ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!

Written By:

ഇപ്പോള്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവരായി ആരും തന്ന ഇല്ലന്നു പറയാം. കയ്യില്‍ നിന്നും പണം കൊടുക്കാതെ തന്നെ അത്യാവശ്യത്തിന് പണം ഉപയോഗിക്കാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ കൊണ്ടു സാധിക്കുന്നു. ക്രഡിറ്റ് കാര്‍ഡുകള്‍ വഴി പലിശ ഇല്ലാതെ പണം കടം എടുക്കാം എന്നതിനാല്‍ പലരും ക്രഡിറ്റ് കാര്‍ഡുകള്‍ എടുക്കാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡിലെ പണം ഒരു നിശ്ചിത കാലത്തിനുളളില തിരിച്ചടച്ചില്ല എങ്കില്‍ പലശ വന്‍ തുകയായി മാറും. എന്നാല്‍ ഡബിറ്റ് കാര്‍ഡിന് ഇതൊന്നും തന്നെ ബാധകമല്ല.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ നിന്നും വാര്‍ഷിക ഫീസ് ഈടാക്കുന്നു

ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതിനാല്‍ ബാങ്കുകള്‍ പ്രതിവര്‍ഷം വാര്‍ഷിക ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പല ബാങ്കുകളും ആദ്യ വര്‍ഷം മാത്രം ഈ ഫീസ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഈ ഫീസ് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷേ ഫീസ് കുറച്ചു നല്‍കാന്‍ ബാങ്കുകാരോടു നിങ്ങള്‍ക്ക് അപേക്ഷിക്കാം.

വാര്‍ഷിക പലിശ നിരക്ക് (Annual percentage rate-APR)

നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡു വഴി എടുത്ത പണം അടയ്ക്കാന്‍ വയ്കുകയാണെങ്കില്‍ ഇതെല്ലാം കൂടി ചേര്‍ത്ത് നിങ്ങളെ തേടി ഒരു ബില്ല് വരുന്നതാണ്. ഇതിനെ പറയുന്ന പേരാണ് വാര്‍ഷിക പലിശ നിരക്ക്. ഇത് ചിലപ്പോള്‍ വലിയൊരു തുകയായി മാറിയേക്കാം. എന്നാല്‍ ഇതു കൂടാതെ കൃത്യ സമയത്തു തന്നെ പണം അടച്ചില്ല എങ്കില്‍ ലേറ്റ് പേയ്‌മെന്റെ് എന്നു പേരിലും പണം അടയ്‌ക്കേണണ്ടി വരും.

ക്രഡിറ്റ് ലിമിറ്റ് / ക്യാഷ് ലിമിറ്റ്

ക്രഡിറ്റ് കാര്‍ഡില്‍ സാധാരണയായി കേള്‍ക്കുന്ന ഒരു പേരാണ് ക്രഡിറ്റ് ലിമിറ്റും ക്യാഷ് ലിമിറ്റും. ക്രഡിറ്റ് കാര്‍ഡില്‍ ഉപയോഗിക്കാവുന്ന പരമാവധി പരിധിയാണ് ക്രഡിറ്റ് ലിമിറ്റ്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും പണമായി പിന്‍വലിക്കാവുന്നതിന്റെ പരിധിയാണ് ക്യാഷ് ലിമിറ്റ്.

കാര്‍ഡ് വേരിഫിക്കേഷന്‍ വാല്യൂ (CVV)

ഓണ്‍ലൈനില്‍ കൂടി വാങ്ങുമ്പോള്‍ സിസിവി നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടാറിണ്ട്. ക്രഡിറ്റ് കാര്‍ഡിന്റെ പിന്‍ വശത്തു കാണുന്ന മൂന്നക്ക സംഖ്യയാണ് സിസിവി. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ഈ കാര്‍ഡ് വേരിഫിക്കേഷന്‍ നമ്പര്‍ അത്യാവശ്യമാണ്. ബില്‍ എന്നാണോ തയ്യാറാക്കുന്നത് അവസമാണ് ബില്ലിങ്ങ് ഡേറ്റായി പരിഗണിക്കുന്നത്. അതില്‍ ഡ്യൂ ഡേറ്റും നല്‍കിയിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It’s important that you use credit the right way to build and maintain a good credit score.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot