ഐക്ലൗഡില്‍ എങ്ങനെ ഐമെസേജ് ഉപയോഗിക്കാം?

By GizBot Bureau
|

അബദ്ധത്തില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകളും കോണ്ടാക്ടുകളും വീണ്ടെടുക്കാന്‍ ആപ്പിള്‍ ഉപയോക്താവിനെ സഹായിക്കുന്ന ഡേറ്റ റീസ്‌റ്റോര്‍ സംവിധാനമാണ് ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജ്.

 
ഐക്ലൗഡില്‍ എങ്ങനെ ഐമെസേജ് ഉപയോഗിക്കാം?

നിരന്തരം അപ്‌ഡേറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ് ഐഫോണുകളില്‍. അതില്‍ ഏറ്റവും പുതിയ ഐഒഎസ് 11.4. അതു വഴി ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐക്ലൗഡില്‍ നിന്നും സന്ദേശങ്ങള്‍ ആക്‌സസ് ചെയ്യാനാകും. എന്നിരുന്നാലും ഇങ്ങനെയുളള പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് അവയെ കുറിച്ച് ബോധവാന്മാരായിരിക്കണം.

 

അപ്‌ഡേറ്റ് ലഭിച്ച നിരവധി ഉപയോക്താക്കളിലൊരാള്‍ നിങ്ങളാണെങ്കില്‍, ഈ പുതിയ അപ്‌ഡേറ്റിന്റെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ഞങ്ങളുടെ ഈ ലേഖനം നിങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാകും. ഐക്ലൗഡിലെ സന്ദേശത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

ഐക്ലൗഡില്‍ സന്ദേശങ്ങള്‍ ഓണ്‍ ചെയ്യുക

iOS 11.4 ബീറ്റ ഘട്ടത്തിലായിരുന്നപ്പോള്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഐക്ലൗഡ് സന്ദേശങ്ങള്‍ സൈന്‍ ഇന്‍ ചെയ്യാനുളള ഓപ്ഷന്‍ കൊടുത്തു.

അത് എങ്ങനെ ചെയ്യാമെന്നു നോക്കാം.

1. ഐഒഎസ് 11.4 അല്ലെങ്കില്‍ അതിനു ശേഷമുളളതില്‍ നിങ്ങളുടെ ഉപകരണം അതായത് ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവ അപ്‌ഡേറ്റ് ചെയ്യുക.

2. അടുത്തതായി നിങ്ങള്‍ ടൂ-ഫാക്ടര്‍ ഓതെന്റിക്കേഷന്‍ അപ്രാപ്തമാക്കിയിട്ടുണ്ടെങ്കില്‍ അത് പ്രാപ്തമാക്കുക.

3. ഇനി നിങ്ങളുടെ ഉപകരണത്തിലെ ക്രമീകരണ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യുക.

4. നിങ്ങളുടെ പേരില്‍ ടാപ്പു ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു ഓപ്ഷന്‍ ലഭിക്കും അല്ലെങ്കില്‍ 'Sign in to iCloud'ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

5. തുടര്‍ന്ന് ഐക്ലൗഡില്‍ ടാപ്പ് ചെയ്യുക.

6. 'Messages is toggled to the On position' ബട്ടണ്‍ പറയുന്നതായി ഉറപ്പു വരുത്തുക.

ഐക്ലൗഡ് സവിശേഷതയിലെ സന്ദേശങ്ങള്‍ ആദുനിക മെയില്‍ സിസ്റ്റത്തിന്റെ സവിശേഷതകളെ അനുകരിക്കുന്നു, ഇത് നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്ത എല്ലാ ഐഒഎസ് ഉപകരണങ്ങളിലും ലഭ്യമാണ്. കൂടാതെ നിങ്ങള്‍ ഇന്‍ബോക്‌സില്‍ വരുത്തിയമാറ്റങ്ങള്‍ ഉപകരണങ്ങളില്‍ ഉടനീളം പൊരുത്തപ്പെടുകയും ചെയ്യുന്നു. നിങ്ങളെ ശല്യപ്പെടുത്തുന്ന ഏതെങ്കിലും ഒരു ഇമെയില്‍ ത്രെഡ് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഫോണ്‍, ഐപാഡ് ഉപകരണങ്ങളില്‍ ഇത് പ്രത്യേകമായി ചെയ്യേണ്ടതില്ല. ഐക്ലൗഡിലെ സന്ദേശങ്ങള്‍ ഒരു ഉപകരണത്തില്‍ നിന്നും ഡിലീറ്റ് ചെയ്താല്‍ അത് എല്ലാ ഉപകരണത്തില്‍ നിന്നും ഡിലീറ്റ് ചെയ്തതിനു തുല്യമാണ്.

നിങ്ങള്‍ എല്ലാ സന്ദേശങ്ങളും സേവ് ചെയ്തതിനാല്‍ പുതിയ ഉപകരണങ്ങളിലും പഴയ സന്ദേശങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. അബദ്ധത്തില്‍ നിങ്ങള്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്താല്‍ അത് യഥാര്‍ത്ഥത്തില്‍ ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പ് ആപ്പിള്‍ തന്നെ ഒരു പ്രോംപ്റ്റ് പോപ്‌സ് അപ്പിലൂടെ സ്ഥിരീകരിക്കുന്നതാണ്. എന്നാല്‍ വ്യക്തിഗത സന്ദേശത്തിന്റെ കാര്യത്തില്‍ ഈ പോപ് അപ്പ് ദൃശ്യമാകില്ല.

ഐക്ലൗഡ് സ്റ്റോറേജിന്റെ വില നിര്‍ണ്ണയം

ഉപയോക്താക്കള്‍ക്ക് ഐക്ലൗഡില്‍ 5ജിബി സൗജന്യ സ്‌റ്റോറേജ് ശേഷി ഉണ്ടെങ്കിലും മീഡിയ, ഇമേജുകള്‍, വലിയ ഫയലുകള്‍ എന്നിവ അയക്കാന്‍ ഇത് മതിയാകില്ല. അതിനാല്‍ താഴെ പറയുന്ന വിലകളില്‍ സാറ്റോറേജ് ഓപ്ഷനുകള്‍ ആപ്പിള്‍ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.

1. 500ജിബി : 75 രൂപ

2. 200ജിബി : 219 രൂപ

3. 2TB : 749 രൂപ

ഐഒഎസ് 11.4ല്‍ റണ്‍ ചെയ്യുന്ന ഫോണുകളില്‍ ഐക്ലൗഡ് ഫീച്ചറിലെ സന്ദേശങ്ങള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഐക്ലൗഡ് ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല. അതായത് മാക്ഒഎസ് 10.13.5 പബ്ലിക് റിലീസ് ആകുന്നതു വരെ മാക്ഒഎസില്‍ ഐക്ലൗഡ് സവിശേഷതയിലെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. ഇപ്പോഴും ഈ ഫീച്ചര്‍ ഡവലപ്പറും ബീറ്റ ഘടനയിലുമാണ്.

പോട്രൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ പോട്രൈറ്റ് മോഡ് ലഭ്യമാക്കാൻ ഗൂഗിൾ ലെൻസ് ബ്ലർപോട്രൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ പോട്രൈറ്റ് മോഡ് ലഭ്യമാക്കാൻ ഗൂഗിൾ ലെൻസ് ബ്ലർ

Best Mobiles in India

Read more about:
English summary
How to use the iMessage in iCloud

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X