ഫേസ്ബുക്ക് പ്രൊഫൈൽ നോക്കി ഒരാളുടെ സ്വഭാവം എത്രമാത്രം മനസ്സിലാക്കാം?

|

ഫേസ്ബുക്ക് ഉപയോഗിച്ച് ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻ പറ്റുമോ? പറ്റുമെന്നാണ് ശാസ്ത്രം പറയുന്നത്. അതായത് മാനന്തശാസ്ത്രം. ലണ്ടനിലെ ബ്രൂണന്‍ യൂണിവേഴ്‌സിറ്റിയാണ് ഇതു സംബന്ധിച്ച് മുമ്പ് നടത്തിയ ഒരു പഠനം തെളിയിക്കുന്നത് ഇതുപോലെ ചില കാര്യങ്ങളാണ്. ഒരേസമയം രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമാണ് ഈ പഠന റിപ്പോർട്ട്.

ഫേസ്ബുക്ക് പ്രൊഫൈൽ നോക്കി ഒരാളുടെ സ്വഭാവം എത്രമാത്രം മനസ്സിലാക്കാം?

ഫേസ്ബുക്കിൽ ഒരാള്‍ കൂടുതലായി അയാളുടെ പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പോസ്റ്റിടുകയാണെങ്കില്‍, അയാള്‍ അരക്ഷിതനും സുരക്ഷിതത്വ ബോധമില്ലാത്തവനും ആയിരിക്കുമെന്ന് പഠനം പറയുന്നു. ഒന്ന് ആലോചിച്ചു നോക്കിയാൽ ഇത് ശരി തന്നെയാണ് എന്ന് നമുക്ക് മനസ്സിലാകും. ഇത് മാത്രമല്ല, ഇതുപോലെ വേറെയും ചില കാര്യങ്ങൾ പഠനം പറയുന്നുണ്ട്.

ഒരാൾ സ്ഥിരമായി ആരോഗ്യത്തെക്കുറിച്ചും, ജിമ്മിലെ വ്യായാമത്തെക്കുറിച്ചും നിരന്തരം ഫേസ്ബുക്കിൽ പോസ്റ്റിടുന്നു എങ്കിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഈഗോ ഉളള വ്യക്തിയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതും ശരി തന്നെയാണെന്ന് നമുക്ക് മനസ്സിലാകും.

ഇത്തരത്തിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രതയോടെ പോസ്റ്റിടുന്ന വ്യക്തികള്‍, ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ അത്യാഹ്ലാദത്തോടെ ആസ്വദിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത്തരം ആളുകളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും കമന്റുകളിലും ഒന്ന് കയറി നോക്കിയാൽ തന്നെ നമുക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും.

ആളുകൾ ഒരു പ്രത്യേക വിഷയത്തില്‍ എന്തിനാണ് ഇങ്ങനെ നിരന്തരം പോസ്റ്റുകള്‍ ഇടുന്നതെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ പ്രധാനമായും ശ്രദ്ധ ചെലുത്തിയത്. പഠനത്തിന് നേതൃത്വം നല്‍കിയത് ബ്രൂണന്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അദ്ധ്യാപിക ടാരാ മാര്‍ഷല്‍ ആയിരുന്നു.

ഫേസ്ബുക്കില്‍ വ്യക്തിയുടെ സ്വകാര്യ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നതെങ്കില്‍, ആ വ്യക്തി യഥാര്‍ത്ഥ ജീവിതത്തില്‍ ഇടപെടുന്ന സമൂഹത്തില്‍ നിന്നും പുറം തളളപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇതും ശരിയല്ലേ.. ആണ്. കാരണം ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം അയാളുടെ ചിന്ത മുഴുവൻ തന്റെ ഫോട്ടോക്ക് എത്ര ലൈക്ക് കിട്ടി, എത്ര പേർ കമന്റ് ചെയ്തു, ആരൊക്കെ തന്നെ ഫോളോ ചെയ്യുന്നുണ്ട്, ഏതൊക്കെ പെൺകുട്ടികൾ തന്റെ ചിത്രങ്ങൾ ലൈക് ചെയ്തു എന്ന് തുടങ്ങിയ പല കാര്യങ്ങളിലുമായിരിക്കും ശ്രദ്ധ.

ഞെട്ടാന്‍ തയ്യാറായിക്കോളൂ, ആന്‍ഡ്രോയിഡ് ഫോണില്‍ ഇങ്ങനേയും സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം..!ഞെട്ടാന്‍ തയ്യാറായിക്കോളൂ, ആന്‍ഡ്രോയിഡ് ഫോണില്‍ ഇങ്ങനേയും സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം..!

അത്തരത്തിലുള്ള ഒരാൾ പുറമെയുള്ള വിശാലമായ ലോകവുമായി ഇടപഴകാൻ മടി കാണിക്കുന്നത് കാരണം ഒറ്റപ്പെടും എന്നത് തീർച്ചയാണ്. ഒറ്റപ്പെടും എന്ന് മാത്രമല്ല, സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ വീട്ടുകാർക്കും കാര്യമായ ഒരു ഉപയോഗവും ഇല്ലാതെ ഒരു മോശം ജീവിതത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.

Best Mobiles in India

Read more about:
English summary
How to Understand a Person's Charector by His or Her Facebook Profile

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X