പ്രീപെയ്ഡ് മൊബൈൽ റീചാർജിനായി ആമസോൺ പേ ഉപയോഗിക്കുന്ന വിധം

Posted By: Jibi Deen

യുഎസ് അടിസ്ഥാനത്തിലുള്ള ഓൺലൈൻ റീട്ടെയ്ൽ ഭീമൻ ആമസോൺ ഇന്ത്യയിലെ വെബ്സൈറ്റിൽ മറ്റൊരു സവിശേഷത കൂടി ചേർത്തിട്ടുണ്ട്. ഇത് പ്രീപെയ്ഡ് മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഇപ്പോളത്, തിരഞ്ഞെടുക്കുന്ന ഓപ്പറേറ്ററുകളിൽ പ്രീപെയ്ഡ് റീചാർജുകൾ മാത്രമുള്ള ബീറ്റാ മോഡിലാണ്. ഇത് അപ്ലിക്കേഷനായും വെബിലും ലഭ്യമാണ്.

പ്രീപെയ്ഡ് മൊബൈൽ റീചാർജിനായി ആമസോൺ പേ ഉപയോഗിക്കുന്ന വിധം

ആമസോൺ പേ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ റീചാർജ് ചെയ്യാൻ കഴിയും, ലഭ്യമായ മറ്റ് ഇലക്ട്രോണിക് വാലറ്റുകൾക്ക് സമാനമാണ് ആമസോൺ വഴിയുള്ള പേയ്മെന്റ് സേവനവും.

ആമസോൺ ഇന്ത്യയ്ക്ക് പുറമെ , ഓൺലൈൻ ഭക്ഷണം ഓർഡറിങ്, ബസ് ടിക്കറ്റുകൾ, സിനിമാ ടിക്കറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ പങ്കാളി വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി ആമസോൺ പേ ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ മൊബൈൽ പ്രീപെയ്ഡ് നമ്പർ റീചാർജ് ചെയ്യാനായി ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക.

പ്രീപെയ്ഡ് മൊബൈൽ റീചാർജിനായി ആമസോൺ പേ ഉപയോഗിക്കുന്ന വിധം

സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലിൽ ആമസോൺ ആപ്ലിക്കേഷൻ തുറക്കുക.

സ്റ്റെപ് 2: നിങ്ങളുടെ അക്കൗണ്ട് വിഭാഗത്തിലേക്ക് നയിക്കുന്നതിന് മുകളിൽ ഇടത് വശത്തുള്ള മൂന്ന് ഹൊറിസോണ്ടൽ വരികളെ ടാപ്പുചെയ്യുക.

പ്രീപെയ്ഡ് മൊബൈൽ റീചാർജിനായി ആമസോൺ പേ ഉപയോഗിക്കുന്ന വിധം

സ്റ്റെപ്പ് 3: ഇനി ആ മെനുവിൽ, നിങ്ങളുടെ Amazon Pay ബാലൻസ് എന്നതിലേക്ക് പോവുക.

സ്റ്റെപ്പ് 4: നിങ്ങൾ ആ പേജിലാണെങ്കിൽ മൊബൈൽ റീചാർജ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5: അതിനുശേഷം ഓപ്പറേറ്ററിനൊപ്പം മൊബൈൽ നമ്പറും കൂടാതെ, റീചാർജിന്റെ തുകയും നൽകുക. നിങ്ങളുടെ Amazon Pay ബാലൻസിൽ നിന്ന് ഈ തുക ഓട്ടോമാറ്റിക്കായി കുറയ്ക്കും. നിങ്ങൾക്ക് റീചാർജ് പ്ലാനുകൾ ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്.

ജിയോക്ക് തിരിച്ചടി: 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

English summary
U.S-based online retail giant Amazon in India has added another feature to its website that allows you to recharge the prepaid mobile numbers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot