Home
How to

ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും എങ്ങനെ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം?

By Gizbot Bureau

ഗൂഗിളിന്റെ വോയിസ് കണ്ട്രോള്‍ സംവിധാനമാണ് ഗൂഗിള്‍ അസിസ്റ്റന്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്.

ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും എങ്ങനെ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം

ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചറുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സാങ്കേതിക ലോകത്തെ അത്ഭുതപ്പെടുത്തുയാണ്. ഗൂഗിളിന്റെ ഡ്യുപ്ലക്‌സ് (Google Duplex) എന്ന സാങ്കേതിക വിദ്യയാണ് മനുഷ്യരോട് മനുഷ്യനു സമാനമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനെ പ്രാപ്തമാക്കുന്നത്.

ആപ്പിളിന്റെ സിരിയും, മൈക്രോസോഫ്റ്റിന്റെ കൊര്‍ടാനയും ആമസോണിന്റെ അലെക്‌സയും പോലെയാണ് ഗൂഗിള്‍ അസിസ്റ്റന്റിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമല്ല, കൂടാതെ IoT ഉപകരണങ്ങളായ സ്മാര്‍ട്ട് ടിവികള്‍, റഫ്രജറേറ്ററുകള്‍, സ്മാര്‍ട്ട്‌സ്പീക്കറുകള്‍ എന്നീ ഉപകരണങ്ങളില്‍ ലഭ്യമാണ്.

സര്‍ച്ച് ചെയ്യല്‍ മാത്രമല്ല ഗൂഗിള്‍ അസിസ്റ്റന്റ് ചെയ്യുന്നത്, ലെറ്റ് ഓഫ്/ ഓണ്‍ ചെയ്യാനും, വൈഫൈ ഓഫ്/ ഓണ്‍ ചെയ്യാനും അങ്ങനെ വോയിസ് കമാന്റ് ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും.

ഇത്രയും കേട്ടപ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലും ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കണമെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നതാണ്.

നമുക്ക് നോക്കാം, എങ്ങനെ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്ന്...

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്

#1. ഗൂഗിള്‍ അസിസ്റ്റന്റ് സജീവമാക്കാന്‍ ഹോം ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.

#2. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നതിന് 'Agree' യില്‍ ടാപ്പ് ചെയ്യുക.

#3. ഇനി വോയിസ് കമാന്റ് സജീവമാക്കുക, തുടര്‍ന്ന് 'Continue' ടാപ്പ് ചെയ്യുക, അതിനു ശേഷം അടുത്ത സ്‌ക്രീനില്‍ Ok Google ടോഗിള്‍ ചെയ്യുക.

#4. ഒരിക്കല്‍ ഇതു ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറായിരിക്കും ഗൂഗിള്‍ അസിസ്റ്റന്റ്.

ഐഫോണ്‍/ ഐപാഡ് ഉപയോക്താക്കള്‍ക്ക്

#. ആദ്യം ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പ് തുറക്കുക.

#2. ആപ്പില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

#3. 'OK Google detection' എന്ന ഓപ്ഷന്‍ ടേണ്‍ ഓണ്‍ ചെയ്യുക.

#4. ഇപ്പോള്‍ ആപ്ലിക്കേഷന്‍ 'Ok google', 'Hey google' എന്നീ കമാന്‍ഡുകള്‍ നാല് പ്രാവശ്യം ചോദിക്കും.

#5. മേല്‍ പറഞ്ഞ ഘട്ടങ്ങള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, ഗൂഗിള്‍ അസിസ്റ്റന്റ് സജീവമാക്കാനായി 'Ok Google' ഉപയോഗിക്കാവുന്നതാണ്.

ശബ്ദ പൊരുത്തപ്പെടല്‍ (Voice matching) എങ്ങനെ സജ്ജമാക്കാം?

ശബ്ദ പൊരുത്തപ്പെടല്‍ ഫീച്ചര്‍ ഓണായാല്‍, അപ്രതീക്ഷിതമായി ആപ്ലിക്കേഷനുകള്‍ സജീവമാക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളെ അനുവദിക്കും. ഈ സവിശേഷത ഉപയോഗിച്ച് ഗൂഗിളിന് നിങ്ങളുടെ ശബ്ദം തിരിച്ചറിയാനും ആപ്ലിക്കേഷനെ പ്രവര്‍ത്തനക്ഷമമാക്കാനും കഴിയും.

ശബ്ദം പൊരുത്തപ്പെടല്‍ ഫീച്ചര്‍ സജ്ജീകരിക്കുന്നതിന് ചുവടെ കൊടുക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക.

#1. ആദ്യം ഗൂഗിള്‍ ആപ്പിലേക്കു പോകുക. ഇവിടെ ആപ്പിന്റെ ചുവടെ വലതു കോണില്‍ കാണുന്ന മൂന്നു തിരശ്ചീന ബാറുകളില്‍ ടാപ്പ് ചെയ്യുക.


#2. സെറ്റിംഗ്‌സില്‍ നിന്നും ഗൂഗിള്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ നിന്നും ടാപ്പു ചെയ്യുക, അതിനു ശേഷം വീണ്ടും സെറ്റിംഗ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

#3. ഫോണ്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്ത ശേഷം 'OK google detection'ന്‍ ടേണ്‍ ഓണ്‍ ചെയ്യുക.

#4. അതിനു ശേഷം ആപ്ലിക്കേഷന്‍ 'OK Google', 'Hey Google' കമാന്‍ഡുകള്‍ നാല് തവണ ഉപയോഗിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും.

#5. ഇതു കഴിഞ്ഞാല്‍ 'Done' എന്നതില്‍ ടാപ്പ് ചെയ്ത് വോയിസ് സേവ് ചെയ്യാവുന്നതാണ്.

#6. ഇതു കൂടാതെ വോയിസ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് അനുവദിക്കുന്നതിന്, വോയിസ് മാച്ച് ഓപ്ഷനോടെ അണ്‍ലോക്ക് ഓണാക്കുക.

Best Mobiles in India

English summary
How to use Google Assistant on your Mobile
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X