Home
How to

ആന്‍ഡ്രോയിഡ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ കംപ്യുട്ടർ അണ്‍ലോക്ക് ചെയ്യാം?

By Samuel P Mohan

ആന്‍ഡ്രോയിഡ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എത്ര എളുപ്പത്തില്‍ നിങ്ങളുടെ വിന്‍ഡോസ് പിസി അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ഒരു കാര്യം എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടോ? അതേ ഈ പറഞ്ഞത് ശരിയാണ്.

ഫോണിലെ ഫിങ്കര്‍പ്രിന്റ് ഉപയോഗിച്ച് എങ്ങനെ കംപ്യുട്ടർ അണ്‍ലോക്ക് ചെയ്യാ

ആന്‍ഡ്രോയിഡും വിന്‍ഡോസും ഏറ്റവും പ്രശസ്ഥമായ ഓഎസ് ആണ്. ഇവ രണ്ടിലും നിരവധി അദൃശ്യമായ ഫീച്ചറുകള്‍ നിറഞ്ഞിരിപ്പുണ്ട്. അവ രണ്ടിലും നിങ്ങള്‍ സമഗ്രപഠനം നടത്തേണ്ടതുണ്ട്.

ആന്‍ഡ്രോയിഡ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് വിന്‍ഡോസ് പിസി അണ്‍ലോക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. അത് എങ്ങനെയാണെന്നു നോക്കാം.

ഇൗ പറയുന്ന ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വയറുകളുമാണ് ഞങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നത്.

. ആന്‍ഡ്രോയിഡിനായി യൂണിഫൈഡ് റിമോട്ട് ആന്റ് ടാസ്‌കര്‍

. വിന്‍ഡോസ് പിസിക്കായി യൂണിഫൈഡ് റിമോട്ട് സെര്‍വര്‍

ഇനി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: വിന്‍ഡോസ് പിസിയില്‍ യൂണിഫൈഡ് റിമോട്ട് സെര്‍വറും ആന്‍ഡ്രോയിഡ് ഡിവൈസില്‍ റിമോട്ട് ആപ്പും ടാസ്‌ക്കര്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്റ്റെപ്പ് 2: ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ യൂണിഫൈഡ് റിമോട്ട് ആപ്പ് ലോഞ്ച് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിനായുളള ഐപി അഡ്രസ് തിരയുക. അത് കണ്ടെത്തിയാല്‍ ഉടന്‍ സേവ് ചെയ്യുക.

സ്റ്റെപ്പ് 3: ടാസ്‌കര്‍ തുറന്ന് ഒരു പുതിയ ടാസ്‌ക് ഉണ്ടാക്കി അതിന് പേര് നല്‍കുക. അതിനു ശേഷം താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
. ഓപ്പണ്‍ വേരിയബിള്‍> വേരിയബിള്‍ സൈറ്റ് ആന്റ് നൗ ഇന്‍ '%pass' 'എന്റര്‍ യുവല്‍ വിന്‍ഡോസ് പാസ്‌വേഡ്'. ഇതാണ് പാസ്‌വേഡെന്ന് ശ്രദ്ധിക്കുക.

. ഓപ്പണ്‍ പ്ലഗിന്‍സ്> ഓട്ടോ ടൂള്‍സ്> ഓട്ടോടൂള്‍സ് ടെക്‌സ്റ്റ് >എന്‍ക്രിപ്ഷന്‍. ഇനി 'പാസ്‌വേഡ് എന്‍ക്രിപ്റ്റ് ടോംഗിള്‍ ചെയ്യുക' , അതിനു ശേഷം എന്‍കോഡിംഗിനായി നങ്ങള്‍ക്ക് പിന്നീട് ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു വാക്ക്യം കൊടുക്കുക.

. ഓപ്പണ്‍ വേരിയബിള്‍> വേരിയബിള്‍ സെറ്റ്. ഇനി റീനെയിം ചെയ്യുക '%EncryptedPass'നു പകരം '%attextresult()' എന്ന്.

സ്‌റ്റെപ്പ് 4: മുകളില്‍ ലിസ്റ്റ് ചെയ്ത ടാസ്‌ക് റണ്‍ ചെയ്യിപ്പിക്കുക. അതിനു ശേഷം ഡിലീറ്റ് ചെയ്യുക, കാരണം ഇനി അതിന്റെ ആവശ്യമില്ല.

. സ്‌റ്റെപ്പ് 5: ഇനിയും പുതിയ ടാസ്‌ക് സൃഷ്ടിക്കുക, നിങ്ങളുടെ സൗകര്യത്തിനായി 'ഫിങ്കര്‍പ്രിന്റ് അണ്‍ലോക്ക്' എന്ന് നല്‍കുക. ടാസ്‌ക്ക് സെറ്റ് ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

. Plugins ലേക്കു പോവുക >ഓട്ടോ ടൂള്‍സ്> ഓട്ടോടൂള്‍സ് ഡയലോഗ്. 'Fingerprint Dialoge' തിരഞ്ഞെടുക്കുക. അതിനു ശേഷം ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുക.

ടൈറ്റില്‍: പിസി ഫിങ്കര്‍പ്രിന്റ് അണ്‍ലോക്ക്

ടെസ്റ്റുകളുടെ എണ്ണം: 1

ഫെയില്‍ഡ് മെസേജ്: Error-Fingerprint not recognized

. പ്ലഗിന്‍സിലേക്ക് പോവുക> ഓട്ടോ ടൂള്‍സ്> ഓട്ടോടൂള്‍ ടെക്‌സ്റ്റ്. ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുക.

ടെക്സ്റ്റ്: %EncryptedPass

വേരിയബിള്‍ നെയിം: %Pass

ഇനി 'Encryption'ല്‍ പോയി 'Decrypt' തിരഞ്ഞെടുക്കുക. നേരത്തെ പാസ്‌വേഡ് സെക്ഷനില്‍ നല്‍കിയത് ഇവിടെ എന്‍ക്രിപ്റ്റഡ് പാസ്‌വേഡായി ഉപയോഗിക്കുക.

നാലാമത്തെ അക്കമിട്ട ബ്രൗസ് URL തിരഞ്ഞെടുക്കുക. അതിനു ശേഷം ഈ URL എഴുതുക:
ur://intent/remote:Core.Keyboard/action:press/extra:space/destination:YOURPCNAMEHERE

ടാസ്‌ക്ക്: Wait 1 second

ആറാം നമ്പര്‍ എന്ന് എഴുതിയിരിക്കുന്ന ബ്രൗസ് URL തിരഞ്ഞെടുക്കുക. അതില്‍ ഈ URL എഴുതുക:
ur://intent/remote:core.keyboard/action:text/extra:%pass/destination:YOURPCNAMEHERE

ടാസ്‌ക്: Wait 1 second

ആറാം നമ്പര്‍ എന്ന് എഴുതിയ ബ്രൗസര്‍ നമ്പര്‍ തിരഞ്ഞെടുക്കുക. അതില്‍ ഈ URL എഴുതുക.

ur://intent/remote:Core.Keyboatd/action:press/extra:enter/destination: YOURPCNAMEHERE

സ്റ്റെപ്പ് 6: എല്ലാ ബട്ടണും പ്രവര്‍ത്തിപ്പിക്കാന്‍ 'Play' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ മേല്‍ പറഞ്ഞ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായി കഴിഞ്ഞാല്‍, നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്‌കാനര്‍ ഉപയോഗിച്ച് വിന്‍ഡോസ് പിസി അണ്‍ലോക്ക് ചെയ്യാന്‍ ഒരുക്കമായി കഴിഞ്ഞിരിക്കുകയാണ്. ഈ ഘട്ടങ്ങള്‍ കുറച്ച് സങ്കീര്‍ണ്ണമായി കാണപ്പെട്ടേക്കാം. എന്നാല്‍ മുകളിലെ മാര്‍ഗ്ഗങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് നിങ്ങള്‍ക്ക് എത്തുകയും ചെയ്യാം.

More from GizBot

Best Mobiles in India

English summary
Have you ever wondered how cool it would be to unlock your Windows PC using the fingerprint scanner on your Android smartphone? Well, if you had been thinking of it before, then we should tell you that it is possible. Get to know how you can do unlock Windows PC using Android's fingerprint scanner from here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X