ടാക്‌സിക്കായി അലയേണ്ട; ഉബര്‍ ഉണ്ട്....!

ഉബര്‍ ഒരു ടാക്‌സി സേവനമാണ്. ഇത് ഐഫോണിലിലും ആന്‍ഡ്രോയിഡ് ഡിവൈസുകളിലും നിങ്ങള്‍ക്ക് പ്രൈവറ്റ് ഡ്രൈവര്‍മാരെ വിളിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സ്ഥലത്തേക്ക് ഡ്രൈവര്‍മാരെ വിളിക്കുന്നതിനായി ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കുന്നു.

ഷെയര്‍ ചെയ്ത് പോകന്ന കാറുകളും കാബ് സേവനമാണ് ഇതെന്ന് തെറ്റുദ്ധരിക്കേണ്ട. ഉബര്‍ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ കാര്‍ ബുക്ക് ചെയ്താല്‍ ടാക്‌സി മാതൃകയിലുളള കാറായിരിക്കും എത്തപ്പെടുക. നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ക്രഡിറ്റ് കാര്‍ഡ് മുഖേനെ നിങ്ങള്‍ക്ക് വാടക അടയ്ക്കാവുന്നതാണ്, അതായത് ഡ്രൈവര്‍ക്ക് നിങ്ങള്‍ നേരിട്ട് കാശ് കൊടുക്കേണ്ടിവരുന്നില്ല.

ഒരു കാര്‍ ആവശ്യപ്പെടുന്നതിനായി ഉബര്‍ ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കുന്നതിനായി സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഉബര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉബര്‍ പ്രവര്‍ത്തിക്കുന്ന ഏത് നഗരത്തില്‍ നിന്നും നിങ്ങള്‍ക്ക് ഡ്രൈവര്‍മാരെ വിളിക്കാവുന്നതാണ്, ഇവര്‍ ഉബറിന്റെ സ്വന്തം ഡ്രൈവര്‍മാരായിരിക്കണമെന്നില്ല. എന്നാല്‍ അവര്‍ ഒരു ശതമാനം ഉബറിന് നല്‍കുന്നുണ്ട്, അതുകൊണ്ടാണ് ഇവര്‍ ഉബറിന്റെ ആപ്ലിക്കേഷനില്‍ പട്ടികപ്പെടുന്നത്.

 

2

നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ഭാഷാ, ബില്ലിങ് വിവരങ്ങള്‍ തുടങ്ങിയവ അടക്കം ഒരു അക്കൗണ്ട് സൃഷ്ടിക്കുക. നിങ്ങള്‍ക്ക് സാധുവായ ഒരു ക്രഡിറ്റ് കാര്‍ഡ് ഉബര്‍ സേവനം ഉപയോഗിക്കുന്നതിനായി ആവശ്യമാണ്.

3

ഉബറിന്റെ സ്വകാര്യതാ നയങ്ങള്‍ നിങ്ങള്‍ക്ക് സമ്മതമാണെന്ന് ഉറപ്പാക്കുന്നതിനായി സേവനം ഉപയോഗിക്കുന്നതിന് മുന്‍പായി വിശദമായി വായിക്കുക.

4

നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞാല്‍ സ്ഥിരീകരണമായി നിങ്ങളുടെ ഇമെയിലിലേക്ക് ഒരു സന്ദേശം എത്തുന്നതാണ്. ഇതോടെ നിങ്ങള്‍ ഉബര്‍ സേവനം ഉപയോഗിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

5

ഇതിനായി ഇനി പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.

6

ആപ്പിള്‍ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ബ്ലാക്ക്‌ബെറി ആപ് വേള്‍ഡ് എന്നിവടങ്ങളില്‍ നിന്നായി ഉബര്‍ ആപ് നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറക്കുക.

7

ആദ്യമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ് പ്രവര്‍ത്തിക്കുന്നതിനായി നിങ്ങള്‍ അതില്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ അക്കൗണ്ട് സൃഷ്ടിക്കാന്‍ ഉപയോഗിച്ച യൂസര്‍ നേമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

8

ബ്ലാക്ക് കാര്‍, ടാക്‌സി, ഉബര്‍ എക്‌സ്, എസ്‌യുവി, എല്‍യുഎക്‌സ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി നിങ്ങള്‍ക്ക് വാഹനങ്ങളെ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ട്.

9

നിങ്ങളുടെ വാഹനം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മാപ്പില്‍ ഏത് ലൊക്കേഷനിലേക്കാണ് വാഹനം എത്തേണ്ടതെന്ന് പിന്‍ ചെയ്യുക. നിങ്ങള്‍ക്ക് എത്തേണ്ട സ്ഥലം ഏതാണെന്ന് ടൈപ്പ് ചെയ്യാനുളള ഓപ്ഷനും ആപിലുണ്ട്. അതിന് ശേഷം സെറ്റ് പിക്ക് അപ്പ് ലൊക്കേഷന്‍ ബട്ടണ്‍ ടാപ്പ് ചെയ്യുക.

10

നിങ്ങളുടെ സ്ഥലത്തേക്ക് എപ്പോള്‍ കാര്‍ എത്തുമെന്നുളള അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ഡ്രൈവറുടെ നമ്പര്‍ ഉബര്‍ ആപ് നിങ്ങള്‍ക്ക് നല്‍കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot