ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം?

Written By:

ഫേസ്ബുക്ക് എന്ന മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ലന്നു പറയാം. ഫേസ്ബുക്ക് വഴി നമുക്ക് സുഹൃത്തുക്കളെ കണ്ടെത്താനും അതു വഴി അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്നു.

എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ ഫേസ്ബുക്ക് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുന്ന കാര്യം. എന്നാല്‍ നിങ്ങളുടെ ചില സുഹൃത്തുക്കളുമായി ബന്ധം നിലനിര്‍ത്താന്‍ അവര്‍ക്ക് വേറെ പ്ലാറ്റ് ഫോം ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അങ്ങനെയായാല്‍ നിങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എങ്ങനെ നിങ്ങള്‍ അവരുമായി കോണ്ടാക്ട് ചെയ്യും?

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം?

എന്നാല്‍ അതിനെ കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യം വരുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെങ്കിലും ഫേസ്ബുക്ക് സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് ആശയവിനിമയം നടത്താം.

അതിനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

#1. ഫേസ്ബുക്ക് 'ഡീആക്ടിവേറ്റ് അക്കൗണ്ട്' തുറന്ന് താഴോട്ട് സ്‌ക്രോള്‍ ചെയ്യുക.

#2. ഏറ്റവും താഴെ നിങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ കാണാം, അതായത് ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്താലും ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം എന്ന്. എന്നാല്‍ അതില്‍ ഒന്നും ചെയ്യരുത്.
#3. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'ഡീആക്ടിവേറ്റ്' എന്നതില്‍ ഹിറ്റ് ചെയ്യുക.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ആകുകയും നിങ്ങള്‍ അടുത്ത് ലോഗിന്‍ ചെയ്യുന്നതു വരെ ഫേസ്ബുക്ക് ഡാറ്റകള്‍ സുരക്ഷിതമാവുകയും ചെയ്യും.

ഇനി ഫേസ്ബുക്ക് മെസഞ്ചര്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ തുറക്കാം അല്ലെങ്കില്‍ വെബ്‌സൈറ്റു വഴി പിസിയില്‍ ലോഗിന്‍ ചെയ്യാം. ഇതു വഴി നിങ്ങളുടെ ചാറ്റുകള്‍ തുടര്‍ന്നു കൊണ്ടു പോകാം.

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം?

ഇതു വരേയും നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല, എന്നിരുന്നാലും ഫേസ്ബുക്ക് മെസഞ്ചര്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാം. അത് എങ്ങനെയെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യുക.

#2

ആപ്പ് തുറന്ന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ചേര്‍ക്കുക.

#3

'Continue' എന്നതില്‍ ടാപ്പ് ചെയ്യുക.

#4

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കാനായി എസ്എംഎസ് വഴി ഒരു കോഡ് ലഭിക്കുന്നതാണ്.

#5

ഒരിക്കല്‍ നിങ്ങളിതു ചെയ്തു കഴിഞ്ഞാല്‍ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറിനെ ബന്ധപ്പെടുത്തി അവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You can chat via FB after deactivating account.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot