഓഫ് ചെയ്യാം?

 

യൂട്യൂബ് എന്ന ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റില്‍ ധാരാളം ടിപസുകള്‍ ഉണ്ട്. ഇതിലെ പല ടിപ്‌സുകളും നേരത്തെ തന്നെ ഞങ്ങളുടെ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ യൂട്യൂബിലെ ഏറ്റവും പുതിയൊരു ടിപ്‌സ് പരിചയപ്പെടുത്തുകയാണ് ഞാനിവിടെ. അതായത് യൂട്യൂബിലെ 'ഓട്ടോ പ്ലേ ഫീച്ചര്‍' എങ്ങനെ ഓഫ് ചെയ്യാം...എന്നതിനെ കുറിച്ചാണ്.

ആന്‍ഡ്രോയിഡില്‍ ലഭ്യമായ യൂട്യൂബ് ആപ്ലിക്കേഷന്റെ ഹോം പേജില്‍ അടുത്തിടെയാണ് ഗൂഗിള്‍ ഈ സവിശേഷത പരീക്ഷിച്ചു തുടങ്ങിയത്. ഈ സവിശേഷത ഇപ്പോള്‍ വെബ് പതിപ്പ്, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ലഭ്യമാണ്.

എങ്ങനെ 'ഓട്ടോ പ്ലേ ഫീച്ചര്‍' യുട്യൂബില്‍ ഉപയോഗിക്കാമെന്നു നോക്കാം. ഈ ഫീച്ചര്‍ ഉപയോഗിക്കാനായി യൂട്യൂബിന്റെ ഏറ്റവും പുതിയ പതിപ്പ് നിങ്ങള്‍ക്ക് ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ്.

യൂട്യൂബ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

യൂട്യൂബ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

1. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേക്കു പോയി യൂട്യൂബ് ആപ്ലിക്കേഷന്‍ നോക്കുക.

2. 'ഇന്‍സ്‌റ്റോള്‍ ഓപ്ഷനു' പകരം 'അപ്‌ഡേറ്റ് ബട്ടണ്‍' ആപ്ലിക്കേഷന്‍ കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

3. കാണിക്കുന്നില്ല എങ്കില്‍, 'അപ്‌ഡേറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

ആപ്ലിക്കേഷന്റെ ഓട്ടോപ്ലേ ഫീച്ചര്‍ അപ്രാപ്തമാക്കാന്‍:

ആപ്ലിക്കേഷന്റെ ഓട്ടോപ്ലേ ഫീച്ചര്‍ അപ്രാപ്തമാക്കാന്‍:

. ലോഞ്ചറില്‍ നിന്നോ ഷോര്‍ട്ട്കട്ടില്‍ നിന്നോ യൂട്യൂബ് ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യുക.

. ആപ്ലിക്കേഷന്റെ മുകളിലെ കോണില്‍ കാണുന്ന 'avatar icon' ല്‍ ക്ലിക്ക് ചെയ്യുക.

. ഇത് നിങ്ങളെ അക്കൗണ്ട് വിഭാഗത്തിലേക്ക് കൊണ്ടു പോകും.

. ഇനി 'Settings'ല്‍ ക്ലിക്ക് ചെയ്യുക.

. 'Autoplay' ഓപ്ഷന്‍ ആക്‌സസ് ചെയ്യുക.

. Autoplay next video' എന്ന ഓപ്ഷന്റെ അടുത്തായി ടോങ്കിള്‍ കാണാം.

 യൂട്യൂബിന്റെ വെബ് വേര്‍ഷന്‍ ഉപയോഗിക്കുമ്പോള്‍ ഓട്ടോപ്ലേ ഡിസേബിള്‍ ചെയ്യുക
 

യൂട്യൂബിന്റെ വെബ് വേര്‍ഷന്‍ ഉപയോഗിക്കുമ്പോള്‍ ഓട്ടോപ്ലേ ഡിസേബിള്‍ ചെയ്യുക

നിങ്ങള്‍ യൂട്യൂബ് ആക്‌സസ് ചെയ്യുന്നതിനായി ഒരു ബ്രൗസര്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഇത് വളെര ലളിതമായ രീതിയില്‍ ചെയ്യാവുന്നതാണ്. അവിടെ വലതു വശത്തായി വീഡിയോയുടെ ഒരു ലിസ്റ്റ് കാണാം. അവിടെ തലക്കെട്ടുകള്‍ 'Up Next' എന്നു ഉണ്ടാകും. അവിടെ വലതു ഭാഗത്ത് 'Autoplay'യുടെ അടുത്തായി ഒരു ടോങ്കിള്‍ കാണാം, ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓട്ടോപ്ലേ ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കുക. ഇനി നിങ്ങളുടെ ക്യൂവില്‍ ഓട്ടോമാറ്റിക്കായി വീഡിയോകള്‍ പ്ലേ ചെയ്യുമെന്നതിനെ കുറിച്ച് പേടിക്കണ്ട.

ഫോൺ നഷ്ടമായാൽ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ! ഫോൺ നഷ്ടമാകും മുമ്പ് ചെയ്തുവെക്കേണ്ട 3 കാര്യങ്ങൾ!

Most Read Articles
Best Mobiles in India

Read more about:
English summary
YouTube, as we know, is accessed almost every day by a large section of the internet users. It has spanned distance and platforms to become the one-stop shop to see everything. From the newest trailers or music videos to guides that instruct you step-by-step about how to draw a funny taco (Yeah, it’s out there), YouTube has a lot of content to browse through. Hour-long binges that begin with the simple intention of a quick break are not uncommon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more