അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാം!

Posted By: Midhun Mohan
  X

  ഇന്ന് ലോകത്തു ലഭ്യമുള്ള വീഡിയോ കാളിങ്ങ് സേവനങ്ങളിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള സേവനമാണ് സ്‌കൈപ്പ്. അടുത്തകാലത്ത് സ്കൈപ്പിൽ ഒരുപാട് പുതിയ സൗകര്യങ്ങൾ ചേർക്കപ്പെട്ടു. ഇതിൽ പ്രധാനമായ ഒന്നാണ് അക്കൗണ്ട് ഉണ്ടാക്കാതെ തന്നെ സ്‌കൈപ്പ് ഉപയോഗിക്കാൻ കഴിയുന്ന സൗകര്യം.

  അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പില

  ഈ സൗകര്യം 'സ്‌കൈപ്പ് ഫോർ വെബ്' സേവനത്തിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഈ സേവനം മുഖേന നമുക്ക് ഒരു ഗസ്റ്റ് ചാറ്റ് റൂം രൂപീകരിക്കാനും അതിൽ മറ്റുള്ളവരെ ചേർക്കാനും സാധിക്കുന്നു. മറ്റുള്ളവരെ ക്ഷണിക്കാൻ വേണ്ടി 'ഇൻവൈറ് ലിങ്കുകൾ' ഉപയോഗിക്കാം. ഈ ലിങ്കുകളിൽ ക്ലിക് ചെയ്‌തു പേര് വിവരങ്ങൾ നൽകിയാൽ ആർക്കും ചാറ്റ് റൂമിൽ പ്രവേശിക്കാം.

  'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

  ഗസ്റ്റ് ലിങ്കുകൾ 24 മണിക്കൂർ നേരത്തേക് സാധുവാണ്. 300 പേർക്ക് വരെ ഈ രീതിയിൽ ഒരു സംവാദത്തിൽ പങ്കെടുക്കാം. ഗ്രൂപ്പിലുള്ള ആളുകളുമായി വോയിസ് കാൾ, വീഡിയോ കാൾ തുടങ്ങിയവ ചെയ്യാനും സാധിക്കുന്നതാണ്. ഈ സൗകര്യം ഉപയോഗിക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സ്റ്റെപ് 1: 'സ്കൈപ്പ് ഫോർ വെബ്'

  ആദ്യം 'സ്കൈപ്പ് ഫോർ വെബ്' തുറന്ന ശേഷം ഒരു ചാറ്റ് റൂം ഉണ്ടാക്കുക. ശേഷം നിങ്ങൾക്ക് ഒരു ഗസ്റ്റ് ലിങ്ക് ലഭിക്കുന്നു. ഇതിലൂടെ വെബ് പേജിലോട്ട് പോകാൻ സാധിക്കും.

  ന്യൂ ലാപ്ടോപ്പുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  സ്റ്റെപ് 2: 'സ്റ്റാർട്ട് എ കോൺവർസേഷൻ' എന്ന ഓപ്‌ഷനിൽ ക്ലിക് ചെയ്യുക.

  ലിങ്ക് തുറന്നു കഴിഞ്ഞാൽ രണ്ട് ഓപ്‌ഷനുകൾ ലഭിക്കുന്നു. 'സ്റ്റാർട്ട് എ കോൺവർസേഷൻ' , 'ഡൗൻലോഡ് സ്കൈപ്പ്' എന്നിവയാണിത്. ഇതിൽ സ്റ്റാർട്ട് എ കോൺവർസേഷൻ തിരഞ്ഞെടുക്കുക.

  സ്റ്റെപ് 3: പേര് വിവരങ്ങൾ നൽകുക

  നിങ്ങളുടെ പേര് വിവരങ്ങൾ നൽകുന്നതാണ് അടുത്ത ഘട്ടം. വിവരങ്ങൾ നൽകിയ ശേഷം സ്റ്റാർട്ട് എ കോൺവർസേഷൻ എന്ന ബട്ടൺ അമർത്തുക. വെബ്സൈറ്റ് മുഴുവനും ലോഡ് ആകുന്നത്തിന് കുറച്ചു സമയം കാത്തിരിക്കുക.

  സ്റ്റെപ് 4: ഇൻവൈറ് ലിങ്ക് കോപ്പി ചെയ്തു പങ്കുവെക്കുക..

  നിങ്ങളുടെ ചാറ്റ് റൂം ലിങ്ക് രൂപപ്പെട്ടു കഴിഞ്ഞാൽ അത് നിങ്ങൾക്ക് കൂട്ടുകാരുമായി പങ്കുവെയ്ക്കാം. അവർ ലിങ്കിൽ ക്ലിക് ചെയ്ത ശേഷം പേര് വിവരങ്ങൾ നൽകിയാൽ ചാറ്റ് റൂമിൽ ചേർക്കപ്പെടും.

  മുന്നൂറ് പേരെ വരെ അംഗങ്ങളാക്കാം

  നിങ്ങൾക്ക് ഇൻവൈറ് ലിങ്ക് വഴി 300 പേരെ വരെ ഗ്രൂപ്പിൽ അംഗങ്ങളാക്കാം. 300 പേർ അംഗങ്ങളായാൽ പിന്നെ ലിങ്ക് പ്രവർത്തിക്കില്ല. പുതുതായി രൂപീകരിച്ച ഈ ഗ്രൂപ്പിന്റെ കാലാവധി 24 മണിക്കൂർ ആയിരിക്കും.

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Skype, without any doubt, is one of the most used video calling communication service on the planet right now. In recent times, there are a lot of features being added to the platform and one of them is that users can now chat with others without having an account in Skype.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more