സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ ക്യാമറ എങ്ങനെ ഉപയോഗിക്കാം?

Written By:

വന്‍ സവിശേഷതകള്‍ ഉളള ഒരു വലിയ ഫോണാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8. ഈ മാസം അതായത് സെപ്തംബര്‍ 12നാണ് ഈ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ ക്യാമറ എങ്ങനെ ഉപയോഗിക്കാം?

1ജിബി ഡാറ്റ എത്രയാണ്? നിങ്ങള്‍ക്കറിയാമോ?

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ ഒരു വലിയ സവിശേഷതയാണ് വ്യത്യസ്ഥ ഫോക്കല്‍ ലെങ്ക്ന്തിലുളള രണ്ട് 12എംപി ക്യാമറകള്‍. ഇത് ഉപയോഗിച്ച് വൈഡ് ആങ്കിള്‍ അല്ലെങ്കില്‍ സൂം-ഇന്‍ പിക്ചറുകള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഫോണ്‍ ക്യാമറ ഉപയോഗിക്കാന്‍ വേണ്ടിയുളള പ്രധാന ട്രിക്‌സുകള്‍ ഇവിടെ പറയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്യാമറ പെട്ടന്നു തുറക്കാം

മറ്റുളള സാംസങ്ങ് ഫോണുകളെ പോലെ തന്നെ ഹോം സ്‌ക്രീനിലെ ഐക്കണില്‍ ടാപ്പു ചെയ്താല്‍ ക്യാമറ ആപ്ലിക്കേഷന്‍ വേഗം തന്നെ തുറന്നു വരുന്നതാണ്. എന്നാല്‍ കുറുക്കു വഴി ഉഫയോഗിച്ചും ഇത് കൂടുതല്‍ വേഗത്തില്‍ തുറക്കാന്‍ സാധിക്കും. പവര്‍ ബട്ടണില്‍ ഡബിള്‍-ടാപ്പ് ചെയ്യുക. ഇത് ചെയ്താല്‍ ക്യാമറ നേരിട്ട് തുറക്കും.

സൂംഡ്-ഇന്‍ ഫോട്ടോസ് എടുക്കുക

ഷട്ടര്‍ ബട്ടണ്‍ ഇടത്തോട്ടോ വലത്തോട്ടോ ട്രാഗ് ചെയ്താല്‍ ഡിജിറ്റല്‍ ആയി തന്നെ നിങ്ങളുടെ ഫോട്ടോ സൂം ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് ടെലിഫോണ്‍ ക്യാമറയില്‍ നേരിട്ട് പോകണം എങ്കില്‍ വ്യൂ ഫൈന്‍ഡറില്‍ കാണുന്ന 'X2' എന്ന ബട്ടണില്‍ ഹിറ്റ് ചെയ്യുക. ഇതും നിങ്ങള്‍ ആഗ്രഹിക്കുന്ന ഇമേജ് സൂം ചെയ്യാന്‍ സഹായിക്കുന്നു.

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!

ലൈവ് ഫോക്കസ് ഇമേജുകള്‍ ക്യാപ്ച്ചര്‍ ചെയ്യാം

നിങ്ങള്‍ എടുക്കുന്ന ഇമേജിന്റെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കാനും സാധിക്കും. അതിനായി ഷട്ടറിന്റെ മുകളില്‍ വലതു ഭാഗത്തു കാണുന്ന ലൈവ് ഫോക്കസ് ബട്ടണില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ ക്യാമറ സൂം ചെയ്യുന്നതാണ്.

ബാക്ക്ഗ്രൗണ്ട് എത്ര ബ്ലര്‍ ആക്കണം എന്നു വേണമെങ്കിലും സാംസങ്ങ് നോട്ട് 8ല്‍ ചെയ്യാവുന്നതാണ്. ഇത് ഷട്ടര്‍ ബട്ടന്റെ മുകളില്‍ കാണുന്ന ബട്ടണ്‍ കണ്ട്രോള്‍ ചെയ്താല്‍ മതി. ഫോട്ടോ എടുത്തതിനു ശേഷവും ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാന്‍ സാധിക്കും, സാംസങ്ങ് ഗാലറി ആപ്പ് ഉപയോഗിച്ച്.

പ്രോ മോഡ് ഉപയോഗിക്കുക

നിങ്ങളുടെ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമെങ്കില്‍ പ്രോ മോഡില്‍ മാനുവല്‍ എക്‌സ്‌പോഷര്‍ നിയന്രണം സാംസങ്ങ് 8ന് നല്‍കുന്നു. പ്രധാന ക്യാമറ സ്‌ക്രീനില്‍ നിന്നും ഇടത്തു നിന്നും വലത്തേക്ക് സ്വയിപ് ചെയ്താല്‍ പ്രോ മോഡ് ആക്‌സസ് ചെയ്യാം. ഇവിടെ നിങ്ങള്‍ക്ക് ഷട്ടര്‍ സ്പീഡ്, വൈറ്റ് ബാലന്‍സ്, ഫോക്കസ്, IOS എന്നിവ നിയന്ത്രിക്കാം. ഈ മോഡില്‍ നിങ്ങള്‍ക്ക് ടെലി ക്യാമറയോ ലൈവ് ഫോക്കസ് ഫീച്ചറോ ആക്‌സസ് ചെയ്യാന്‍ കഴിയില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ ഒരു വലിയ സവിശേഷതയാണ് വ്യത്യസ്ഥ ഫോക്കല്‍ ലെങ്ക്ന്തിലുളള രണ്ട് 12എംപി ക്യാമറകള്‍. ഇത് ഉപയോഗിച്ച് വൈഡ് ആങ്കിള്‍ അല്ലെങ്കില്‍ സൂം-ഇന്‍ പിക്ചറുകള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot