ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ വൈ-ഫൈ മോഡം ആക്കാം?

Written By:

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും ഉണ്ടാകില്ല. ഒട്ടനേകം സവിശേഷതകളാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണില്‍.

നിങ്ങള്‍ക്കു തന്നെ ആന്‍ഡ്രോയിഡ് ഫോണില്‍ പല കാര്യങ്ങളും ചെയ്യാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ചില സ്റ്റെപ്പുകള്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിനെ നിങ്ങള്‍ക്ക് ഒരു വൈഫൈ മോഡമായി മാറ്റാം.

ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ വൈ-ഫൈ മോഡം ആക്കാം?

അങ്ങനെ ഒന്നിലധിം കമ്പ്യൂട്ടറുകളിലോ മൊബൈലുകളിലോ ഒരേ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

അതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ മോഡമായി ഉപയോഗിക്കാന്‍ പോകുന്ന ആന്‍ഡ്രോയിഡ് ഫോണിന്റെ സെറ്റിങ്ങ്‌സില്‍ പോകുക.

സ്‌റ്റെപ്പ് 2

അതിനു ശേഷം വയര്‍ലെസ് ആന്റ് നെറ്റ്‌വര്‍ക്ക് മെനുവില്‍ തെറ്റനിങ്ങ് ആന്‍ഡ് പോര്‍ട്ടബിള്‍ ഹോട്ടസ്‌പോട്ട് (Tethering and Portable hotspot) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

തെറ്ററിങ്ങ് ആന്റ് പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ട് എന്ന മെനു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വയര്‍ലെസ് ആന്റ് നെറ്റ്‌വര്‍ക്ക് മെനുവിനു താഴെ കാണുന്ന 'More Settings' ല്‍ കാണുന്ന പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ടില്‍ ലോങ്ങ് പ്രസ് ചെയ്യുമ്പോള്‍ അത് തുറക്കും.

സ്‌റ്റെപ്പ് 4

അങ്ങനെ ലോങ്ങ് പ്രസ് ചെയ്യുമ്പോള്‍ 'അലോ ഓള്‍ ഡിവൈസസ് ടു കണക്ട്' എന്നത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 5

തിരഞ്ഞെടുത്തതിനു ശേഷം അതിനു താഴെയായി Configure കാണാം.അത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 6

നെറ്റ്‌വര്‍ക്ക് SSD എന്നതിനു താഴെയായി നിങ്ങളുടെ മോഡത്തിന്റെ പേരു നല്‍കാം. അതിനു താഴെയായി പാസ്‌വേഡും നല്‍കാം.

സ്‌റ്റെപ്പ് 7

നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കേണ്ടത്, ഇന്റര്‍നെറ്റ് കണക്ട് ചെയ്യേണ്ട മൊബൈലിലും കമ്പ്യൂട്ടറിലും ഈ പാസ്‌വേഡ് തന്നെ നല്‍കണം.

സ്‌റ്റെപ്പ് 8

ഇനി പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ട് ഇനേബിള്‍ അല്ലെങ്കില്‍ ആക്റ്റിവേറ്റ് ആക്കുക. ഇപ്പോള്‍ നിങ്ങളുടെ മോഡം റെഡിയായി.

സ്റ്റെപ്പ് 9

നിങ്ങള്‍ മോഡം ആയി ഉപയോഗിക്കുന്ന മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This is a simple and easy step to use your Android Phone as a Modem to run Internet on Your Computer by Wi-Fi hotspot, Bluetooth, USB cable (Tethering).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot