എങ്ങനെ ഷവോമി ഫോണുകളുടെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം?

|

ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് അനുദിനം കൂടിവരിക എന്നല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. അതിനാൽ തന്നെ ഷവോമി ഫോണുകളുമായി ബന്ധപ്പെട്ട ഡെവലപ്പിംഗ്, കസ്റ്റം റോം നിർമ്മാണം എന്നിവയിലെല്ലാം ഡവലപ്പർമാർ ഏറെ ശ്രദ്ധ പുലർത്തുന്നുമുണ്ട്.

 

ഇന്നിവിടെ എങ്ങനെ നിങ്ങളുടെ ഷവോമി ഫോണിന്റെ ബൂട്ട്ലോഡ്ർ അൺലോക്ക് ചെയ്യാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. അതിന് മുമ്പ് ആദ്യമേ എന്താണ് ബൂട്ട്ലോഡ്ർ അൺലോക്കിങ് എന്നത് മനസ്സിലാക്കിയിരിക്കുന്നത് നന്നാകും.

ബൂട്ട്ലോഡർ അൺലോക്കിങ് എന്തുകൊണ്ട്?

ബൂട്ട്ലോഡർ അൺലോക്കിങ് എന്തുകൊണ്ട്?

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഓപ്പൺ സോഴ്സ് ആണെന്ന് അറിയാമല്ലോ. അതിനാൽ തന്നെ ഓരോ ഓപ്പറേറ്റിങ്സ് സിസ്റ്റം വേർഷൻ ഇറങ്ങുമ്പോഴും അത് ഡവലപ്പർമാർക്കും ലഭ്യമാവും. അവർ അതുപയോഗിച്ചു വ്യത്യസ്തങ്ങളായ ആൻഡ്രോയിഡ് അധിഷ്ഠിത കസ്റ്റം റോമുകൾ ഉണ്ടാക്കുന്നു. അതുപോലെ കസ്റ്റം ആപ്പുകളും ട്വീക്കുകളും മോഡുകളും എല്ലാം തന്നെ ഉണ്ടാക്കുന്നു. ഇതെല്ലാം ഒരു സാധാരണ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. അതിനായി റൂട്ട്, TWRP എന്നിങ്ങനെ ഒരുപിടി കാര്യങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.

എന്താണ് ബൂട്ട്ലോഡർ അൺലോക്കിങ്?

എന്താണ് ബൂട്ട്ലോഡർ അൺലോക്കിങ്?

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഫോണിൽ ലഭ്യമാകാൻ ആദ്യം ഒരു ഫോണിന്റെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുക എന്നതാണ് ചെയ്യേണ്ട കാര്യം. ഓരോ ഫോണുകൾക്കും വ്യത്യസ്തമായ രീതിയിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുക. ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാൻ പറ്റാത്ത നോക്കിയ, വാവെയ് പോലുള്ള ഫോണുകളും ഉണ്ട്. എന്തായാലും ഇന്ന് എങ്ങനെ നിങ്ങളുടെ ഷവോമി ഫോണിന്റെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഷവോമി വെബ്സൈറ്റിൽ അപേക്ഷ നൽകുക
 

ഷവോമി വെബ്സൈറ്റിൽ അപേക്ഷ നൽകുക

നിങ്ങളുടെ അക്കൗണ്ട് വഴി ലോഗിൻ ചെയ്ത് ഷവോമി വെബ്സൈറ്റിൽ അപേക്ഷ നൽകുക എന്നതാണ് ആദ്യമേ ചെയ്യേണ്ട കാര്യം. ഇതിനായി വെബ്സൈറ്റിൽ unlock now ഓപ്ഷൻ ക്ലിക്ക് ചെയ്യുക. മൂന്ന് ദിവസം മുതൽ 21 ദിവസം വരെയാണ് പുതുക്കിയ കാലാവധി. ഇതിനുള്ളിൽ നിങ്ങൾക്ക് അൺലോക്ക് അപേക്ഷക്ക് ഒരു മെസ്സേജ് ലഭിക്കും. ശേഷം നിങ്ങൾക്ക് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം.

ആദ്യം ചെയ്യേണ്ടത്

ആദ്യം ചെയ്യേണ്ടത്

ആദ്യമേ നിങ്ങളുട ഫോണിൽ കയറി About smartphone > Build number എടുക്കുക. അത് 7 തവണ ക്ലിക്ക് ചെയ്‌താൽ Additional settingsൽ Developers options എന്നൊരു പുതിയ ഓപ്ഷൻ വരും. ഇവിടെ താഴെ പറയുന്നത് മൂന്നും ചെയ്യുക:

Settings > Additional settings > Developers options - OEM unlock ഓൺ ചെയ്യുക

Settings > Additional settings > Developers options - unlock bootloader ഓൺ ചെയ്യുക

Settings > Additional settings > Developers options - USB debugging ഓൺ ചെയ്യുക.

 

അവസാനത്തെ സ്റ്റെപ്പ്

അവസാനത്തെ സ്റ്റെപ്പ്

ഇനി അടുത്തതായി ഷവോമി വെബ്സൈറ്റിൽ കയറി Mi unlock tool ഡൗൺലോഡ് ചെയ്യുക. അത് കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ആയാൽ ഓപ്പൺ ചെയ്ത് നിങ്ങളുടെ ഷവോമി അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം നിങ്ങളുടെ ഷവോമി ഫോൺ ഓഫ് ചെയ്യുക. ശേഷം താഴേക്കുള്ള വോളിയം ബട്ടണും പവർ ബട്ടണും ഒരുപോലെ അമർത്തിപ്പിടിക്കുക. ഉടൻ നിങ്ങളുടെ ഫോണിൽ ഫാസ്റ്റ്ബൂട്ട് മോഡിൽ ആകും. ശേഷം കംപ്യൂട്ടറുമായി ഫോൺ ബന്ധിപ്പിക്കുക. അൺലോക്ക് ടൂളിൽ കാണുന്ന unlock ബട്ടൺ ക്ലിക്ക് ചെയ്യുക. 100 ശതമാനം ആയിക്കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ വിജയകരമായി ബൂട്ട്ലോഡർ അൺലോക്ക് ചെയ്യപ്പെട്ട് ഓൺ ആയിവരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അൺലോക്ക് ചെയ്യുന്ന സമയത്ത് കംപ്യൂട്ടറിൽ ഇന്റർനെറ്റ് ഉണ്ടായിരിക്കണം

എല്ലാ ഡാറ്റയും ആദ്യമേ ബാക്കപ്പ് ചെയ്തുവെക്കണം. ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നതോടെ പഴയ ഡാറ്റ എല്ലാം തന്നെ ഇല്ലാതാവും. ഈയിടെ തിരിച്ചും സംഭവങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ഏറ്റവും നല്ലത് നമുക്ക് വേണ്ട ഫയലുകളെല്ലാം തന്നെ ബാക്കപ്പ് ചെയ്‌തുവെക്കുന്നതാണ്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ചെയ്യുക. ഏത് രീതിയിലുള്ള പരാതികൾക്കും ഗിസ്‌ബോട്ട് യാതൊരു ഉത്തരവാദിയും ആയിരിക്കുന്നതല്ല.

<strong>വൺപ്ലസ് 6T ഇന്നെത്തുന്നു..! വാങ്ങണമോ വേണ്ടയോ?? ഇത് വായിക്കുക!!</strong>വൺപ്ലസ് 6T ഇന്നെത്തുന്നു..! വാങ്ങണമോ വേണ്ടയോ?? ഇത് വായിക്കുക!!

Best Mobiles in India

English summary
How to unlock bootloader on a Xiaomi smartphone with Mi Unlock tool.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X