'ഗൂഗിള്‍ ആര്‍ട്ട് & കള്‍ച്ചര്‍ സെല്‍ഫി ആപ്പ്' പുതിയ സവിശേഷതയുമായി, എങ്ങനെ ഉപയോഗിക്കാം?

Posted By: Samuel P Mohan

ഗൂഗിള്‍ തങ്ങളുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ആപ്പില്‍ പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തു. ഈ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാനും അത് അപ്‌ലോഡ് ചെയ്ത് ലോകമെമ്പാടുമുളള നിരവധി ആര്‍ട്ട് മ്യൂസിയങ്ങളുമായി പൊരുത്തപ്പെടുത്താനും സഹായിക്കുന്നു.

'ഗൂഗിള്‍ ആര്‍ട്ട് & കള്‍ച്ചര്‍ സെല്‍ഫി ആപ്പ്' പുതിയ സവിശേഷതയുമായി

ഗൂഗിളിന്റെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ആപ്ലിക്കേഷന്‍ ഒരു വര്‍ഷത്തിലധികം നീണ്ടപ്പോള്‍ ഈ പുതിയ ഫീച്ചര്‍ വൈറലാകാന്‍ അധികം സമയം വേണ്ട. ഉപഭോക്താക്കള്‍ക്ക് അവരുടെ സെല്‍ഫികള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പങ്കിടാം.

ഇപ്പോള്‍ നിങ്ങളില്‍ അധികം പേരും ഈ ആപ്ലിക്കേഷന്‍ പരീക്ഷിക്കാന്‍ ആവേശഭരിതരായിരിക്കും. എന്നാല്‍ ഒന്നു നിങ്ങള്‍ അറിയേണ്ടതുണ്ട്. ഒരു പരീക്ഷണാത്മക പതിപ്പ് എന്ന നിലയില്‍ യുഎസ്‌ലുളള ഉപഭോക്താക്കള്‍ക്കു മാത്രമേ നിലവില്‍ ഈ സവിശേഷത ഉപയോഗിക്കാന്‍ സാധിക്കൂ.

ഗൂഗിള്‍ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ഇത് ആരംഭിക്കാനായി ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'Arts & Culture ' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2

പ്ലേ സ്‌റ്റോറില്‍ നിന്നും ഒരു VPN ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഒപേറ വിപിഎന്‍, വിപിഎന്‍ മാസ്റ്റര്‍ എന്നിവയ്ക്ക് കണക്ടടിവിറ്റി പ്രശ്‌നം ഉളളതിനാല്‍ Express VPN ഡൗണ്‍ലോഡ് ചെയ്യുന്നതാണ് മികച്ചത്, അതിനു ശേഷം ആക്ടിവേറ്റ് ചെയ്യുക.

സ്‌റ്റെപ്പ് 3

വിപിഎന്‍ ആപ്പ് ആരംഭിക്കുക, ഇനി ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും 'യുഎസ് പ്രദേശം' ഒരു സ്ഥാനമായി ഉപയോഗിക്കാന്‍ കോണ്‍ഫിഗര്‍ ചെയ്യുക.

ഷവോമി ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകള്‍: വേഗമാകട്ടേ!

സ്റ്റെപ്പ് 4

ഇനി ഗൂഗിള്‍ ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചര്‍ ആപ്പ് തുറക്കുക. (നിങ്ങളുടെ ലൊക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ ചോദിക്കും, അതില്‍ ക്ലിക്ക് ചെയ്യരുത്, ഈ ട്രിക്ക് പ്രവര്‍ത്തിക്കില്ല). ഇനി 'Is your portrate in a museum' എന്നു കാര്‍ഡ് കാണുന്നതു വരെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ആ കാര്‍ഡില്‍ 'Get Started' എന്നതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത സ്‌ക്രീനിന്റെ താഴെയായി 'I accept' കാണുന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 5

ഒരു ഫോട്ടോ അല്ലെങ്കില്‍ റെക്കോര്‍ഡ് വീഡിയോയില്‍ ക്ലിക്ക് ചെയ്യുന്നതിന് ആപ്പ് ക്യാമറ അനുമതി ചോദിക്കും. ആവശ്യമായ അനുമതി നല്‍കുക. അടുത്തതായി ക്യാമറ ഇന്റര്‍ഫേസ് തുറക്കും, ഫ്രെയിമില്‍ നിങ്ങളുടെ മുഖം വിന്യസിക്കും, ഇനി ഫോട്ടോ ക്ലിക്ക് ചെയ്യുക.

ഗൂഗിളിന്റെ AI ഇപ്പോള്‍ പശ്ചാത്തില്‍ പ്രവര്‍ത്തിക്കുകയും നിങ്ങളെ പോലെയുളള മ്യൂസിയത്തിലെ പ്രശസ്ഥമായ കലാരൂപങ്ങളെ കാണിക്കുകയും ചെയ്യുന്നു. വലത്തു നിന്നും ഇടത്തേയ്ക്ക് സൈ്വയിപ്പ് ചെയ്താല്‍ മൊത്തത്തില്‍ നാല് ഓപ്ഷനുകള്‍ നിങ്ങള്‍ക്കു കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google has updated its Arts & Culture app. The feature allows users to find their selfie doppelganger by matching their selfies to objects in the Arts & Culture app's database.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot