ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

By Archana V
|

ഏറെ നാളുകള്‍ക്ക് ശേഷം ആപ്പിള്‍ ഫയലുകള്‍ കാണുന്നതിനും ക്രമീകരിക്കുന്നതിനും ആയി ഒരു ആപ്പ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാക് ഒഎസിലെ ഫൈന്‍ഡര്‍ പോലെ ഇപ്പോള്‍ ഐഒഎസില്‍ ഫയല്‍സ് ഉണ്ട്.

ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

ഇത് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഐക്ലൗഡിലെയും ക്ലൗഡ് അധിഷ്ഠിത സംഭരകരിലെയും ഫയലുകള്‍ കാണുകയും ക്രമീകരിക്കുകയും ചെയ്യാം.ഫയലുകളുടെ പ്രിവ്യു, സ്‌റ്റോര്‍, ഷെയര്‍ തുടങ്ങി പലതും ഇതിലൂടെ സാധ്യമാകും.

പ്രയോജനപ്രദമായ രീതിയില്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കാനുള്ള ചില വഴികളാണ് താഴെ പറയുന്നത്

തേര്‍ഡ് പാര്‍ട്ടി ആപ്പ് കൂട്ടിചേര്‍ക്കാം

തേര്‍ഡ് പാര്‍ട്ടി ആപ്പ് കൂട്ടിചേര്‍ക്കാം

നിങ്ങളുടെ എല്ലാ ഡിവൈസിലെയും എല്ലാ ഫയലുകളും ആക്‌സസ് ചെയ്യുന്നതിന് ബോക്‌സ്, ഡ്രോപ്‌ബോക്‌സ്, വണ്‍ഡ്രൈവ് ഉള്‍പ്പടെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ കൂട്ടിചേര്‍ക്കാന്‍ ഇത് അനുവദിക്കും.

തേര്‍ഡ് പാര്‍ട്ടി ക്ലൗഡ് ആപ്പ് കൂട്ടിചേര്‍ക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍

സ്റ്റെപ് 1

ആദ്യം തേര്‍ഡ് പാര്‍ട്ടി ക്ലൗഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്‌റ്റെപ് 2

ഫയല്‍സ് ആപ്പില്‍ പോവുക

സ്‌റ്റെപ് 3

ലൊക്കേഷന്‍സില്‍ നിന്നും എഡിറ്റ് ക്ലിക് ചെയ്യുക

സ്റ്റെപ് 4

ഫയല്‍സ് ആപ്പില്‍ ഉപയോഗിക്കേണ്ട തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ ടോഗിള്‍ ഓണ്‍ ചെയ്യുക

സ്‌റ്റെപ് 5

Done ക്ലിക് ചെയ്യുക

ഫയല്‍ ക്രമീകരിക്കുക

ഫയല്‍ ക്രമീകരിക്കുക

ഐക്ലൗഡ് ഡ്രൈവിലെ ഫയലുകള്‍ ശരിയായ രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ ഡിവൈസില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഐക്ലൗഡ് ഡ്രൈവ് ഉപയോഗിക്കുന്ന മറ്റ് ഡിവൈസുകളിലെ എഡിറ്റ് സ്വയമേവ അപേഡേറ്റ് ചെയ്യപ്പെടും.

ഇന്‍സ്‌റ്റഗ്രാമില്‍ ലൈവ്‌സ്‌ട്രീമിനിടയിലും ഇനി പങ്ക്‌ ചേരാംഇന്‍സ്‌റ്റഗ്രാമില്‍ ലൈവ്‌സ്‌ട്രീമിനിടയിലും ഇനി പങ്ക്‌ ചേരാം

ഫയല്‍ ഷെയര്‍ ചെയ്യുക

ഫയല്‍ ഷെയര്‍ ചെയ്യുക

ഐക്ലൗഡില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഏത് ഫയലിന്റെയും ലിങ്ക് ഫയല്‍ ആപ്പില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയക്കാം. അതിനായി ആദ്യം ഫയല്‍ സെലക്ട് ചെയ്യുക അതിന് ശേഷം ഷെയര്‍ ഐക്കണില്‍ ക്ലിക് ചെയ്യുക.

എയര്‍ഡ്രോപ്, മെസ്സേജസ്, മെയില്‍, ഷെയേര്‍ഡ് നോട്ട് തുടങ്ങിവിവിധ ഓപ്ഷനുകള്‍ വഴി നിങ്ങള്‍ക്ക് ഫയല്‍ സെന്‍ഡ് ചെയ്യാം. ഇതിന് പുറമെ മെസ്സെജ്, മെയില്‍, ഒരു ലിങ്കിന്റെ കോപ്പി , പേസ്റ്റ് എന്നിവയിലൂടെ സഹകരിക്കുന്നതിന് സുഹൃത്തുക്കളെ ക്ഷണിക്കാനും കഴിയും.

ഫയല്‍ ഡിലീറ്റ് ചെയ്യുക

ഫയല്‍ ഡിലീറ്റ് ചെയ്യുക

ഡിലീറ്റ് ഐക്കണില്‍ ക്ലിക് ചെയ്തു കൊണ്ട് നിങ്ങള്‍ക്ക് ഒരു ഫയല്‍ വളരെ എളുപ്പം ഡിലീറ്റ് ചെയ്യാം. ഇത് ചെയ്യുന്നതിന് മുമ്പ് ഫയല്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണന്ന് ഉറപ്പ് വരുത്തണം. ഒരു ഡിവൈസിലെ ഐക്ലൗഡ് ഡ്രൈവ് ഫോള്‍ഡറില്‍ നിന്നും ഫയലുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ മറ്റ് ഡിവൈസുകളില്‍ നിന്നും ഇത് ഡിലീറ്റ് ആകും.

ഐക്ലൗഡില്‍ നിന്നും ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ റീസെന്റ്‌ലി ഡിലീറ്റഡ് ഫോള്‍ഡറിലേക്ക് ആണ് ഇത് പോകുന്നത്. ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് ഈ ഫയല്‍ വീണ്ടും ആവശ്യമുണ്ടെങ്കില്‍ 30 ദിവസത്തിനകം തിരിച്ചെടുക്കാം.

അതിനായി Locations ലെ Recently Deleted ല്‍ പോവുക, തിരിച്ചെടുക്കേണ്ട ഫയല്‍ സെലക്ട് ചെയ്ത് എടുക്കുക.

Best Mobiles in India

Read more about:
English summary
After a long time, Apple has decided to introduce an app to view, manage, and organize your files. Below are some of the way you can use the Files app to your advantage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X