എങ്ങനെ ഫോണിനെ ഒരു എഴുത്തുപകരണം ആക്കി മാറ്റാം?

By GizBot Bureau
|

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ഏതൊരാളെ സംബന്ധിച്ചെടുത്തോളവും അതിൽ ടൈപ്പ് ചെയ്യുക എന്നതും ഏറെ അനിവാര്യമായ കാര്യമാണല്ലോ. മുഴുവൻ സമയും ചാറ്റിങ്ങും മറ്റുമൊക്കെയായി നടക്കുന്ന ആളുകളെ സംബന്ധിച്ച് ഫോണിൽ ടൈപ്പ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമല്ല. എന്നാൽ നീളമുള്ള പോസ്റ്റുകൾ, ലേഖനങ്ങൾ എന്നിവ എഴുതുന്ന ആളുകളെ സംബന്ധിച്ച് നിരന്തരമായി സ്ക്രീനിൽ ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.

റൈറ്റിങ് സ്റ്റേഷൻ

റൈറ്റിങ് സ്റ്റേഷൻ

അത്തരക്കാർക്ക് അല്പം ഉപകാരപ്രദമാകുന്ന ഒരു സൗകര്യമാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഫോണിനെ എങ്ങനെ എഴുത്ത് ആവശ്യങ്ങൾക്കായി പൂർണ്ണമായി ഉപയോഗപ്പെടുത്താം എന്ന് നമുക്ക് നോക്കാം. നിങ്ങൾ സ്ഥിരമായി നീളമുള്ള പേജുകളോളം എഴുതുന്ന ഒരാൾ ആണെങ്കിൽ താഴെ പറയാൻ പോകുന്ന കാര്യങ്ങളിലൂടെ ഒരു ലാപ്ടോപ്പിന്റെ ആവശ്യമില്ലാതെ ഫോണിൽ തന്നെ ഒരുവിധം എല്ലാ ടൈപ്പിംഗ് ആവശ്യങ്ങളും സാധ്യമാക്കാൻ പറ്റും.

ഫോണിനെ നിർത്താൻ പറ്റുന്ന മൊബൈൽ കെയ്‌സ്

ഫോണിനെ നിർത്താൻ പറ്റുന്ന മൊബൈൽ കെയ്‌സ്

ആദ്യമായി ആവശ്യമായ കാര്യം. ഫോണിനെ ഒരു ലാപ്ടോപ്പ് സ്ക്രീൻ പോലെ നേരെ നിർത്താൻ ആവശ്യമായ ഒരു കെയ്‌സ് ആണ് ഈ വിഷയത്തിൽ ആദ്യം വേണ്ടത്. ടൈപ്പ് ചെയ്യുമ്പോൾ ഫോൺ കയ്യിൽ പിടിക്കാതെ ഈ കേസ് സ്റ്റാൻഡിൽ ഘടിപ്പിക്കാം. അത്തരത്തിലുള്ള പല കെയ്സുകളും ഓൺലൈനായി നമുക്ക് ഇന്ന് വാങ്ങാൻ പറ്റും.

 ബ്ലൂടൂത്ത് കീബോർഡ്

ബ്ലൂടൂത്ത് കീബോർഡ്

ഇനി ടൈപ്പ് ചെയ്യാൻ ആവശ്യമായ ഉപകരണം. ബ്ലൂടൂത്ത് കീബോർഡ് ആണ് ഇതിന് ഏറ്റവും നല്ലത്. കാരണം നിങ്ങൾക്ക് ഏറെ എളുപ്പം ഇവിടെ എങ്ങനെ വേണമെങ്കിലും ഇരുന്ന് എഴുതാം. വയർ ഉള്ള കീബോർഡുകളും ലഭ്യമാണ്. ഇതിനായി രൂപകൽപ്പന ചെയ്ത രണ്ടുതരത്തിലുള്ള കീബോർഡുകളും വിപണിയിൽ സുലഭമാണ്. ചെറിയ വിലയിൽ തന്നെ ഇവ വാങ്ങിക്കാൻ പറ്റും.

നോട്ട്പാഡ്

നോട്ട്പാഡ്

ഇവിടെ എന്നല്ല, എപ്പോഴാണെങ്കിലും ഒരു നല്ല എഴുത്തുകാരൻ എപ്പോഴും ഉപയോഗിക്കേണ്ട ഒന്നാണ് നല്ലൊരു നോട്ട്പാഡ് ആപ്പ്. ഇന്ന് അപ്പ് സ്റ്റോറുകളിൽ നിരവധി നോട്ട്പാഡ് ആപ്പുകൾ ലഭ്യമാണ് എന്നതിനാൽ ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചുള്ള ആപ്പുകൾ തിരഞ്ഞെടുക്കുന്നത് നന്നാകും. എന്നെ സംബന്ധിച്ചെടുത്തോളം ഗൂഗിൾ കീപ്പ് ആണ് ഏറ്റവും നല്ല നോട്ട്പാഡ് ആപ്പ്. ഏത് പ്ലാറ്ഫോമിലും ഉപയോഗിക്കാൻ ഏറെ സൗകര്യങ്ങൾ നൽകുന്നുണ്ട് ഗൂഗിൾ കീപ്പ് എന്നത് തന്നെ കാരണം.

എന്തുതന്നെ ചെയ്‌തിട്ടും ടിവിയുടെ ശബ്ദം നേരെയാകുന്നില്ലേ?? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..!എന്തുതന്നെ ചെയ്‌തിട്ടും ടിവിയുടെ ശബ്ദം നേരെയാകുന്നില്ലേ?? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..!

Best Mobiles in India

Read more about:
English summary
How to Use Smartphone as a Writing Station

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X