പഴയ ഐഫോൺ ഉണ്ടെങ്കിൽ വിൽക്കാൻ വരട്ടെ, അതിനെ ഒരു വെബ്ക്യാം ആക്കി മാറ്റാം

By GizBot Bureau
|

പഴയ ഐഫോൺ ഉണ്ടെങ്കിൽ വിറ്റ് ഒഴിവാക്കാൻ വരട്ടെ, ചില ഉപയോഗങ്ങൾ നിങ്ങൾക്ക് അവയെ കൊണ്ട് സാധ്യമാണ്. അത്തരത്തിൽ നിങ്ങൾക്ക് ഏറെ സഹായകമാകുന്ന ഒന്നാണ് ഐഫോൺ ഉപയോഗിച്ച് ഒരു വെബ്ക്യാം ഉണ്ടാക്കുന്നത്. ഇതിന് സഹായകമാകുന്ന 5 ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

പഴയ ഐഫോൺ ഉണ്ടെങ്കിൽ വിൽക്കാൻ വരട്ടെ, അതിനെ ഒരു വെബ്ക്യാം ആക്കി മാറ്റാം

1 Pocketcam

1 Pocketcam

നിങ്ങളുടെ വിൻഡോസ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്ന രീതിയിപ് വെബ്ക്യാമായി iOS ഫോൺ ഉപയോഗപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്ന ഒരു അപ്പ് ആണിത്. ഐഫോൺ ക്യാമറായാൽ പിടിക്കപ്പെടുന്ന റെക്കോർഡിങ്ങുകൾ ഒരു വെബ്ക്യാം പോലെ ഉപയോഗപ്പെടുത്താം. അതുപോലെ, സ്കൈപ്, ഐചാറ്റ് എന്നിവയുമായി എല്ലാം തന്നെ ബന്ധിപ്പിക്കാനും സാധിക്കും. ഈ ആപ്പ് നിങ്ങളുടെ iOS ഗാഡ്ജറ്റിൽ ഡൗണ്ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം വളരെ ലളിതമായ ഓപ്ഷനുകളോടെ ഉപയോഗിച്ചു തുടങ്ങാം.

 2 Epoccam

2 Epoccam

നമ്മുടെ വീട്ടിലോ ഓഫീസിലോ ഉള്ള ദൃശ്യങ്ങൾ സ്ക്രീൻ ഷോ ചെയ്യാൻ വെബ്ക്യാമിലേക്ക് iOS ഗാഡ്ജെറ്റിനെ മാറ്റുന്ന മറ്റൊരു അപ്പ് ആണിത്. EpocCam സ്കൈപ്പ്, വിൻഡോസ് ലൈവ് മെസ്സെഞ്ചർ, Google+ എന്നിവയ്ക്കെല്ലാം വേണ്ടി ഉപയോഗിക്കാം. നമ്മുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ, നമ്മുടെ പ്രിയപ്പെട്ടവരെ എന്നു തുടങ്ങി ഫോൺ എവിടെ കൊണ്ടുവെക്കുന്നോ അവിടെയുള്ള ദൃശ്യങ്ങൾ നമ്മുടെ പിസി വഴി കാണാം. ഇൻസ്റ്റാൾ ചെയ്ത് റെക്കോഡ് ചെയ്തു തുടങ്ങാം. എല്ലാ സെറ്റിങ്‌സും ആപ്പിൽ നിലവിൽ ചെയ്തിട്ടുണ്ടാകും എന്നതിനാൽ കൂടുതലായി നിങ്ങൾ വേറെ ഒന്നും ചെയ്യേണ്ടതില്ല.

 3 Facetime

3 Facetime

ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഈ ആപ്പിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നതിന് പകരം സ്വന്തം ആപ്പ് തന്നെ ഉപയോഗിക്കേണ്ടവർക്ക് ഈ ആപ്പ് വഴി തന്നെ വെബ്ക്യാം സൗകര്യം ഉപയോഗപ്പെടുത്താം. നിങ്ങളുടെ ആപ്പിൾ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ശേഷം മാക് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാം. ശേഷം നിങ്ങൾക്ക് ഫോണിലൂടെ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ മാക്കിൽ കാണാം.

4 Athome Camera

4 Athome Camera

നിങ്ങളുടെ ഐഫോണിനെ ഒരു വെബ്ക്യാം ആക്കി മാറ്റാൻ സഹായിക്കുന്ന മറ്റൊരു ആപ്പിക്കേഷൻ ആണ് Athome Camera. കൂടുതൽ ഒരു ചൈൽഡിഷ്‌ തീം ആണ് ഈ ആപ്പിന് ഉള്ളത്. കുട്ടികൾക്കുള്ള ഒരു സ്ക്രീൻ പോലെ അല്ലെങ്കിൽ ഒരു പെറ്റ് ക്യാം പോലെ തോന്നിയേക്കും. രണ്ടു മോഡുകൾ ആണ് ഈ ആപ്പിന് ഉള്ളത്. ഒരു സ്‌ട്രീമർ മോഡും ഒരു വാച്ചർ മോഡും. അങ്ങനെ ഇതിലൂടെ എളുപ്പത്തിൽ ഐഫോൺ ക്യാമറയെ ഒരു വെബ്ക്യാം ആക്കി മാറ്റാം.

OTP ആർക്കും പറഞ്ഞുകൊടുക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.. അതിനി ബാങ്ക് ആയാൽ പോലും!OTP ആർക്കും പറഞ്ഞുകൊടുക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.. അതിനി ബാങ്ക് ആയാൽ പോലും!

 5 Presence

5 Presence

ഐഫോൺ ഉപയോഗിച്ച് കുറച്ചധികം സുരക്ഷ കൂടെ നൽകുന്ന ഒരു വെബ്ക്യാം സൗകര്യം ഒരുക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. ഏതൊരു സാധാരണക്കാരനും ഏറ്റവും എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള വളരെ ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഈ ആപ്പിനുള്ളത്. 50 എംബി ഷെയറിങ് ആവശ്യങ്ങൾക്കും മറ്റുമായി സ്റ്റോറേജ് ഈ ആപ്പ് തരുന്നുമുണ്ട്.

Best Mobiles in India

Read more about:
English summary
How to Turn Your Iphone into a Webcam

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X