ആന്‍ഡ്രോയിഡില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം!
ആന്‍ഡ്രോയിഡിന്റെ സവിശേഷതകള്‍ എത്ര പറഞ്ഞാലും തീരാത്തതാണ്. അതിലെ ഏറ്റവും നല്ലൊരു സവിശേഷതയാണ് സ്ലപിറ്റ് സ്‌ക്രീന്‍. ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്നതാണ് സ്പ്ലിറ്റ് സ്‌ക്രീന്‍ എന്നു പറയുന്നത്. ആന്‍ഡ്രോയിഡ് 7.0 (നൗഗട്ട്) യും അതിനു ശേഷമുളള ഉപകരണങ്ങളിലാണ് ഈ സവിശേഷതയുളളത്.

ഈ സവിശേഷതയുളളതിനാല്‍ ഒരേ സമയം നിങ്ങള്‍ക്ക് വീഡിയോ കാണാനും അതു പോലെ ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും കഴിയുന്നു. എന്നാല്‍ സ്‌ക്രീനിനെ പിന്തുണയ്ക്കാന്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചില്ലെങ്കില്‍ അത് പ്രവര്‍ത്തിക്കില്ല. 'App may not work with split screen' എന്ന സന്ദേശമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ഈ ഓപ്ഷന്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു നോക്കാം.
സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡില്‍ പ്രവേശിക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക:
. കപ്പാസിറ്റീവ് ടച്ച് ബട്ടണുകള്‍ ഉപയോഗിച്ച് അവസാനം കാണുന്ന് സ്‌ക്വയര്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. അവിടെ നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് തുറന്നു വരും.
. ലിസ്റ്റിലൂടെ സ്‌ക്രോള്‍ ചെയ്ത് മുകളില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ആപ്ലിക്കേഷനെ കണ്ടെത്തുക. അത് ഡ്രാഗ് ചെയ്ത് സ്‌ക്രീനിന്റെ മുകളിലേക്ക് കൊണ്ടു പോകുക. 'Drag here to split screen' എന്നൊരു ചെറിയ സന്ദേശം അപ്പോള്‍ നിങ്ങള്‍ കാണും.
. ഇപ്പോള്‍ നിങ്ങള്‍ അത് സ്ഥാപിച്ചു കഴിഞ്ഞു. ഇനി ചുവടെ സ്ഥാപിക്കാനുളള ആപ്പ് തിരഞ്ഞെടുക്കുക. നിങ്ങളുടെ ആവശ്യാനുസരണം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.
നിങ്ങള്‍ ഇതിനകം ആപ്പ് തുറന്നിട്ടുണ്ടെങ്കില്‍ അതില്‍ ടാപ്പ് ചെയ്ത് ആപ്പ് സ്വിച്ചറില്‍ ഹോള്‍ഡ് ചെയ്യാം. ഇനി സ്‌ക്രീനിന്റെ ചുവടെ വയ്ക്കാനായി ആപ്പ് കണ്ടെത്തുക. ഒരു നേര്‍ത്ത കറുത്ത സ്ട്രിപ്പ് ഉപയോഗിച്ച് മുകളിലത്തേയും ചുവടെയുളള ആപ്പിനേയും വേര്‍തിരിക്കും.
ആപ്പിനെ മറയ്ക്കാം അല്ലെങ്കില്‍ എക്‌സിറ്റ് ചെയ്യാം
നിങ്ങള്‍ തുറന്ന സ്‌ക്രീന്‍ ഒളിപ്പിക്കുകയോ അല്ലെങ്കില്‍ അതില്‍ നിന്നും എക്‌സിറ്റ് ചെയ്യുകയോ ചെയ്യാം. സ്പ്ലിറ്റ് സ്‌ക്രീനിലാണെങ്കില്‍ തല്‍കാലം മറയ്ക്കാനായി ഹോം ബട്ടണ്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഹോം പേജിലേക്ക് തിരികെ വരുകയും കറുത്ത സ്ട്രിപ്പ് മുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആപ്പ് സ്വിച്ചറില്‍ ടാപ്പു ചെയ്താല്‍ സ്പിറ്റ് സ്‌ക്രീനില്‍ തിരികെ എത്തിക്കുന്നു. എന്നാല്‍ നിങ്ങളിവിടെ രണ്ടാമത്തെ ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കേണ്ടി വരുന്നതാണ്.
രണ്ടു വിധത്തില്‍ നിങ്ങള്‍ക്ക് എക്‌സിറ്റ് ചെയ്യാം!
1. മുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനില്‍ കുറച്ചു നേരം അമര്‍ത്തിപ്പിടിക്കുക.
2. സ്‌ക്രീനിന്റെ കീഴിലുളള നടുവിലത്തെ കറുത്ത സ്ട്രിപ്പ് വലിച്ചിടുക. രണ്ടാമത്തെ ആപ്പ് നിലനിര്‍ത്തണമെങ്കില്‍ സ്ട്രിപ്പ് മുകളിലേക്ക് വലിച്ചിടുക.


Click it and Unblock the Notifications








