ഗൂഗിൾ ക്രോം ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!
കംപ്യൂട്ടർ ആയാലും വേണ്ടിയില്ല, സ്മാർട്ഫോൺ ആയാലും വേണ്ടിയില്ല, ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. പല പ്രത്യേകതകളും കൊണ്ട് ഈ ബ്രൗസർ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ ഇവിടെ നമ്മൾ അറിയാതെ പോകുന്ന ഒരുപാട് സൗകര്യങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് ക്രോം. അത്തരത്തിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഇവിടെ.

സവിശേഷതകൾ അനവധി
നമ്മുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം പല സൗകര്യങ്ങളും സവിശേഷതകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. എളുപ്പം ലോഡ് ചെയ്യാനും അല്പമധികം ഡാറ്റ ലാഭിക്കാനുമടക്കം ഇത്തരത്തിലുള്ള പല സൗകര്യങ്ങളും ഗൂഗിൾ ക്രോം ആപ്പിൽ ഉണ്ടെന്നതിനാൽ അവ ഉപയോഗിച്ചു നോക്കുന്നത് എന്തുകൊണ്ടും ഗുണകരവും ക്രോമിലൂടെ വേഗത്തിൽ ബ്രൗസ് ചെയ്യാൻ സാധിക്കുന്നതുമാണ്. അത്തരത്തിൽ ഗൂഗിൾ ക്രോം വേഗത്തിൽ ലോഡ് ചെയ്യാനായി എന്തെല്ലാം ചെയ്യണം എന്നതാണ് ഇവിടെ പറയാൻ പോകുന്നത്.

ഇന്റർനെറ്റ് ലാഭിക്കാം
ആൻഡ്രോയ്ഡ് ഒഎസിന് വേണ്ടിയുള്ള ഗൂഗിൾ ക്രോം ആപ്പിലുള്ള ഏറ്റവും വലിയ ഒരു മെച്ചവും സൗകര്യവുമാണിത്. നമ്മുടെ ഇന്റർനെറ്റ് പരിധിയുള്ളതാണെങ്കിലോ അല്ലെങ്കിൽ വേഗത കുറവാണെങ്കിലോ എളുപ്പം ഫയലുകൾ ലോഡ് ചെയ്യാൻ സാധിക്കുന്ന അതിന് സഹായകരമായ ഒരു ഓപ്ഷൻ ആണിത്.ക്രോമിൽ സെറ്റിങ്സിൽ കയറിയാൽ ഡാറ്റ സേവർ നിങ്ങൾക്ക് കാണാൻ സാധിക്കും. ആവശ്യമുള്ള സെറ്റിങ്ങ്സുകൾ മാറ്റം വരുത്തുകയും ചെയ്യാം.

ഒഴിവാക്കേണ്ടത്..
ഇവിടെ മറ്റേതൊരു ആൻഡ്രോയ്ഡ് ആപ്പിനെയും പോലെ കാഷെ പരമാവധി നീക്കം ചെയ്യുക എന്നത് ആപ്പിന്റെ വേഗമേറിയ പ്രവർത്തനത്തെ സഹായിക്കും. അതിനായിസെറ്റിങ്സിൽ ആപ്പ്സ് ഓപ്ഷനിൽ കയറി ക്രോം ക്ലിക്ക് ചെയ്ത് അതിൽ 'ക്ലിയർ കാഷെ' ഓപ്ഷൻ ഉണ്ടാകും. അത് ക്ലിക്ക് ചെയ്താല അനാവശ്യമായി ലോഡ് ചെയ്ത കാഷെ എല്ലാം തന്നെ പോകുന്നതായിരിക്കും.

ആവശ്യമുള്ള വെബ്സൈറ്റുകൾ ലോഡ് ചെയ്തുവെക്കാം..
ഈയടുത്തായി ആൻഡ്രോയ്ഡ് ആപ്പിൽ ഗൂഗിൾ ക്രോം അവതരിപ്പിച്ച ഒരു സവിശേഷതയാണ് നിങ്ങൾക്ക് വേണ്ടി തനിയെ ലോഡ് ചെയ്യപ്പെടുന്ന വെബ്സൈറ്റ് ലിങ്കുകൾ. നിങ്ങൾ സ്ഥിരമായി കയറുന്നതും നിങ്ങളുടെ പ്രിയപ്പെട്ടതുമായ വെബ്സൈറ്റുകൾ പുറത്തുവിടുന്ന പുതിയ വാർത്തകളും വിശേഷങ്ങളും അടങ്ങിയ പേജുകൾ ഗൂഗിൾ ക്രോം തന്നെ തനിയെ ലോഡ് ചെയ്ത് വെക്കും. അല്പം ഡാറ്റ അധികം ചിലവാക്കുന്നത് പ്രശ്നമില്ലെങ്കിൽ ഇവയെല്ലാം തന്നെ തനിയെ ലോഡ് ചെയ്യുന്നത് ഓൺ ചെയ്തുവെക്കാം.

ഹോം സ്‌ക്രീനിൽ നിന്നും ബ്രൗസറിലേക്ക്..
ഹോം സ്ക്രീൻ ഷോർട്ട്കട്ടുകൾ ഉണ്ടാക്കുക എന്നത് ഏറെ ഉപകാരപ്രദമായ മറ്റൊരു കാര്യമാണ്. നിങ്ങൾ സ്ഥിരമായി കയറുന്ന നിങ്ങൾക്ക് ഇപ്പോഴും എടുക്കേണ്ട വെബ്സൈറ്റുകളുടെ ഷോർട്ട്കട്ടുകൾ ഹോം സ്‌ക്രീനിൽ നിങ്ങൾക്ക് എത്തിക്കാൻ സാധിക്കും. ഇതിലൂടെ നേരിട്ട് ആ വെബ്‌സൈറ്റിലേക്ക് പോകുമ്പോൾ അല്പം വേഗതയും ഒപ്പം ഡാറ്റ ലാഭവും നിങ്ങൾക്ക് ലഭിക്കും. ഇതുകൂടാതെ മറ്റനവധി സൗകര്യങ്ങൾ കൂടെ ഈ ബ്രൗസറിനെ കുറിച്ച് പറയാനുണ്ട്. അവ വരും ദിവസങ്ങളിലായി ഇവിടെ നിന്നും പരിചയപ്പെടാം.


Click it and Unblock the Notifications








