മൈക്രോസോഫ്റ്റ് ഗെയിം മോഡ് എങ്ങനെ ഉപയോഗിക്കാം?

Written By:

റെഡ്മണ്ട് ഭീമന്‍, വിന്‍ഡോസ് 10 ക്രിയേറ്റര്‍ അപ്‌ഡേറ്റ് ഉപയോഗിച്ച് ഗെയിം മോഡ് ചേര്‍ത്തു. ഇത് നിങ്ങളുടെ പിസി ഗെയിമിംഗ് പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിനാണ്.

ഗെയിം മോഡിന്റെ പിന്നിലെ ആശയം Xbox വണ്‍-ല്‍ തന്നെയുണ്ട്. ഇത് സിസ്റ്റം റിസോഴ്‌സുകളില്‍ ഗെയിമുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇത് എങ്ങനെ ഇനേബിള്‍ ചെയ്യാമെന്നു നോക്കാം.

70 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍: മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍!!!

മൈക്രോസോഫ്റ്റ് ഗെയിം മോഡ് എങ്ങനെ ഉപയോഗിക്കാം?

സ്റ്റെപ്പ് 1: സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്ങ്‌സ് ഐക്കണ്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 2: അതിനു ശേഷം ഗെയിമിങ്ങ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3: ഇടതു പാനലിലെ ഗെയിം മോഡ് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: ഗെയിം മോഡ് ഉപയോഗിക്കുന്നതിന് ടോഗിള്‍ ഓണാക്കുക.

എല്ലാ ഗെയിമിലും ഗെയിമിങ്ങ് മോഡ് പ്രവര്‍ത്തനക്ഷമമാക്കുന്നത് എങ്ങനെ?

ഒരിക്കല്‍ മോഡ് പ്രാപ്തമാക്കിയാല്‍, അത് ഏതെങ്കിലും ഗെയിമിങ്ങിനായി ഓണ്‍ ചെയ്യാവുന്നതാണ്. ഇനി താഴെ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക.

സ്റ്റെപ്പ് 1: നിങ്ങളുടെ ഇഷ്ടാനുസരണം ഗെയിം ലോഞ്ച് ചെയ്യുക.

സ്റ്റെപ്പ് 2: വിന്‍ഡോസ് കീ+G ഉപയോഗിച്ച് ഗെയിം ബാര്‍ തുറക്കാന്‍ വിന്‍ഡോസ് 10 നിങ്ങളോട് ആവശ്യപ്പെടും. ഇത് ആവ്യപ്പെടാത്ത പക്ഷം ഗെയിം പിന്തുണയ്ക്കില്ല.

സ്റ്റെപ്പ് 3: ഇനി വിന്‍ഡോസ് കീ+G അമര്‍ത്തുക.

സ്റ്റെപ്പ് 4: ഗെയിം ബാറില്‍ വലതു വശത്തുളള ക്രമീകരണ ഐക്കണില്‍ ക്ലിക്കു ചെയ്യുക. ഇനി 'Use Game Mode for this game' എന്ന ബോക്‌സ് തിരഞ്ഞെടുക്കുക.

കമ്പനിയുടെ അടിസ്ഥാനത്തില്‍ ഗെയിമിങ്ങ് മോഡ് രണ്ട് കാര്യങ്ങള്‍ ചെയ്യുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1) ഓരോ സെക്കന്‍ഡില്‍ ഗെയിമുകളില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഫ്രെയിമുകള്‍ വര്‍ദ്ധിപ്പിക്കാന്‍. 2) സ്ഥിരതയുളള ഗെയിമിങ്ങ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

English summary
The concept behind Game Mode is already present on the Xbox One, which gives games priority access to system resource

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot