ഐഫോണുകള്‍ അണ്‍ ലോക്ക് ചെയ്യുന്നതെങ്ങനെ....!

Written By:

ഏതെങ്കിലും പ്രത്യേക മൊബൈല്‍ ദാതാവിന്റെ പക്കല്‍ നിന്നാണ് നിങ്ങള്‍ ഐഫോണ്‍ വാങ്ങിക്കുന്നതെങ്കില്‍, അതില്‍ അവരുടെ സിം മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ ലോക്ക് ആയ ഐഫോണുകളാണ് നിങ്ങളുടെ കൈയില്‍ ഉളളതെങ്കില്‍ അത് ഏത് സിമും ഉപയോഗിക്കാവുന്ന തരത്തില്‍ അണ്‍ ലോക്ക് ചെയ്യാവുന്നതാണ്.

ഇത്തരത്തില്‍ ലോക്ക് ആയ ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിന്റെ സാഹചര്യവും, നെറ്റ്‌വര്‍ക്ക് ദാതാവും എന്താണെന്ന് അനുസരിച്ച് ചില ഐഫോണുകള്‍ അണ്‍ ലോക്ക് ചെയ്യുന്നത് എളുപ്പമാണ്.

 

ഫോണിന്റെ കോണ്‍ട്രാക്റ്റ് അവസാനിച്ചതാണെങ്കില്‍, നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ദാതാവ് തന്നെ നിങ്ങളുടെ ഐഫോണ്‍ അണ്‍ ലോക്ക് ചെയ്യുന്നതാണ്.

 

പക്ഷെ നിങ്ങളുടെ ഐഫോണിന്റെ കോണ്‍ട്രാക്റ്റ് ഇപ്പോഴും സാധുവാണെങ്കില്‍ അത് അണ്‍ലോക്ക് ചെയ്യുന്നത് തീര്‍ച്ചയായും അപകടകരമാണ്.

 

ഇന്ത്യയില്‍ ഇത് കാര്യമായി ബാധകമല്ലെങ്കിലും, വിദേശങ്ങളില്‍ പ്രത്യേകിച്ച് യുകെ-യില്‍ പ്രത്യേക നെറ്റ്‌വര്‍ക്ക് ദാതാക്കളുമായി ധാരണയിലെത്തിയ ഐഫോണുകള്‍ വിപണിയിലെത്തുന്നതിനാല്‍, അവിടത്തെ ഐഫോണുകള്‍ എങ്ങനെയാണ് അണ്‍ലോക്ക് ചെയ്യുക എന്നാണ് ഇവിടെ പ്രധാനമായും പരിശോധിക്കുന്നത്. സമാനമായ സ്‌റ്റെപുകളിലൂടെ മറ്റ് സ്ഥലങ്ങളിലേയും ഐഫോണുകള്‍ അണ്‍ ലോക്ക് ചെയ്യാവുന്നതാണ്.

 

ഒ2 എന്ന യുകെ-യിലെ നെറ്റ്‌വര്‍ക്ക് ദാതാവ് നിങ്ങളുടെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെടുന്നതാണ്.

 

ത്രീ എന്ന നെറ്റ്‌വര്‍ക്ക് ദാതാവും നിങ്ങളുടെ ഫോണ്‍ അണ്‍ ലോക്ക് ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പാക്കാന്‍ ആവശ്യപ്പെടും.

 

വെര്‍ജിന്‍ മൊബൈല്‍ അണ്‍ ലോക്ക് ചെയ്യുന്നതിനായി ഐഫോണില്‍ നിന്ന് 780 എന്ന നമ്പറിലേക്കോ, മറ്റ് ഫോണുകളില്‍ നിന്ന് 0345 6000 789 എന്ന നമ്പറിലേക്കോ വിളിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

 

ടെസ്‌കോ നിങ്ങളുടെ കോണ്‍ട്രാക്റ്റ് കാലാവധി കഴിഞ്ഞതായി ഉറപ്പായാല്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി 0800 0321 320 എന്ന നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടും.

 

ഓറഞ്ചും ടി മൊബൈലും ചേര്‍ന്ന ഇഇ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി 6 മാസത്തേക്കെങ്കിലും നിങ്ങള്‍ അവരുടെ സേവനം ഉപയോഗിച്ചിരിക്കണമെന്ന നിബന്ധനയാണ് വച്ചിരിക്കുന്നത്, കൂടാതെ 20.42 പൗണ്ട് നിങ്ങള്‍ ചാര്‍ജായി നല്‍കുകയും വേണം.

 

വോഡാഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് 19.99 പൗണ്ടാണ് ചാര്‍ജായി അവശ്യപ്പെടുന്നത്, കൂടാതെ അവരുടെ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടതുമുണ്ട്.

ഒരു കാര്യം ഓര്‍ക്കേണ്ടത് ആപ്പിള്‍ വില്‍ക്കുന്ന എല്ലാ ഫോണുകളും അണ്‍ ലോക്ക് ചെയ്യേണ്ടതില്ല. ഒരു പ്രത്യേക മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാവിന്റെ സമീപത്ത് വാങ്ങുന്ന ഐഫോണുകള്‍ മാത്രമാണ് അണ്‍ ലോക്ക് ചെയ്യേണ്ടി വരിക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to unlock an iPhone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot