ഏതൊരു വിന്‍ഡോസ് 10 PC യിലും ആമസോണ്‍ അലെക്‌സ ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം..!

By GizBot Bureau
|

ആമസോണ്‍ വികസിപ്പിച്ച ഒരു ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റ് ആണ് അലെക്‌സ. ആപ്പിള്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലെക്‌സ തുടങ്ങിയ അസിസ്റ്റന്റിനെതിരെ കോര്‍റ്റാന മത്സരിക്കുകയാണ്. ഇപ്പോള്‍ ആമസോണ്‍ അലെക്‌സ ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് അതിന്റെ പ്ലാറ്റ്‌ഫോമുകളിലേക്കുളള ഡിജിറ്റല്‍ അസിസ്റ്റന്റിനെ വികസിപ്പിക്കുകയാണ്.

ഏതൊരു വിന്‍ഡോസ് 10 PC യിലും ആമസോണ്‍ അലെക്‌സ ഉപയോഗിക്കാന്‍ ഇതാ ഒരു മാര്

അതിന്റെ ഭാഗമായി ആമസോണ്‍ അലെക്‌സ വിന്‍ഡോസ് 10 ലേക്കും കൊണ്ടു വരും. ഇത് കൊര്‍ടാനയുമായി പ്രവര്‍ത്തിച്ച് വളരെ മികച്ച അനുഭവം നല്‍കും. തുടക്കത്തില്‍ ആമസോണ്‍ അലെക്‌സ വിന്‍ഡോസ് 10 ഉപകരണമായ എച്ച്പി, ലെനോവോ, അസ്യൂസ്, ഏസര്‍ എന്നിവയിലാകും.

ആമസോണ്‍ അലെക്‌സ പിന്തുണയുളള ഉപകരണങ്ങളുടെ ലിസ്റ്റില്‍ നിങ്ങളുടെ ഉപകരണം ഇല്ലെങ്കില്‍, എന്നാല്‍ ആമസോണ്‍ അലെക്‌സ നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിനൊരു മാര്‍ഗ്ഗം ഞങ്ങള്‍ ഇവിടെ പറയുകയാണ്. അതായത് വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ലാപ്‌ടോപ്പ് ആയാല്‍ കൂടിയും ഈ ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്ക് ഉപയോഗിക്കാം.


ഇതില്‍ ആവശ്യമുളളത്:

. വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പ്

. ഇന്റര്‍നെറ്റ് കണക്ടിവിറ്റി

. ആമസോണ്‍ ലോഗിന്‍ ഐഡി/ പാസ്‌വേഡ്

. എല്ലാ വിന്‍ഡോസ് 10 അപ്‌ഡേറ്റുകളും ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. മൈക്രോസോഫ്റ്റ് വെബ്‌സൈറ്റില്‍ നിന്നോ വിന്‍ഡോസ് അപ്‌ഡേറ്റില്‍ നിന്നോ 'Net Framework 4.7.2' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. ഭാഷ ക്രമീകരണങ്ങള്‍ ഇംഗ്ലീഷ് US ലേക്ക് മാറ്റുക. കാരണം ഇപ്പോള്‍ വിന്‍ഡോസിനായുളള അലെക്‌സ യുഎസ് ഇംഗ്ലീഷ് മാത്രമേ പിന്തുണയ്ക്കുകയുളളൂ.


എങ്ങനെ ആമസോണ്‍ അലെക്‌സ വിന്‍ഡോസ് 10 പിസിയില്‍ ഉപയോഗിക്കാമെന്നു നോക്കാം.

1. വിന്‍ഡോസ് 10നായി ആമസോണ്‍ അലെക്‌സ ഡൗണ്‍ലോഡ് ചെയ്യുക.

2. ഇന്‍സ്റ്റാളര്‍ റണ്‍ ചെയ്യുക, അതിനു ശേഷം സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക.

3. ഇനി 'Smart Menu' തുറന്ന് അലെക്‌സ ആപ്പ് തുറക്കുക.

4. Contine ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിബന്ധനകളും വ്യവസ്ഥകളും സ്വീകരിക്കുക.

5. പിസി ക്രമീകണങ്ങളില്‍ അലെക്‌സ കോണ്‍ഫിഗര്‍ ചെയ്യുക, അതിനു ശേഷം കമ്പ്യൂട്ടറില്‍ പ്രവേശിക്കുന്നതിനായി ആപ്ലിക്കേഷന്‍ സമാരംഭിക്കുകയും അപ്പ് ശബ്ദങ്ങള്‍ അനുവദിക്കുകയും ചെയ്യുക (ഇവ സ്‌ക്രീനില്‍ പരിശോധിച്ച് ഉറപ്പാക്കുക). അതിനു ശേഷം 'Finish Setup' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

6. ഇനി നിങ്ങളുടെ ആമസോണ്‍ അക്കൗണ്ട് വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

7. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമുളള രീതിയില്‍ ആമസോണ്‍ അലെക്‌സ ഉപയോഗിക്കാന്‍ കഴിയും.

iOS 12 പബ്ലിക്ക് ബീറ്റ എങ്ങനെ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഇൻസ്റ്റാൾ ചെയ്യാം?iOS 12 പബ്ലിക്ക് ബീറ്റ എങ്ങനെ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഇൻസ്റ്റാൾ ചെയ്യാം?

Best Mobiles in India

Read more about:
English summary
ആമസോണ്‍ വികസിപ്പിച്ച ഒരു ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റ് ആണ് അലെക്‌സ. ആമസോണ്‍ അലെക്‌സ ഇനി വിന്‍ഡോസ് 10ലും ഉപയോഗിക്കാം.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X